play-sharp-fill
സിനിമ താരം നമിതയുടെ അശ്ലീല ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീക്ഷണി :ഭീഷണി മുഴക്കിയ യുവാവിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ   പുറത്തുവിട്ട് നടി

സിനിമ താരം നമിതയുടെ അശ്ലീല ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീക്ഷണി :ഭീഷണി മുഴക്കിയ യുവാവിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ട് നടി

സ്വന്തം ലേഖകൻ

അശ്ലീല ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് പറഞ്ഞ യുവാവിനെതിരെ നടി നമിത രംഗത്ത്. നിരന്തരമായി ഭീഷണിപ്പെടുത്തിയ യുവാവിനെതിരെ ഇൻസ്റ്റാഗ്രാമിൽ അയാളുടെ ചിത്രവും അക്കൗണ്ട് വിവരങ്ങളും പുറത്ത് വിട്ട് നമിത.


നമിത പങ്കുവെച്ച കുറിപ്പ്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഹായ് ഐറ്റം’ എന്ന് വിളിച്ചായിരുന്നു എല്ലാത്തിന്റെയും തുടക്കം. അതെന്റെ ശ്രദ്ധയിൽ പെട്ടപ്പോൾ ഞാൻ ചോദിച്ചു. ആരോ അയാളുടെ അക്കൗണ്ട് ഹാക്ക് ചെയ്തു എന്നായിരുന്നു മറുപടി. പിന്നീട് ഭീഷണിയുടെ സ്വരമായി. എന്റെ അശ്ലീലദൃശ്യങ്ങൾ കണ്ടിട്ടുണ്ടെന്നും അത് അയാൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഞാൻ പറഞ്ഞു, നീ അത് ചെയ്യൂ, ജനങ്ങളെ അഭിമുഖീകരിക്കാൻ എനിക്ക് പേടിയില്ല.

ഇതാണ് അയാളുടെ മുഖം, വൃത്തിക്കെട്ട മനസ്സിന് ഉടമ, സ്ത്രീകളെ എന്തു വേണമെങ്കിലും പറയാൻ തനിക്ക് അവകാശമുണ്ടെന്ന് ധരിച്ച് വച്ചിരിക്കുന്ന വ്യക്തി. ഗ്ലാമർ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്നു എന്നത്‌കൊണ്ട് ഞാൻ ഇതെല്ലാം സഹിക്കണം എന്നാണോ?. എന്റെ മൗനത്തെ എന്റെ ബലഹീനതയായി കാണരുത്. ഒരു യഥാർഥ പുരുഷന് മാത്രമേ സ്ത്രീകളെ ബഹുമാനിക്കാൻ കഴിയൂ. കാരണം മറ്റുള്ള സ്ത്രീകളെ അപമാനിക്കുമ്‌ബോൾ അത് സ്വന്തം അമ്മയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അയാൾക്ക് അറിയാം. സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കൂ- നമിത കുറിച്ചു.