play-sharp-fill
പത്തനംതിട്ടയിൽ ഒരു ഡോക്ടർ കൂടി നിരീക്ഷണത്തിൽ: ജില്ലയിൽ കനത്ത ജാഗ്രത തുടരുന്നു

പത്തനംതിട്ടയിൽ ഒരു ഡോക്ടർ കൂടി നിരീക്ഷണത്തിൽ: ജില്ലയിൽ കനത്ത ജാഗ്രത തുടരുന്നു

സ്വന്തം ലേഖകൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ ഒരു ഡോക്ടർ കൂടി നിരീക്ഷണത്തിൽ. രോഗികളെ പരിശോധിച്ച ഡോക്ടർ വീട്ടിൽ നിരീക്ഷണത്തിലാക്കി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനയ്ക്കയച്ച മറ്റ് അഞ്ചു പേരുടെ ഫലങ്ങൾ ഇന്ന് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


അതേസമയം പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരുകയാണ് . വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണതിൽ നേരിയ കുറവ് ഉണ്ടെങ്കിലും വിദേശത്തു നിന്ന് വരുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. ജില്ലയിൽ ഇതുവരെ അയച്ച സാമ്പിളുകളിൽ ഒൻപത് എണ്ണം പോസിറ്റീവാണ്. പത്തനംതിട്ടയിൽ പുതിയ പോസിറ്റീവ് കേസുകളൊന്നും ഒന്നും തന്നെയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group