play-sharp-fill

ഞാനൊരു സ്റ്റാറോ സെലിബ്രേറ്റിയോ അല്ല, എനിക്ക് നിങ്ങളുടെ ഹൃദയത്തിലെ സ്ഥിരമായ ഒരു സനേഹം മാത്രമാണ് വേണ്ടത് : രജിത് കുമാർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക മലയാളികളുടെ ഹൃദയത്തിൽ വസിക്കാൻ ഈശ്വരൻ ഇപ്പോഴാണ് സമയം തന്നത്. മുഴുവൻ സത്യങ്ങളും ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്ന് വെളിപ്പെടുത്തലുമായി ബിഗ്‌ബോസ് താരം രജിത് കുമാർ രംഗത്ത്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്ത് വന്നപ്പോൾ സ്‌നേഹത്തിന്റെ പ്രവാഹമാണ് എനിക്ക് കേരളം നൽകിയത്. ജീവിതത്തൽ ഒറ്റപ്പെട്ട മനുഷ്യനെ ചേർത്ത് നിർത്തിയ ജനങ്ങളോടാണ് ഞാൻ നന്ദി പറയുന്നതെന്നും രജിത് കുമാർ പറഞ്ഞു. എന്താണ് പുറത്ത് നടന്നതെന്ന് ഒന്നും അറിയില്ലായിരുന്നു. ഹൗസിന് പുറത്തേക്ക് പോയവർ തിരിച്ച് ഹൗസിലെത്തിയപ്പോഴുള്ള സ്വഭാവമാറ്റം തന്നെയാണ് എന്നെ ഇത്രയും പേർ […]

സാനിറ്റൈസറില്ലെങ്കിൽ പേടിക്കണ്ട, സോപ്പ് തന്നെ ധാരാളം ; പക്ഷെ നാൽപ്പത് സെക്കന്റ് കൈ കഴുകണം

സ്വന്തം ലേഖകൻ കോഴിക്കോട്: കൊറോണ വൈറസ് പ്രതിരോധത്തിനായി ഹാൻഡ് സാനിറ്റൈസർ ഇല്ലെങ്കിൽ വിഷമിക്കണ്ട്. ഹാൻഡ് സാനിറ്റൈസറിന് പകരം മികച്ച ശുചീകരണ മാർഗ്ഗം കൈ സോപ്പിട്ടു കഴുകുന്നതാണെന്ന് അവലോകന യോഗത്തിൽ വിദഗ്ധ ഡോക്ടർമാർ പറഞ്ഞു. പരിശോധനക്കിടെ ഇടയ്ക്കിടെ കൈ കഴുകാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കാരണം ഡോക്ടർമാരും ആശുപത്രി സ്റ്റാഫും ആശ്രയിക്കുന്ന മാർഗ്ഗമാണ് ഹാൻഡ് സാനിറ്റൈസർ. സോപ്പും വെള്ളവുമുപയോഗിച്ച് നാൽപ്പത് സെക്കന്റ് കൈ കഴുകുന്നത് മികച്ച ശുചീകരണ മാർഗ്ഗം തന്നെയാണ്. വ്യാപകമായ രീതിയിൽ സാനിറ്റൈസറുകൾ ഉത്പാദിപ്പിക്കുന്ന സാഹചര്യത്തിൽ ഡ്രഗ് കൺട്രോൾ വിഭാഗം ഇത് പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കണമെന്നു […]

ട്രെയിനിൽ യാത്ര ചെയ്ത എട്ട്‌പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു: അറിയിപ്പുമായി ഇന്ത്യൻ റെയിൽവേ

സ്വന്തം ലേഖകൻ ഡൽഹി: ഡൽഹിയിൽ നിന്ന് രാമഗുണ്ടത്തിലേക്കുള്ള എപി സമ്പർക്രാന്തി എക്സ്പ്രസിൽ യാത്ര ചെയ്ത എട്ട് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മാർച്ച് 13ന് യാത്ര ചെയ്തവർക്കാണ് സ്ഥിരീകരിച്ചത്. ഇന്ത്യൻ റെയിൽവേ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിവരം പുറത്തു വിട്ടിരിക്കുകയാണ്. ഇന്നലെയാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്ന് റെയിൽവേ ട്വീറ്റിലൂടെ അറിയിച്ചു.   ഗോഡൻ എക്സ്പ്രസിൽ (മുംബയ്-ജബൽപൂർ) മാർച്ച് 16ന് രോഗബാധിതരായ നാല് പേർ ബി1 കോച്ചിൽ സഞ്ചരിച്ചതായും റെയിൽവേ മന്ത്രാലയം അറിയിച്ചു. ഇവർ ദുബായിൽ നിന്ന് കഴിഞ്ഞാഴ്ചയാണ് നാട്ടിലെത്തിയത്. നിലവിൽ […]

ഡോ. ലീ അന്നേ പറഞ്ഞിരുന്നു ; മനസ്താപത്താൽ മാപ്പ് ചോദിച്ച് ചൈന

സ്വന്തം ലേഖകൻ ന്യൂഡൽഹി : കോറോണ വൈറസ് രോഗ ബാധയെക്കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് നൽകിയ ഡോ.ലീയോട് മാപ്പ് ചോദിച്ച് ചൈന. കൊറോണ വൈറസ് രോഗബാധ മാസങ്ങൾക്ക് മുൻപ് തന്നെ ഡോ.ലീ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ രോഗം പടർന്ന് പിടിച്ച് 11,000ലധികം പേർ മരിച്ചതിന് ശേഷമാണ് ചൈനയ്ക്ക് മനസ്താപമുണ്ടായത്. രോഗത്തെ കുറിച്ച് ഡോ. ലീ വെൻലിയാങ് നൽകിയ മുന്നറിയിപ്പ് അവഗണിച്ചതിലും അദ്ദേഹത്തിനെതിരേ നിയമനടപടി സ്വീകരിച്ചതിലും അധികൃതർ ലീയുടെ കുടുംബത്തോട് ക്ഷമ ചോദിച്ചു. കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിലെ സെൻട്രൽ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായ ഡോ. ലീ ജില്ലയിലുടനീളം ആളുകളെ […]

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം: ദുരൂഹതയില്ലെന്ന് ക്രൈം ബ്രാഞ്ച്

സ്വന്തം ലേഖകൻ കൊച്ചി: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. അപകട കാരണം വാഹനത്തിന്റെ അമിത വേഗതയാണെന്ന് ക്രൈം ബ്രാഞ്ച് ആഭ്യന്തര വകുപ്പിന് സമർപ്പിച്ച് റിപ്പോർട്ടിന്റെ പകർപ്പ് പറയുന്നു. അപകടം സംബന്ധിച്ച അന്വേഷണം ബാലഭാസ്‌കറിന്റെ പിതാവിന്റെ പരാതിയിൽ സർക്കാർ സിബിഐക്ക് വിട്ടിരുന്നു. എന്നാൽ, സിബിഐക്ക് അന്വേഷണം കൈമാറുന്ന ഘട്ടത്തിൽ തന്നെ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കിയിരുന്നു.     സിബിഐക്ക് നൽകാൻ ക്രൈം ബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പാണ് ഇപ്പോൾ പുറത്തുവന്നത്. അന്വേഷണം ഏറ്റെടുക്കുന്നതിന് മുന്നോടിയായി റിപ്പോർട്ട് ഇപ്പോൾ സിബിഐ പരിശോധിച്ചുവരികയാണ്. […]

രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മറ്റിയെ തിരഞ്ഞെടുത്തു

സ്വന്തം ലേഖകൻ കോട്ടയം: രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മറ്റിയെ തിരഞ്ഞെടുത്തു. അനു ചാക്കോ ( പ്രസിഡന്റ, എറണാകുളം ) ജോൺ മരങ്ങോലി (സെക്രട്ടറി ജനറൽ, പാലക്കാട് )അഡ്വ.ശ്യാമപ്രസാദ്,(വർക്കിംഗ് പ്രസിഡന്റ്, കൊല്ലം) ജോയ് ചെട്ടിശ്ശേരി (സീനിയർ വൈസ് പ്രസിഡന്റ്, കോട്ടയം),അബ്ദുൾ ഖാദർ കാഞ്ഞങ്ങാട്,ജോഷി അടിമാലി, ഫിറോസ്ഖാൻ.(വൈസ് പ്രസിഡന്റുമാർ, കോഴിക്കോട് )ഷാബു ഈസ .(ഓഫീസ് ഇൻ ചാർജ്, എറണാകുളം) മനു വി ചെങ്ങന്നൂർ,കുമ്പളം ജോയ്,എ പി രവീന്ദ്രൻ.തൃശൂർ,വിനോദ് ബാഹലേയൻ(ജനറൽ സെക്രട്ടറിമാർ, കൊല്ലം ) ദേവി അരുൺ(ട്രഷറർ)അജീഷ് വേലനിലം(കോട്ടയം), ജോഷി തോമസ് (എറണാകുളം) രജിത് കൊളയാടൻ (തിരുവനന്തപുരം) വിൻസന്റ് […]

ക്വാറൈന്റൻ മുദ്ര പതിപ്പിച്ചവർ കെഎസ്ആർടിസി ബസിൽ സഞ്ചരിച്ചു ; ഒടുവിൽ നാട്ടുകാർ ബസ് തടഞ്ഞു : സംഭവം ചാലക്കുടിയിൽ

സ്വന്തം ലേഖകൻ തൃശൂർ: കൊറോണ ബാധ പടർന്ന് പിടിച്ച വിദേശ രാജ്യത്ത് നിന്നും എത്തിയവർ വീടുകളിലേക്കുപോയത് നാൽപതോളം പേരുണ്ടായിരുന്ന കെഎസ്ആർടിസി ബസിൽ. വിവരം അറിഞ്ഞ നാട്ടുകാർ ബസ് തടഞ്ഞ് ഇവരെ ആരോഗ്യപ്രവർത്തകർക്കു കൈമാറി. ചാലക്കുടിയിലാണ് സംഭവം നടന്നത്. ഷാർജയിൽ നിന്നും എത്തിയ തൃശൂർ തൃപ്പയാർ സ്വദേശിയും മണ്ണൂത്തി സ്വദേശിയുമാണ് കൊറോണ നിർദേശം മറികടന്ന് അപകടകരമാം വിധത്തിൽ കെ.എസ്.ആർ.ടി.സി ബസിൽ യാത്ര നടത്തിയത്. കഴിഞ്ഞ ദിവസമാണ് ഇവർ ഷാർജയിൽനിന്നും എത്തിയത്. ബംഗ്ലൂരു വിമാനത്താവളത്തിൽ ഇറങ്ങിയ ഇവരെ ആരോഗ്യപ്രവർത്തകർ പരിശോധിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകി […]

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ കർശന നിയന്ത്രണം: ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കാൻ പാടില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ കർശന നിയന്ത്രണം. ക്ഷേത്രോത്സവങ്ങൾ ചടങ്ങുകൾ മാത്രമായി ചുരുക്കും. ഉത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കാൻ പാടില്ല. ബോർഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളും രാവിലെ ആറു മുതൽ പത്തുവരെയും വൈകുന്നേരം അഞ്ചര മുതൽ ഏഴര വരെ മാത്രവുമായിരിക്കും തുറന്നിടുക. മുൻകരുതൽ നടപടികളുടെ ഭാഗമായി ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് കൈയുറകളും മാസ്‌ക്കുകളും നൽകും.ക്ഷേത്രങ്ങളിൽ നടത്തി വന്നിരുന്ന അന്നദാനം ഒഴിവാക്കി.

ജാഗ്രത നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി:രണ്ട് വർഷം വരെ തടവ് ശിക്ഷ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടിയെടുക്കാൻ ഉത്തരവിട്ട് തിരുവനന്തപുരം ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ. വിദേശത്തുനിന്നും നാട്ടിലെത്തിയവർ ആരോഗ്യവകുപ്പ് നൽകിയിട്ടുള്ള ക്വാറന്റീൻ നിർദേശം ലംഘിക്കാൻ പാടില്ലെന്നും നിർദേശം ലംഘിക്കുന്നത് ദുരന്തനിവാരണ നിയമപ്രകാരം രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും കളക്ടർ വ്യക്തമാക്കി.   കോവിഡ്-19 സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ പൊതുസ്ഥലങ്ങളിലും സ്വകാര്യയിടങ്ങളിലും ജനങ്ങൾ കൂട്ടം കൂടുന്നതിന് ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തി. പൊതു പരിപാടികൾ, സമ്മേളനങ്ങൾ, […]

അന്ത്യകുദാശ നൽകാനെത്തിയ പുരോഹിതന്മാരും മരണമടയുന്നു ; ഇറ്റലിയിൽ മരണപ്പെട്ടത് 28 പുരോഹിതന്മാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി : ചൈനയ്ക്ക് പുറമെ കോറോണ വൈറസ് ഏറെ നാശം വിതച്ച ഇറ്റലിയിൽ അന്ത്യകൂദാശ നൽകാനെത്തിയ പുരോഹിതരും മരണമടയുന്നു. വടക്കൻ ഇറ്റലിയിൽ മാത്രം ഇതുവരെ രോഗബാധ മൂലം 28 പുരോഹിതർ മരണമടഞ്ഞതായിട്ടാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ മരിച്ച പുരോഹിതന്മാരുടെ ശവസംസ്‌ക്കാര ചടങ്ങുകളാകട്ടെ മതപരമായ യാതൊരു ചടങ്ങുകളോ പ്രാർത്ഥനയോ കൂടാതെയാണ് നടക്കുന്നതെന്നും ഇറ്റാലിയൻ മാധ്യമങ്ങളുടെയും കത്തോലിക്കാ സഭയുടെ പത്രങ്ങളും റിപ്പോർട്ടുകളിൽ പറയുന്നു. ഇറ്റാലിയൻ ബിഷപ്പ് കോൺഫറൻസ് പത്രമായ അവെനിർ റിപ്പോർട്ട് ചെയ്യുന്നത് 28 പുരോഹിതർ മരിച്ചതായിട്ടാണ്. രോഗം കനത്ത നാശം വിതച്ച ഇടങ്ങളിൽ […]