play-sharp-fill

വഴിയിലിറങ്ങുന്നവർ പേടിക്കേണ്ട ഓടിക്കോ..!  കൊറോണക്കാലത്ത് പറഞ്ഞാൽ കേക്കാത്തവരെ പിടിക്കാൻ ജില്ലയ്ക്ക് രണ്ടു ഡിവൈ.എസ്.പിമാർ കൂടി; അറിയാത്ത പിള്ളേർ ഇനി അടികിട്ടുമ്പോൾ അറിയും

സ്വന്തം ലേഖകൻ കോട്ടയം: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ അനാവശ്യമായി വഴിയിലിറങ്ങി നടക്കുന്നവരെ കൈകാര്യം ചെയ്യാൻ ജില്ലയിൽ രണ്ടു പുതിയ ഡിവൈ.എസ്.പിമാർ കൂടി വരുന്നു. രണ്ടു സബ് ഡിവിഷനുകൾ കൂടി രൂപീകരിച്ചാണ് ജില്ലയിൽ പൊലീസ് നടപടികൾ കർശനമാക്കുന്നത്. പറഞ്ഞിട്ടും, കേട്ടിട്ടും അറിയാത്തവർ ഇനി കൊണ്ടറിയുന്ന കാലമാണ് ജില്ലയിൽ വരുന്നതെന്ന സൂചനയാണ് ജില്ലാ പൊലീസ് നൽകുന്നത്. ഏറ്റുമാനൂരിലും കടുത്തുരുത്തിയിലുമാണ് പുതിയ കൊറോണക്കാല ഡിവൈ.എസ്പിമാർ എത്തുന്നത്. നിലവിലുള്ള അഞ്ചു ഡിവൈ.എസ്.പിമാരെ കൂടാതെയാണ് പുതുതായി രണ്ടു ഡിവൈ.എസ്.പിമാർ കൂടി ജില്ലയിൽ എത്തുന്നത്. വിജിലൻസ് ഡിവൈ.എസ്.പി എൻ.രാജൻ മേൽനോട്ടം വഹിക്കുന്ന ഏറ്റുമാനൂർ […]

കൊറോണ ലോക്ക് ഡൗൺ: സൗഹൃദ വേദി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

സ്വന്തം ലേഖകൻ എടത്വാ: രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വരുമാനം നിലച്ച് ആവശ്യ സാധനങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്കും കിടപ്പ് രോഗികൾക്കും സൗജന്യമായി ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് സൗഹൃദ വേദി. ഉപ്പ്, 5 കിലോഗ്രാം അരി, പഞ്ചസാര, തെയില, എണ്ണ ,പരിപ്പ് ,വൻപയർ, കടുക്, സോപ്പ് ,പപ്പടം എന്നിവ ഉൾപെടെ 10 ഇനങ്ങൾ അടങ്ങുന്ന കിറ്റ് ആണ് സൗഹൃദ വേദി വിതരണം ചെയ്തത്.എടത്വാ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് സിസിൽ ക്രിസ്ത്യൻരാജ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദിയുടെ പ്രവർത്തനങ്ങൾ […]

കൊറോണ വൈറസ് ബാധ : കോട്ടയത്തിന് ആശ്വാസമായി തോമസ് ചാഴികാടൻ എം.പി ; രോഗബാധ തടയുന്നതിനും ചികിത്സയ്ക്കുമായി 87.50 ലക്ഷം രൂപ അനുവദിച്ചു

സ്വന്തം ലേഖകൻ കോട്ടയം: കോറോണ വൈറസ് ബാധ കൊണ്ട് വലഞ്ഞിരിക്കുന്ന കോട്ടയത്തിന് ആശ്വാസവുമായി കോട്ടയം പാർലമെന്റ് അംഗം തോമസ് ചാഴികാടൻ എം.പി. ജില്ലയിലെ വൈറസ് വ്യാപനം തടയുന്നതിനും ചികിത്സകൾക്കുമായി കോട്ടയം പാർലമെന്റ് അംഗം തോമസ് ചാഴികാടൻ എം പി 87.50 ലക്ഷം രൂപ അനുവദിച്ചു. എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് കൊറോണ വ്യാപനം തടയുന്നതിന് പ്രത്യേകമായി ഉപയോഗിക്കാമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിന് 37.50 ലക്ഷം രൂപ മെഡിക്കൽ കോളജ് ഇൻഫെക്ഷ്യസ് ഡിസീസസ് ഡിപ്പാർട്ട്‌മെന്റിൽ രണ്ട് […]

കൊറോണ വൈറസ് ബാധ ; സംസ്ഥാനത്ത് 19 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു ; ക്ഷേമ പെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ ആരംഭിക്കും : മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 19 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 138 ആയി. ഇതിൽ 126 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. വയനാട് ജില്ലയിൽ ആദ്യമായി രോഗബാധ വ്യാഴാഴ്ച സ്ഥിരീകരിച്ചു. കണ്ണൂരിൽ ഒൻപത്, കാസർഗോഡും മലപ്പുറത്ത് മൂന്ന് പേർ വീതവും, തൃശൂരിൽ രണ്ട് പേർക്കും ഇടുക്കിയിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് കമ്യൂണിറ്റി കിച്ചൻ പദ്ധതികൾക്കു തുടക്കംകുറിച്ചതായി മുഖ്യമന്ത്രി. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഇതിനായുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ഭക്ഷണ വിതരണം ഉടൻ […]

സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ലംഘനം : സംസ്ഥാനത്ത് വ്യാഴാഴ്ച 2098 കേസുകള്‍ ; 2234 അറസ്റ്റ് ; പിടിച്ചെടുത്തത് 1447 വാഹനങ്ങള്‍

സ്വന്തം ലേഖകൻ കോട്ടയം : നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2098 പേര്‍ക്കെതിരെ കേസെടുത്തു.  ഇതോടെ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 5710 ആയി. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് ഇടുക്കിയിലാണ് – 245 കേസുകള്‍. പത്തനംതിട്ടയില്‍ 198 കേസുകളും ആലപ്പുഴയില്‍ 197 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  27 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത കാസര്‍ഗോഡ് ആണ് പിന്നില്‍. ഇന്ന് സംസ്ഥാനത്ത് 2234 പേര്‍ അറസ്റ്റിലായി.  ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് (214) ആലപ്പുഴയിലാണ്. ഏറ്റവും […]

സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ലംഘനം : സംസ്ഥാനത്ത് വ്യാഴാഴ്ച 2098 കേസുകള്‍ ; 2234 അറസ്റ്റ് ; പിടിച്ചെടുത്തത് 1447 വാഹനങ്ങള്‍

സ്വന്തം ലേഖകൻ കോട്ടയം : നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2098 പേര്‍ക്കെതിരെ കേസെടുത്തു.  ഇതോടെ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 5710 ആയി. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് ഇടുക്കിയിലാണ് – 245 കേസുകള്‍. പത്തനംതിട്ടയില്‍ 198 കേസുകളും ആലപ്പുഴയില്‍ 197 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  27 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത കാസര്‍ഗോഡ് ആണ് പിന്നില്‍. ഇന്ന് സംസ്ഥാനത്ത് 2234 പേര്‍ അറസ്റ്റിലായി.  ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് (214) ആലപ്പുഴയിലാണ്. ഏറ്റവും […]

കൊറോണയെ അതിജീവിച്ച് കോട്ടയം: ചികിത്സയിലുണ്ടായിരുന്ന ചെങ്ങളം സ്വദേശികൾ ആശുപത്രി വിട്ടു ; ജില്ലയിൽ വ്യാഴാഴ്ച പോസിറ്റീവ് ഫലങ്ങൾ ഇല്ല

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ വൈറസ് രോഗബാധയെ അതിജീവിച്ച് കോട്ടയം. ജില്ലയിൽ രോഗബാധിതരായി ചികിത്സയിലുണ്ടായിരുന്ന ചെങ്ങളം സ്വദേശികൾ ആശുപത്രി വിട്ടു. ഇതോടെ നിലവിൽ ഒരാൾ മാത്രമാണ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. അതേസമയം ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ ് അഞ്ചുപേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ട് പേർ കോട്ടയം ജനറൽ ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം വൈറസ് ബാധയെ പ്രതിരോധിക്കാൻ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ട് രണ്ട് ദിവസം പിന്നിട്ടിരിക്കുകയാണ്. കൊറോണ വൈറസ്: കോട്ടയം ജില്ലയിലെ വിവരങ്ങൾ 1. ജില്ലയിൽ […]

വീടിന്റെ പാലുകാച്ചൽ കഴിഞ്ഞിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ, ഐസോലേഷൻ വാർഡിനായി വീട് വിട്ട് നൽകാൻ തയ്യാറാണ് : സന്നദ്ധത അറിയിച്ച് യുവാവിന്റെ കുറിപ്പിന്റെ വൈറൽ

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ വൈറസ് വ്യാപനം സംസ്ഥാനത്ത് പടരുന്ന സാഹര്യത്തിൽ രണ്ട്് മാസം മുൻപ് പാലുകാച്ചാൽ നടന്ന വീട് ഐസൊലേഷൻ വാർഡിനായി വിട്ടുനൽകാൻ സന്നദ്ധത അറിയിച്ച് യുവാവ് രംഗത്ത്. എറണാകുളം പള്ളിക്കരയിൽ മൂന്നു മുറികളും എല്ലാവിധ സൗകര്യങ്ങളുമുള്ള വീടാണ് ഐസൊലേഷൻ വാർഡാക്കാൻ നൽകാമെന്നറിയിച്ച് സ്വകാര്യസ്ഥാപനത്തിൽ റീജണൽ മാനേജരായ കറുകപ്പാടത്ത് കെ എസ് ഫസലു റഹ്മാനാണ് രംഗത്ത് എത്തിയിരിക്കുന്നത്. മാത്രമല്ല, അന്തേവാസികൾക്കായി കൊച്ചിൻ ഫുഡീസ് റിലീഫ് ആർമിയുടെ നേതൃത്വത്തിൽ ഭക്ഷണം എത്തിക്കാനും തയ്യാറാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. ഫസലു റഹ്മാൻ ഇപ്പാൾ കൊടുങ്ങല്ലൂരിലെ കുടുംബവീട്ടിലാണ് […]

ലോക്ക് ഡൗൺ : ചെറിയ അശ്രദ്ധ മതി വലിയ നഷ്ടങ്ങൾ സംഭവിക്കാൻ ; വാഹനങ്ങൾക്കും ഇത് പരിചരണം വേണ്ട കാലം

സ്വന്തം ലേഖകൻ     കോട്ടയം: കൊറോണ വൈറസിനെ ചെറുക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനിയുള്ള 21 ദിവസങ്ങളോളം നിങ്ങളുടെ വാഹനത്തിനും വിശ്രമകാലമായിരിക്കും. ഉപയോഗിക്കുന്നില്ലെന്ന് കരുതി മുറ്റത്തു നിർത്തിട്ടിരിക്കുന്ന വാഹനങ്ങളെ അവഗണിക്കരുത്. കാരണം ബാറ്ററി ഉൾപ്പെടെ ശ്രദ്ധ വേണം . ലോക്ക് ഡൗൺ കാലത്ത് വാഹനങ്ങളെ പരിചരിക്കാൻ ഇതാ ചില വഴികൾ …..     പാർക്കിംഗ് ബ്രേക്ക് ഇടുന്നത് ഒഴിവാക്കുക പാർക്ക് ചെയ്തിരിക്കുന്ന കാറിൽ ഹാൻഡ് ബ്രേക്ക് ഇടാതിരിക്കുക. വാഹനം പരമാവധി ഗിയറിൽ തന്നെ സൂക്ഷിക്കുക. വൃത്തിയായി സൂക്ഷിക്കുക വെറുതെ […]

പോത്തിന് എന്ത് കൊറോണയും ലോക്ക് ഡൗണും ; കൊച്ചി നഗരത്തിൽ പൊലീസിനെ വട്ടംചുറ്റിച്ച് പോത്ത് വിരണ്ടോടി ; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ രോഗബാധയുടെ വ്യാപനം തടയാൻ രാജ്യം മുഴുവൻ ലോക് ഡൗണിലാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാൻ എല്ലായിടത്തും ശക്തമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്. ഈ സമയത്താണ് കൊച്ചി നഗരത്തിൽ അപ്രതീക്ഷിതമായി പുറത്തിറങ്ങിയ ഒരാൾ പൊലീസിന് സമ്മാനിച്ചത് വലിയ തലവേദനയാണ്. ലോക് ഡൗൺ അറിയാതെ വിരണ്ടോടിയ പോത്താണ് പൊലീസിന് പണിയായത്.കൊച്ചി കലൂർ എ.ജെ ഹാളിന് സമീപത്താണ് പോത്ത് വിരണ്ടോടിയത്. പാവക്കുളം ക്ഷേത്രത്തിന് സമീപത്തുനിന്നാണ് ഇവിടെ വരെ ഓടിയെത്തിയത്. എന്നാൽ ലോക്ക് ഡൗൺ ആയതിനാൽ ജനം നിരത്തിൽ ഇല്ലായിരുന്നതിനാലാണ് വലിയ […]