അന്ത്യകുദാശ നൽകാനെത്തിയ പുരോഹിതന്മാരും മരണമടയുന്നു ; ഇറ്റലിയിൽ മരണപ്പെട്ടത് 28 പുരോഹിതന്മാർ
സ്വന്തം ലേഖകൻ
ന്യൂഡൽഹി : ചൈനയ്ക്ക് പുറമെ കോറോണ വൈറസ് ഏറെ നാശം വിതച്ച ഇറ്റലിയിൽ അന്ത്യകൂദാശ നൽകാനെത്തിയ പുരോഹിതരും മരണമടയുന്നു. വടക്കൻ ഇറ്റലിയിൽ മാത്രം ഇതുവരെ രോഗബാധ മൂലം 28 പുരോഹിതർ മരണമടഞ്ഞതായിട്ടാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
എന്നാൽ മരിച്ച പുരോഹിതന്മാരുടെ ശവസംസ്‌ക്കാര ചടങ്ങുകളാകട്ടെ മതപരമായ യാതൊരു ചടങ്ങുകളോ പ്രാർത്ഥനയോ കൂടാതെയാണ് നടക്കുന്നതെന്നും ഇറ്റാലിയൻ മാധ്യമങ്ങളുടെയും കത്തോലിക്കാ സഭയുടെ പത്രങ്ങളും റിപ്പോർട്ടുകളിൽ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇറ്റാലിയൻ ബിഷപ്പ് കോൺഫറൻസ് പത്രമായ അവെനിർ റിപ്പോർട്ട് ചെയ്യുന്നത് 28 പുരോഹിതർ മരിച്ചതായിട്ടാണ്. രോഗം കനത്ത നാശം വിതച്ച ഇടങ്ങളിൽ ഒന്നായ ബർഗാമോയിലെ രൂപതയിൽ മാത്രം 11 പുരോഹിതർ മരണമടഞ്ഞു. പാർമയിൽ ആറ് പുരോഹിതരാണ് കൊറോണ മൂലം മരണമടഞ്ഞത്.
മരണസംഖ്യ അതിവേഗം ഉയർന്നുകൊണ്ടിരിക്കുന്ന ഇറ്റലിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മരണമടഞ്ഞത് അറുനൂറിലധികം പേരാണ്. ഡോക്ടർമാരെക്കാൾ ജനങ്ങളുടെ അരികിൽ എത്തുന്നത് പുരോഹിതരാണ്. പക്ഷേ രോഗഭയം നിമിത്തം മാസ്‌ക്ക്, തൊപ്പി, കയ്യുറ, സുരക്ഷാ കണ്ണട ഇവയൊക്കെ ധരിച്ചാണ് പുരോഹിതന്മാർ എത്തുന്നത്.