കൊറോണ വൈറസ് ബാധ : കോട്ടയത്തിന് ആശ്വാസമായി തോമസ് ചാഴികാടൻ എം.പി ; രോഗബാധ തടയുന്നതിനും ചികിത്സയ്ക്കുമായി 87.50 ലക്ഷം രൂപ അനുവദിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കോറോണ വൈറസ് ബാധ കൊണ്ട് വലഞ്ഞിരിക്കുന്ന കോട്ടയത്തിന് ആശ്വാസവുമായി കോട്ടയം പാർലമെന്റ് അംഗം തോമസ് ചാഴികാടൻ എം.പി. ജില്ലയിലെ വൈറസ് വ്യാപനം തടയുന്നതിനും ചികിത്സകൾക്കുമായി കോട്ടയം പാർലമെന്റ് അംഗം തോമസ് ചാഴികാടൻ എം പി 87.50 ലക്ഷം രൂപ അനുവദിച്ചു. എം.പിമാരുടെ പ്രാദേശിക വികസന ഫണ്ട് കൊറോണ വ്യാപനം തടയുന്നതിന് പ്രത്യേകമായി ഉപയോഗിക്കാമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.

കോട്ടയം മെഡിക്കൽ കോളജിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിന് 37.50 ലക്ഷം രൂപ മെഡിക്കൽ കോളജ് ഇൻഫെക്ഷ്യസ് ഡിസീസസ് ഡിപ്പാർട്ട്‌മെന്റിൽ രണ്ട് വെന്റിലേറ്ററുകൾ, ഒരു ഡയാലിസിസ് മെഷീൻ. രണ്ട് ഐ സി യു കട്ടിൽ, അഞ്ച് ഇൻഫ്രാറെഡ് തെർമോമീറ്റർ മൂന്ന് മൾട്ടി പാരാ മോണിറ്റർ എന്നിവയ്ക്ക് 45 ലക്ഷം രൂപ, പാലാ ജനറൽ ആശുപത്രിക്ക് പേഴ്‌സണൽ പ്രൊട്ടക്ഷൻ ഉപകരണങ്ങൾക്ക് (ജജഋ) അഞ്ച് ലക്ഷം രൂപ എന്നിങ്ങനെ മൊത്തം 87.50 ലക്ഷം രൂപ അനുവദിക്കുവാനാണ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 |Telegram Group