കൊറോണയെ അതിജീവിച്ച് കോട്ടയം: ചികിത്സയിലുണ്ടായിരുന്ന ചെങ്ങളം സ്വദേശികൾ ആശുപത്രി വിട്ടു ; ജില്ലയിൽ വ്യാഴാഴ്ച പോസിറ്റീവ് ഫലങ്ങൾ ഇല്ല
സ്വന്തം ലേഖകൻ
കോട്ടയം : കൊറോണ വൈറസ് രോഗബാധയെ അതിജീവിച്ച് കോട്ടയം. ജില്ലയിൽ രോഗബാധിതരായി ചികിത്സയിലുണ്ടായിരുന്ന ചെങ്ങളം സ്വദേശികൾ ആശുപത്രി വിട്ടു. ഇതോടെ നിലവിൽ ഒരാൾ മാത്രമാണ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. അതേസമയം ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ ് അഞ്ചുപേർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ട് പേർ കോട്ടയം ജനറൽ ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം വൈറസ് ബാധയെ പ്രതിരോധിക്കാൻ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ട് രണ്ട് ദിവസം പിന്നിട്ടിരിക്കുകയാണ്.
കൊറോണ വൈറസ്: കോട്ടയം ജില്ലയിലെ വിവരങ്ങൾ
Whatsapp Group 1 | Whatsapp Group 2 |Telegram Group
1. ജില്ലയിൽ ഇന്ന് ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ – 0
2. ആശുപത്രി നിരീക്ഷണത്തിൽനിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവർ – 0
3. ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ – 7
(അഞ്ചു പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടു പേർ കോട്ടയം
ജനറൽ ആശുപത്രിയിലും)
4. ഇന്ന് ഹോം ക്വാറന്റയിൻ നിർദേശിക്കപ്പെട്ടവർ-215
5. ഹോം ക്വാറന്റയിനിൽനിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവർ-0
6. ഹോം ക്വാറന്റയിനിൽ കഴിയുന്നവർ ആകെ -2903
7. ജില്ലയിൽ ഇതുവരെ സാമ്പിൾ പരിശോധനയ്ക്ക് വിധേയരായവർ – 214
8. നിലവിൽ പോസിറ്റീവ് -1
9. രോഗവിമുക്തരായവർ -2
10. നെഗറ്റീവ് – 186
11. ലഭിക്കാനുള്ള പരിശോധനാ ഫലങ്ങൾ-24
12. നിരാകരിച്ച സാമ്പിളുകൾ-3
13. ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ-11
14. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോൺടാക്ടുകൾ (ഇന്ന് കണ്ടെത്തിയത്) 0
15. രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോൺടാക്ടുകൾ ആകെ-123
16.രോഗം സ്ഥിരീകരിച്ചവരുടെ സെക്കൻഡറി കോൺടാക്ടുകൾ ആകെ-0
17.റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഇന്ന് പരിശോധനയ്ക്ക്
വിധേയരായവർ-0
18.കൺട്രോൾ റൂമിൽ ഇന്ന് വിളിച്ചവർ-100
19.കൺട്രോൾ റൂമിൽ വിളിച്ചവർ ആകെ-1732
20.ടെലി കൺസൾട്ടേഷൻ സംവിധാനത്തിൽ ഇന്ന് ബന്ധപ്പെട്ടവർ-45
21.ടെലി കൺസൾട്ടേഷൻ സംവിധാനത്തിൽ ബന്ധപ്പെട്ടവർ ആകെ- 354
22.ഹോം ക്വാറന്റയിൻ നിരീക്ഷണ സംഘങ്ങൾ ഇന്ന് സന്ദർശിച്ച വീടുകൾ-1076