ക്വാറൈന്റൻ മുദ്ര പതിപ്പിച്ചവർ കെഎസ്ആർടിസി ബസിൽ സഞ്ചരിച്ചു ; ഒടുവിൽ നാട്ടുകാർ ബസ് തടഞ്ഞു : സംഭവം ചാലക്കുടിയിൽ
സ്വന്തം ലേഖകൻ
തൃശൂർ: കൊറോണ ബാധ പടർന്ന് പിടിച്ച വിദേശ രാജ്യത്ത് നിന്നും എത്തിയവർ വീടുകളിലേക്കുപോയത് നാൽപതോളം പേരുണ്ടായിരുന്ന കെഎസ്ആർടിസി ബസിൽ. വിവരം അറിഞ്ഞ നാട്ടുകാർ ബസ് തടഞ്ഞ് ഇവരെ ആരോഗ്യപ്രവർത്തകർക്കു കൈമാറി. ചാലക്കുടിയിലാണ് സംഭവം നടന്നത്.
ഷാർജയിൽ നിന്നും എത്തിയ തൃശൂർ തൃപ്പയാർ സ്വദേശിയും മണ്ണൂത്തി സ്വദേശിയുമാണ് കൊറോണ നിർദേശം മറികടന്ന് അപകടകരമാം വിധത്തിൽ കെ.എസ്.ആർ.ടി.സി ബസിൽ യാത്ര നടത്തിയത്. കഴിഞ്ഞ ദിവസമാണ് ഇവർ ഷാർജയിൽനിന്നും എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബംഗ്ലൂരു വിമാനത്താവളത്തിൽ ഇറങ്ങിയ ഇവരെ ആരോഗ്യപ്രവർത്തകർ പരിശോധിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകി കൈയിൽ മുദ്ര പതിപ്പിച്ചു. എന്നാൽ ഇവർ ശനിയാഴ്ച രാവിലെ നെടുമ്പാശേരിയിൽ വന്നിറങ്ങി.
ഇവിടെനിന്നും അങ്കമാലിവരെ സ്വകാര്യവാഹനത്തിൽ സഞ്ചരിച്ചു. പിന്നീട് അങ്കമാലിയിൽനിന്നും എസി ലോ ഫ്‌ളോർ ബസിൽ തൃശൂരിലേക്ക് വരികയായിരുന്നു. ഇതിനിടെയിലാണ് ഇവരുടെ കൈയിലെ മുദ്രകണ്ട് സംശയം തോന്നിയ ചിലരാണ് വിവരം പുറത്തറിയിച്ചത്. ഇതോടെയാണ് ചാലക്കുടിയിൽ നാട്ടുകാർ ബസ് തടയുകയായിരുന്നു. ബസിൽ നാൽപതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരെല്ലാവരുമായി ബസ് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്നു് ബസ് വൃത്തിയാക്കിയതിന് ശേഷമാണ് യാത്ര തുടർന്നത്.