play-sharp-fill

കൊറോണ വൈറസ് :  അഞ്ച് ജില്ലകളിൽ ജാഗ്രത നിർദേശം തള്ളി കള്ളുഷാപ്പ് ലേലം: സംഭവം വിവാദമായതോടെ മൂന്നിടത്തെ ലേലം മാറ്റിവെച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് 19 മാർഗനിർദേശങ്ങൾ കാറ്റിൽപ്പറത്തി അഞ്ച് ജില്ലകളിൽ കള്ളുഷാപ്പ് ലേലം. സംഭവം വിവാദമായതോടെ മൂന്നിടത്തേയും ലേലം നടപടികൾ മാറ്റിവെച്ചു.കണ്ണൂർ, മലപ്പുറം, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലാ കളക്ട്രേറ്റുകളിലാണ് ലേലം നടന്നത്. ഉദ്യോഗസ്ഥർ ഉൾപ്പെടെ നൂറിലേറെ പേരാണ് ലേലത്തിൽ പങ്കെടുക്കാനെത്തിയത്. കോവിഡ് വ്യാപനം തടയുന്നതിൻറെ ഭാഗമായി പൊതുപരിപാടികളും ആൾക്കൂട്ടങ്ങളും പാടില്ലെന്നു നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇവ ലംഘിച്ചായിരുന്നു ലേലം.കണ്ണൂരിലെ ലേലഹാളിലും പ്രതിഷേധമുണ്ടായിരുന്നു. ഇവിടേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇതോടെ കണ്ണൂരിലും അധികൃതർ ലേലം നിർത്തിവച്ചു.   ബിവറേജ് മദ്യശാലകൾ തുറന്നു പ്രവർത്തിക്കുന്ന […]

സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എം.എൽ.എയുമായ മുല്ലക്കര രത്‌നാകരനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കൊല്ലം ജില്ലാസെക്രട്ടറിയും എം.എൽ.എയുമായ മുല്ലക്കര രത്‌നാകരനെ നെഞ്ചുവേദനയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൻജിയോപ്‌ളാസ്റ്റിക്ക് വിധേയനാക്കിയ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. മുല്ലക്കരയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ പറഞ്ഞു

ബിഗ്ഗ് ബോസ് മലയാളം റിയാലിറ്റി ഷോ നിർത്തിവയ്ക്കുന്നു : അണിയറക്കാരുടെയും മത്സരിക്കുന്നവരുടെയും സുരക്ഷയെ കരുതിയാണ് തീരുമാനം

സ്വന്തം ലേഖകൻ മുംബൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബിഗ് ബോസ് ഉൾപ്പെടെയുള്ള റിയാലിറ്റി ഷോകളും തൽക്കാലം നിർത്തിവച്ചേക്കുമെന്ന സൂചന. ഇന്ത്യയിലെ ബിഗ് ബോസ് റിയാലിറ്റി ഷോ നിർമാതാക്കളായ എൻഡമോൾ ഷൈൻ ഇന്ത്യ അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആണ് ഇങ്ങനെ ഒരു സൂചന നൽകിയത്. എന്നാൽ ബിഗ് ബോസ്സ് നിർത്തിവയ്ക്കുമെന്ന് പ്രത്യേകമായി പ്രഖ്യാപനം പുറത്തു വന്നിട്ടില്ല. എൻഡെമോൾ ഷൈൻ ഇന്ത്യ തങ്ങളുടെ ജീവനക്കാരുടേയും കലാകാരൻമാരുടേയും അണിയറപ്രവർത്തകരുടേയും ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും ഊന്നൽ നൽകുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ […]

നിർഭയ വധക്കേസ്: ശിക്ഷ നടപ്പാക്കുന്നത് വെള്ളിയാഴ്ച: തിഹാർ ജയിലിൽ ഡമ്മി പരീക്ഷണം നടത്തി

സ്വന്തം ലേഖകൻ ഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി തിഹാർ ജയിലിൽ ഡമ്മി പരീക്ഷണം നടത്തി. ആരാച്ചാർ പവൻ ജെല്ലാദ് ബുധനാഴ്ച രാവിലെയാണ് ഡമ്മി പരീക്ഷണം നടന്നത്. മുകേഷ് സിങ്, അക്ഷയ് സിങ് ഠാക്കൂർ, പവൻ ഗുപ്ത, വിനയ് ശർമ എന്നീ നാല് പ്രതികളുടെയും വധശിക്ഷ മാർച്ച് 20ന് പുലർച്ചെ 5.30നാണ് നടപ്പാക്കുന്നത്.     കൃത്യം നടന്ന ദിവസം താൻ ഡൽഹിലുണ്ടായിരുന്നില്ലെന്ന് കാണിച്ച് പ്രതികളിലൊരാളായ മുകേഷ് സിങ് സമർപ്പിച്ച ഹർജി ചൊവ്വാഴ്ച ഡൽഹി പട്യാല ഹൗസ് കോടതി തള്ളിയിരുന്നു. ശിക്ഷ […]

സിനിമ താരം നമിതയുടെ അശ്ലീല ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീക്ഷണി :ഭീഷണി മുഴക്കിയ യുവാവിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ട് നടി

സ്വന്തം ലേഖകൻ അശ്ലീല ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് പറഞ്ഞ യുവാവിനെതിരെ നടി നമിത രംഗത്ത്. നിരന്തരമായി ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ ഇൻസ്റ്റാഗ്രാമിൽ അയാളുടെ ചിത്രവും അക്കൗണ്ട് വിവരങ്ങളും പുറത്ത് വിട്ട് നമിത. നമിത പങ്കുവെച്ച കുറിപ്പ്, ‘ഹായ് ഐറ്റം’ എന്ന് വിളിച്ചായിരുന്നു എല്ലാത്തിന്റെയും തുടക്കം. അതെന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ ഞാൻ ചോദിച്ചു. ആരോ അയാളുടെ അക്കൗണ്ട് ഹാക്ക് ചെയ്തു എന്നായിരുന്നു മറുപടി. പിന്നീട് ഭീഷണിയുടെ സ്വരമായി. എന്റെ അശ്ലീലദൃശ്യങ്ങൾ കണ്ടിട്ടുണ്ടെന്നും അത് അയാൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഞാൻ പറഞ്ഞു, നീ അത് […]

ഇന്ത്യൻ സൈന്യത്തിനും കൊറോണ ഭീക്ഷണി: കരസേനയിലെ ഒരു സൈനികനും രോഗം സ്ഥിരീകരിച്ചു

  സ്വന്തം ലേഖകൻ ഡൽഹി: ഇന്ത്യൻ സൈന്യത്തിനും കൊറോണ ഭീക്ഷണി. കരസേനയിലെ ഒരു സൈനികനും രോഗം സ്ഥിരീകരിച്ചു. ഇതോടെ സൈന്യത്തിലേക്കും കൊറോണ ഭീഷണി ഉയർന്നിരിക്കുകയാണ്. ലഡാക്ക് സ്‌കൗട്സിലെ സൈനികനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറാനിൽ തീർത്ഥാടനത്തിന് പോയി വന്ന പിതാവിൽ നിന്നാണ് ഇദ്ദേഹത്തിന് വൈറസ് ബാധിച്ചത്. അവധിക്ക് വീട്ടിൽ പോയപ്പോഴാണ് പിതാവിൽ നിന്ന് സൈനികന് വൈറസ് ബാധയുണ്ടായത്. ഇപ്പോൾ സൈനികന്റെ പിതാവിനും രോഗം സ്ഥിരീകരിച്ചു. സൈനികന്റെ സഹോദരിയും ഭാര്യയും അടക്കമുള്ള കുടുംബാംഗങ്ങൾ നിരീക്ഷണത്തിലാണ് നിലവിൽ. അതേസമയം, കൊറോണ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലേയ്ക്കുള്ള വിദേശ സഞ്ചാരികളുടെ […]

ശ്രദ്ധിക്കുക…..! പനി, ചുമ ജലദോഷം തുടങ്ങിയ രോഗങ്ങൾക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നൽകിയാൽ പിടിവീഴും ; മെഡിക്കൽ സ്റ്റോർ ഉടമകൾക്ക് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് രോഗം ബാധിക്കുന്നതിനടയിൽ ചുമ, പനി, ജലദോഷം , തൊണ്ട വേദന തുടങ്ങിയ രോഗങ്ങൾക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ നൽകിയാൽ മെഡിക്കൽ സ്റ്റോറുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. കൊറോണ വൈറസ് ബാധയെ തുടർന്ന് ആരോഗ്യ രംഗത്ത് സംജാതമായിട്ടുള്ള പ്രതിസന്ധിഘട്ടത്തിൽ ചില മെഡിക്കൽ സ്റ്റോറുകൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ പനി, ചുമ, ജലദോഷം, തൊണ്ടവേദന എന്നീ രോഗാവസ്ഥകൾക്ക് മരുന്നുകൾ നൽകി വരുന്നതായി വ്യാപകമായി പരാതി ലഭിച്ചതിനെത്തുടർന്നാണ് മെഡിക്കൽ സ്റ്റോർ ഉടമകൾക്ക് ആരോഗ്യ മന്ത്രി […]

പത്തനംതിട്ടയിൽ ഒരു ഡോക്ടർ കൂടി നിരീക്ഷണത്തിൽ: ജില്ലയിൽ കനത്ത ജാഗ്രത തുടരുന്നു

സ്വന്തം ലേഖകൻ പത്തനംതിട്ട: പത്തനംതിട്ടയിൽ ഒരു ഡോക്ടർ കൂടി നിരീക്ഷണത്തിൽ. രോഗികളെ പരിശോധിച്ച ഡോക്ടർ വീട്ടിൽ നിരീക്ഷണത്തിലാക്കി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനയ്ക്കയച്ച മറ്റ് അഞ്ചു പേരുടെ ഫലങ്ങൾ ഇന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരുകയാണ് . വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണതിൽ നേരിയ കുറവ് ഉണ്ടെങ്കിലും വിദേശത്തു നിന്ന് വരുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. ജില്ലയിൽ ഇതുവരെ അയച്ച സാമ്പിളുകളിൽ ഒൻപത് എണ്ണം പോസിറ്റീവാണ്. പത്തനംതിട്ടയിൽ പുതിയ പോസിറ്റീവ് കേസുകളൊന്നും ഒന്നും […]

5000ത്തോളം വിദേശികൾ കേരളത്തിൽ : എത്രയും വേഗം സ്വദേശത്തേയ്ക്ക് മടങ്ങണമെന്ന് സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് തമ്പടിച്ചിരിക്കുന്ന വിദേശികളോട് എത്രയും വേഗം കേരളം വിടണമെന്ന നിർദേശവുമായി സംസ്ഥാന സർക്കാർ. നിയന്ത്രിക്കാനാവാത്ത വിധം സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ പുതിയ നിർദേശം. ഏകദേശം 5000ത്തോളം വിദേശികളാണ് നിലവിൽ കേരളത്തിൽ തങ്ങുന്നത്. ഇവരോടാണ് എത്രയും വേഗം നാടുവിടണമെന്ന നിർദേശം സർക്കാർനൽകിയിരിക്കുന്നത്.   ലോകത്തെ 151 രാജ്യങ്ങളെ ബാധിച്ച കൊവിഡ് വൈറസ് ബാധയെ മഹാമാരിയായ ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിട്ടുണ്ടെന്നും രോഗബാധയെ തടയാൻ കേരളവും നിരന്തര പരിശ്രമത്തിലാണെന്നും ഇതുസംബന്ധിച്ച അറിയിപ്പിൽ പറയുന്നു. ചില രാജ്യങ്ങൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് […]

അടയ്ക്കാത്തെരുവിലെ ഇന്ത്യൻ കോഫീഹൗസ് നിന്നും മംഗള എക്‌സ്‌പ്രസ് വരെ യാത്ര ; കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മാഹി സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു

സ്വന്തം ലേഖകൻ കോഴിക്കോട്: കൊറോണ വൈറസ് രോഗ ബാധ സ്ഥിരീകരിച്ച മാഹി സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. മാർച്ച് 13-ാം തിയതി അബുദാബിയിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മാഹി സ്വദേശി അതേദിവസം പോയ ഒൻപത് സ്ഥലങ്ങളടങ്ങിയ റൂട്ട് മാപ്പ് ആണ് പുറത്തുവിട്ടിരിക്കുന്നത്. മാർച്ച് പതിമൂന്നിന് ഇത്തിഹാദ് എയർവെയ്‌സ് EY 250 (3.20 am) വിമാനത്തിൽ കരിപ്പൂരെത്തിയ രോഗി രാവിലെ 6.20 മുതൽ 6.50 വരെ വടകര അടക്കാത്തെരുവിലെ ഇന്ത്യൻ കോഫി ഹൗസിൽ ഭക്ഷണം കഴിക്കാനായി പോയി. ഇവിടെനിന്ന് ഏഴ് മണിക്ക് മാഹി […]