play-sharp-fill
കൊറോണ വൈറസ് :  അഞ്ച് ജില്ലകളിൽ ജാഗ്രത നിർദേശം തള്ളി കള്ളുഷാപ്പ് ലേലം: സംഭവം വിവാദമായതോടെ മൂന്നിടത്തെ ലേലം മാറ്റിവെച്ചു

കൊറോണ വൈറസ് :  അഞ്ച് ജില്ലകളിൽ ജാഗ്രത നിർദേശം തള്ളി കള്ളുഷാപ്പ് ലേലം: സംഭവം വിവാദമായതോടെ മൂന്നിടത്തെ ലേലം മാറ്റിവെച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് 19 മാർഗനിർദേശങ്ങൾ കാറ്റിൽപ്പറത്തി അഞ്ച് ജില്ലകളിൽ കള്ളുഷാപ്പ് ലേലം. സംഭവം വിവാദമായതോടെ മൂന്നിടത്തേയും ലേലം നടപടികൾ മാറ്റിവെച്ചു.കണ്ണൂർ, മലപ്പുറം, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലാ കളക്ട്രേറ്റുകളിലാണ് ലേലം നടന്നത്. ഉദ്യോഗസ്ഥർ ഉൾപ്പെടെ നൂറിലേറെ പേരാണ് ലേലത്തിൽ പങ്കെടുക്കാനെത്തിയത്.


കോവിഡ് വ്യാപനം തടയുന്നതിൻറെ ഭാഗമായി പൊതുപരിപാടികളും ആൾക്കൂട്ടങ്ങളും പാടില്ലെന്നു നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇവ ലംഘിച്ചായിരുന്നു ലേലം.കണ്ണൂരിലെ ലേലഹാളിലും പ്രതിഷേധമുണ്ടായിരുന്നു. ഇവിടേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇതോടെ കണ്ണൂരിലും അധികൃതർ ലേലം നിർത്തിവച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ബിവറേജ് മദ്യശാലകൾ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് കളക്ടറേറ്റിൽ തന്നെ കള്ളുഷാപ്പ് ലേലവും നടക്കുന്നത്. വേണ്ടത്ര ജാഗ്രതാ മുൻകരുതലോടെയാണ് ലേലമെന്നാണ് എക്സൈസ് അധികൃതരുടെ വാദം.