play-sharp-fill

കോവിഡ് പ്രതിരോധം :എറണാകുളം ജില്ലക്ക് 50ലക്ഷം രൂപയുടെ അടിയന്തര സഹായം അനുവദിച്ചു: തുക ചിലവഴിക്കാൻ തഹസിൽദാർമാർക്ക് ചുമതല നൽകി

സ്വന്തം ലേഖകൻ കാക്കനാട് : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ എറണാകുളം ജില്ലക്ക് 50 ലക്ഷം രൂപയുടെ അടിയന്തര സഹായം അനുവദിച്ചു. സംസ്ഥാന ഡിസാസ്റ്റർ റെസ്‌പോൺസ് ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്. ഏഴ് താലൂക്കുകൾക്ക് രണ്ട് ലക്ഷം രൂപ വീതവും ഫോർട്ട് കൊച്ചി, മുവാറ്റുപുഴ ആർ . ഡി. ഓ കൾക്ക് അഞ്ചു ലക്ഷം രൂപ വീതവുമാണ് അനുവദിച്ചിട്ടുള്ളത്. തുകയുടെ വിനിയോഗത്തിന് അതാത് തഹസിൽദാർമാരെ ചുമതല നൽകും.

കൊറോണക്കാലത്തും സ്വത്തിനു വേണ്ടി അടിപിടി: സഹോദരനെ മദ്യം നൽകി മയക്കി കഴുത്ത് ഞെരിച്ച് കൊന്നു: അണക്കര സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖകൻ ഇടുക്കി: അണക്കരയിൽ സഹോദരനെ മദ്യം നൽകി മയക്കി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അണക്കര സ്വദേശി ഐപ്പിനെ കൊലപ്പെടുത്തിയ കേസിൽ സഹോദരൻ സി.വി തോമസ് ആണ് അറസ്റ്റിലായത്. സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.   മകനും ആയി കുടുംബ പ്രശ്നം ഉണ്ടായതിനെ തുടർന്ന് സി വി തോമസ് സഹോദരൻ ഐപ്പിനെയും മാതാവിനെയും കാണാനായി പുറ്റടിയിലെ ഐപ്പിന്റെ വീട്ടിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് എത്തിയത്. സ്വത്തിന്റെ വീതം ചോദിക്കാനാണ് തോമസ് ഇവിടെ എത്തിയത് എന്നാൽ വിഹിതം നൽകാൻ സാധിക്കില്ലെന്നും ഇവരുടെ കൂടെ വീട്ടിൽ […]

കൊറോണ പോസിറ്റീവായ ചാൾസ് രാജകുമാരനും ഗായിക കനിക കപൂറും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ ; ഇരുവർക്കും ട്രോൾ മഴ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ബ്രിട്ടീഷ് കിരീടാവകാശി ചാൾസ് രാജകുമാരനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ബോളിവുഡ് ഗായിക കനിക കപൂറിനും നേരത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കനിക കപൂറിന്റെയും ചാൾസ് രാജകുമാരന്റെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇരുവരും സംസാരിച്ചു കൊണ്ട് നിൽക്കുന്ന ഫോറോയാണ് വൈറലായത്. അതെ സമയം കനികയോട് അടുത്ത വൃത്തങ്ങൾ പറയുന്നത് അത് പഴയ ഫോട്ടോ ആണെന്നാണ്. ചാൾസ് രാജകുമാരന് വൈറസ് ബാധിച്ചതായി വാർത്തകൾ പുറത്തുവന്നതോടെയാണ് ഈ ഫോട്ടോ ഇപ്പോൾ ട്രോളന്മാർ ഏറ്റെടുത്തിരിക്കുന്നത്. കപൂറിന്റെ പബ്ലിഷിസ്റ്റ് ഇത് ഒരു […]

കൊറോണയെ ഓടിക്കാൻ ഇന്ത്യൻ റെയിൽവേ: കോച്ചുകൾ ഐസൊലേഷൻ വാർഡുകളാക്കുന്നു: ഗുരുതരമായവരെ ചികിത്സിക്കാൻ വെന്റിലേറ്ററുകളും നിർമിക്കും

സ്വന്തം ലേഖകൻ ഡൽഹി: കൊറോണ വൈറസിനെ തുരത്താൻ ഇന്ത്യൻ റെയിൽവേയും. രാജ്യത്തെ വിദൂരമായ ഗ്രാമീണ മേഖലകളിൽ കോറോണ രോഗത്തെ തുടർന്ന് ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതയിൽ കഴിയുന്നവരെ മാറ്റിപ്പാർപ്പിച്ച് ചികിത്സിക്കാനുള്ള ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കാൻ ട്രെയിനുകളുടെ കോച്ചുകൾ വിട്ടുനൽകാനൊരുങ്ങുകയാണ് റെയിൽവെ.   ഇതിനൊപ്പം റെയിൽവേയുടെ കീഴിലുള്ള ഫാക്ടറികളിൽ രോഗം ഗുരുതരമായവരെ ചികിത്സിക്കാനുള്ള വെന്റിലേറ്ററുകളും നിർമിക്കും.രോഗം സമൂഹ വ്യാപനത്തിലേക്ക് കടന്നാൽ ഗ്രാമങ്ങളക്കമുള്ള വിദൂര ദേശങ്ങളിൽ ആരോഗ്യരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.   ഇതുസംബന്ധിച്ച നിർദ്ദേശം റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ റെയിൽവേ ബോർഡ് ചെയർമാൻ വി.കെ […]

നിർദ്ദേശം ലംഘിച്ച് പഞ്ചായത്ത് അംഗങ്ങളും…! ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച പഞ്ചായത്ത് അംഗങ്ങൾ പൊലീസ് പിടിയിൽ ; ,സംഭവം കൊട്ടാരക്കരയിൽ

സ്വന്തം ലേഖകൻ കൊല്ലം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് പഞ്ചായത്ത് അംഗങ്ങളും. നിർദ്ദേശം ലംഘിച്ച് യോഗം ചേർന്ന കൊട്ടാരക്കര നെടുവത്തൂരിൽ നിയമം ലംഘിച്ച് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച 72പേരെ കൊല്ലത്ത് അറസ്റ്റ് ചെയ്തു. ജില്ലയിൽ 143 കേസുകൾ രജിസ്റ്റർ ചെയ്യുകയും 91 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരിശോധന ശക്തമാക്കിയിരിക്കുകയാണ്. നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് പൊലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. നിരത്തിലറിങ്ങിയ വാഹനങ്ങളെയും കാൽനട യാത്രക്കാരേയും പൊലീസ് പരിശോധിച്ചു. […]

ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണ്: ഞങ്ങൾ വൈറസിനെ സൃഷ്ടിക്കുകയോ മനഃപൂർവം പരത്താൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല’; വിശദീകരണവുമായി ചൈനീസ് എംബസി വക്താവ്

സ്വന്തം ലേഖകൻ   ബെയ്ജിങ്: കൊറോണ വൈറസ് ചൈനീസ് വൈറസെന്ന് വിശേഷിപ്പിക്കുന്നതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ചൈന. ലോകത്താകമാനമായി ലക്ഷക്കണക്കിന് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം തന്നെ ഈ വൈറസ് ചൈന സൃഷ്ടിച്ചതാണെന്നും പറഞ്ഞ് അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ആരോപണവുമായി രംഗത്ത് എത്തിയിരുന്നു.   ചൈന വൈറസിനെ സൃഷ്ടിക്കുകയോ മനഃപൂർവം പരത്താൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്നും ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിക്കുന്നത് തെറ്റാണെന്നുമാണ് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് ജി പറഞ്ഞു. വൈറസിന്റെ പേരിൽ ചൈനയെ മുദ്രകുത്താതെ ഇപ്പോൾ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഈ മഹാമാരിക്കെതിരെ പോരാടുകയാണ് […]

കൊറോണയിൽ കിതച്ച് ലോകം : മരണസംഖ്യ 21,000 കടന്നു ; ലോകത്ത് രോഗബാധിതരുടെ എണ്ണം നാലരലക്ഷം

സ്വന്തം ലേഖകൻ ന്യൂഡൽഹി: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ചൈനയിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത് മൂന്ന് മാസം പിന്നിടുമ്പോൾ ലോകത്താകമാനം വൈറസ് ബാധിതരായി മരിച്ചവരുടെ എണ്ണം 21,180 ആയി. 24 മണിക്കൂറിൽ 2000 എന്ന കണക്കിലാണ് ലോകത്ത് മരണസംഖ്യ ഉയരുന്നത്. ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറ്റലിയിലാണ് 7503. 24 മണിക്കൂറിൽ 683 എന്നതാണ് ഇറ്റലിയിലെ മരണനിരക്ക്. സ്‌പെയിൻ, ഇറ്റലി, ഫ്രാൻസ് എന്നീ രാജ്യങ്ങളിലാണ് കഴിഞ്ഞ ദിവസം ഏറ്റവുമധികം മരണങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്‌പെയിനിൽ 738, […]

പെരുവഴിയിലാകുമെന്ന് തോന്നിയപ്പോൾ അർദ്ധരാത്രി ഉറങ്ങിക്കിടന്ന മുഖ്യമന്ത്രിയെ വിളിച്ചുണർത്തി ; ശകാരം ഭയന്ന് വിളിച്ചവർക്ക്, സൗമ്യനായി കരുതലൊരുക്കി വീടുകളിലെത്തിച്ച് കേരള മുഖ്യമന്ത്രി

സ്വന്തം ലേഖകൻ കോഴിക്കോട്: രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അർധരാത്രിയിൽ പെരുവഴിയിലാവുമെന്ന ആശങ്കയിൽ പതിമൂന്ന് പെൺകുട്ടികളടങ്ങുന്ന സംഘം ഒടുവിൽ സഹായം തേടി വിളിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെ. മറ്റു വഴികളെല്ലാം അടഞ്ഞപ്പോൾ രാത്രി ഒന്നരമണിക്കാണ് ഇവർ മുഖ്യമന്ത്രിയെ വിളിച്ചുണർത്തിയത്. രണ്ടാമത്തെ റിങ്ങിൽ അപ്പുറത്തുനിന്ന് വളരെ കരുതലോടെയുള്ള മുഖ്യമന്ത്രിയുടെ ശബ്ദമാണ് ഉയർന്നത്. കാര്യം ചോദിച്ചറിഞ്ഞശേഷം മുഖ്യമന്ത്രിതന്നെ പരിഹാരവും നിർദ്ദേശിച്ചു. രാത്രി വൈകി കേരളകർണാടക അതിർത്തിയായ തോൽപ്പെട്ടിയിൽ ഒറ്റപ്പെട്ടുപോയപ്പോൾ മുഖ്യമന്ത്രി പകർന്ന ധൈര്യവും കരുതലും മറക്കാനാവാത്ത അനുഭവമാണെന്ന് കോഴിക്കോട് പുതിയാപ്പ ശ്രീരത്‌നം വീട്ടിൽ എം.ആർ. ആതിര പറയുന്നത്. […]

ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് വിവാഹം നടത്തിയ പാസ്റ്റർമാർ അറസ്റ്റിൽ ; പൊലീസ് പിടിയിലായത് ചർച്ച് ഓഫ് ഗോഡ് പാസ്റ്റർമാർ

സ്വന്തം ലേഖകൻ ചെങ്ങന്നൂർ : ലോക്ക് ഡൗണിനിടയിൽ നിർദ്ദേശം ലംഘിച്ച് പാണ്ടനാട്ടിൽ വിവാഹം നടത്തിയ പാസ്റ്റർമാർ അറസ്റ്റിൽ. പിടിയിലായത് ചർച്ച് ഓഫ് ഗോഡ് പാസ്റ്റർമാർ. കോഴഞ്ചേരി പുന്നയ്ക്കാട് സഭാ പാസ്റ്റർ പി എം തോമസ് (67), മുൻ ഓവർസീയർ പാസ്റ്റർ പി ജെ ജയിംസ് (67) എന്നിവരാണ് അറസ്റ്റിലായത്.പാണ്ടനാട് കീഴ്വന്മഴി ചർച്ച് ഓഫ് ഗോഡിൻെ്‌റ നേതൃത്വത്തിൽ വധുവിന്റെ വീട്ടിൽ നടന്ന വിവഹത്തിനെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ആൾക്കൂട്ടം കണ്ട് നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്നാണ് ചെങ്ങന്നൂർ സി.ഐ.എം സുധിലാൽ സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊറോണക്കാലത്ത് കള്ളുമൂത്ത് അച്ഛനും മകനും തമ്മിൽ തല്ലി; മകന്റെ അടിയേറ്റ് തല തകർന്ന് അച്ഛന് ദാരുണാന്ത്യം; കൊലപാതകം ഹൃദയാഘാതമാക്കാൻ ശ്രമിച്ച മകൻ അറസ്റ്റിൽ

ക്രൈം ഡെസ്‌ക് കോട്ടയം: കൊറോണക്കാലത്ത് കള്ളുമുത്ത് അച്ഛനും മകനും തമ്മിലടിച്ചതോടെ കുമരകത്ത് തലയ്ക്കടിയേറ്റ് അച്ഛൻ മരിച്ചു. തിരുവാർപ്പ് പഞ്ചായത്തിൽ ചെങ്ങളം ഗവ: ഹൈ സ്‌കൂളിനു സമീപത്തെ വീട്ടിലാണ് മകന്റെ മർദനമേറ്റ് അച്ഛൻ മരിച്ചത്. ചെങ്ങളം വടാശ്ശേരി സഖറിയാ (തോമസുകുട്ടി – 62 ) ആണ് മരിച്ചത്. അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഇയാളുടെ ഇളയ മകൻ അരുണി (24)നെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബുധനാഴ്ച പുലർച്ചെ കിടക്ക മുറിയിൽ കട്ടിലിനു താഴെ തലയിൽ മർദ്ദനമേറ്റുണ്ടായ മുറിവുകളോടെ സഖറിയാമരിച്ചു കിടക്കുന്നത് കണ്ട സമീപവാസികൾ കുമരകം പോലീസിൽ […]