play-sharp-fill
നിർഭയ വധക്കേസ്: ശിക്ഷ നടപ്പാക്കുന്നത് വെള്ളിയാഴ്ച: തിഹാർ ജയിലിൽ ഡമ്മി പരീക്ഷണം നടത്തി

നിർഭയ വധക്കേസ്: ശിക്ഷ നടപ്പാക്കുന്നത് വെള്ളിയാഴ്ച: തിഹാർ ജയിലിൽ ഡമ്മി പരീക്ഷണം നടത്തി

സ്വന്തം ലേഖകൻ

ഡൽഹി: നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി തിഹാർ ജയിലിൽ ഡമ്മി പരീക്ഷണം നടത്തി. ആരാച്ചാർ പവൻ ജെല്ലാദ് ബുധനാഴ്ച രാവിലെയാണ് ഡമ്മി പരീക്ഷണം നടന്നത്. മുകേഷ് സിങ്, അക്ഷയ് സിങ് ഠാക്കൂർ, പവൻ ഗുപ്ത, വിനയ് ശർമ എന്നീ നാല് പ്രതികളുടെയും വധശിക്ഷ മാർച്ച് 20ന് പുലർച്ചെ 5.30നാണ് നടപ്പാക്കുന്നത്.


 

 

കൃത്യം നടന്ന ദിവസം താൻ ഡൽഹിലുണ്ടായിരുന്നില്ലെന്ന് കാണിച്ച് പ്രതികളിലൊരാളായ മുകേഷ് സിങ് സമർപ്പിച്ച ഹർജി ചൊവ്വാഴ്ച ഡൽഹി പട്യാല ഹൗസ് കോടതി തള്ളിയിരുന്നു. ശിക്ഷ സ്റ്റേ ചെയ്യാൻ നിയമപരമായ എല്ലാ വഴികളും അവസാനിച്ചതോടെ അക്ഷയ് സിങ്, പവൻ ഗുപ്ത, വിനയ് ശർമ എന്നീ പ്രതികൾ നേരത്തെ അന്താരാഷ്ട്ര കോടതിയേയും സമീപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ കോടതി പുറപ്പെടുവിച്ച നാലാമത്തെ മരണ വാറണ്ടാണിത്. നേരത്തെ മൂന്ന് തവണയും പ്രതികളുടെ ഹർജികളിൽ കോടതി തീർപ്പ് കൽപിക്കാത്തതിനാൽ വിചാരണ കോടതി മരണ വാറണ്ട് റദ്ദാക്കിയിരുന്നു. കേസിൽ പ്രതിയായ റാം സിങ് നേരത്തെ ജയിലിനുള്ളിൽ തുങ്ങിമരിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ മൂന്ന് വർഷത്തെ ജുവനൈൽ വാസത്തിന് ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു.