play-sharp-fill
സാനിറ്റൈസറില്ലെങ്കിൽ പേടിക്കണ്ട, സോപ്പ് തന്നെ ധാരാളം ; പക്ഷെ നാൽപ്പത് സെക്കന്റ് കൈ കഴുകണം

സാനിറ്റൈസറില്ലെങ്കിൽ പേടിക്കണ്ട, സോപ്പ് തന്നെ ധാരാളം ; പക്ഷെ നാൽപ്പത് സെക്കന്റ് കൈ കഴുകണം

സ്വന്തം ലേഖകൻ

കോഴിക്കോട്: കൊറോണ വൈറസ് പ്രതിരോധത്തിനായി ഹാൻഡ് സാനിറ്റൈസർ ഇല്ലെങ്കിൽ വിഷമിക്കണ്ട്. ഹാൻഡ് സാനിറ്റൈസറിന് പകരം മികച്ച ശുചീകരണ മാർഗ്ഗം കൈ സോപ്പിട്ടു കഴുകുന്നതാണെന്ന് അവലോകന യോഗത്തിൽ വിദഗ്ധ ഡോക്ടർമാർ പറഞ്ഞു.


പരിശോധനക്കിടെ ഇടയ്ക്കിടെ കൈ കഴുകാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കാരണം ഡോക്ടർമാരും ആശുപത്രി സ്റ്റാഫും ആശ്രയിക്കുന്ന മാർഗ്ഗമാണ് ഹാൻഡ് സാനിറ്റൈസർ. സോപ്പും വെള്ളവുമുപയോഗിച്ച് നാൽപ്പത് സെക്കന്റ് കൈ കഴുകുന്നത് മികച്ച ശുചീകരണ മാർഗ്ഗം തന്നെയാണ്. വ്യാപകമായ രീതിയിൽ സാനിറ്റൈസറുകൾ ഉത്പാദിപ്പിക്കുന്ന സാഹചര്യത്തിൽ ഡ്രഗ് കൺട്രോൾ വിഭാഗം ഇത് പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കണമെന്നു മന്ത്രി ടി.പി രാമകൃഷ്ണൻ യോഗത്തിൽ നിർദ്ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കൊറോണ വൈറസ് ബാധ കേരളത്തിൽ വീണ്ടും സ്ഥിരീകരിച്ചതോടെ മാസ്‌കിനും സാനിറ്റൈസറിന് കനത്ത വിലയാണ് മെഡിക്കൽ സ്റ്റോർ ഉടമകൾ ഈടാക്കുന്നത്. മാസ്‌കിന് 25 രൂപ വരെയും സാനിറ്റൈസറിന് നൂറ് മില്ലി ലിറ്ററിന് 190 രൂപ വരെയും മെഡിക്കൽ സ്റ്റോർ ഉടമകൾ ഈടാക്കുന്നുണ്ട്.