play-sharp-fill

സംസ്ഥാനത്ത് എല്ലാ ജില്ലയിലും കൊറോണ ബാധ: വെള്ളിയാഴ്ച മാത്രം 39 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; കൊല്ലത്തും കൊറോണ എത്തി: സ്ഥിതി അതീവ ഗുരുതരം; എന്തും നേരിടാൻ ഒരുങ്ങിയിരിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കൊറോണ ബാധിതർ. കൊല്ലം ജില്ലയിൽ മാത്രമാണ് ഇതുവരെ വൈറസ് ബാധ ഉണ്ടാകാതിരുന്നത്. ഇതോടെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കൊറോണ ബാധ സ്ഥിരീകരിച്ചു. 39 പേർക്കാണ് വെള്ളിയാഴ്ച മാത്രം കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 34 പേരും കാസർകോടാണ്. കൊല്ലം ജില്ലയിലാണ് പുതുതായി കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൊറോണ ബാധ സ്ഥിരീകരിച്ചു. സ്ഥിതി അതീവ ഗുരുതരമാണെന്നും, എന്തു സാഹചര്യത്തെയും നേരിടാൻ എല്ലാവരെയും തയ്യാറായിരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോടു […]

ലോക്ക് ഡൗൺ: മരുന്നുകളും ഇനി ഓൺലൈൻ വഴി വീട്ടിലെത്തും: സൗകര്യമൊരുക്കി സപ്ലൈകോ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ സപ്ലൈകോ മരുന്നുകൾ വീട്ടിലെത്തിക്കാൻ സൗകര്യമൊരുക്കി സപ്ലൈകോ. ഫോൺ വഴി സപ്ലൈകോ മെഡിക്കൽ ഷോപ്പിലെ മരുന്നുകൾ ആവശ്യപ്പെട്ടാൽ സൗജന്യ നിരക്കിൽ വീട്ടിലെത്തിക്കുമെന്ന് സിഎംഡി പിഎം അലി അസ്ഗർ പാഷ.   സിറ്റ്മികോയുടെ സഹായത്തോടെയാണ് വീടുകളിൽ മരുന്നെത്തിക്കുന്നത്. മരുന്നുകളുടെ വില നേരിട്ടോ ഓൺലൈൻ വഴിയോ നൽകാം. 9847288883 എന്ന നമ്പറിലോ7907055696 എന്ന വാട്സാപ്പ് നമ്പർ വഴിയോ med – store .in എന്ന മൊബൈൽ ആപ്പ് വഴിയോ മരുന്നുകൾ വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് […]

ഒരു മരച്ചില്ല എടുത്തത് രണ്ടു ജീവനുകൾ: പിതാവിന്റെ സംസ്‌കാരത്തിന് വെട്ടിയ മരത്തിന്റെ ചില്ല മാറ്റുന്നതിനിടെ തോട്ടിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കായംകുളം: മുതുകുളത്ത് തോട്ടിൽ വീണ് ഇരട്ട സഹോദരങ്ങൾ മുങ്ങി മരിച്ചു. മുതുകുളം തെക്ക് പുത്തൻവീട്ടിൽ പരേതനായ ഉദയന്റെയും രമയുടേയും മക്കളായ അഖിൽ(28 ), അരുൺ (28 ) എന്നിവരാണ് മുങ്ങി മരിച്ചത്.   വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇവരുടെ പിതാവ് ഉദയൻ പത്ത് ദിവസം മുമ്പാണ് മരിച്ചത്. സംസ്‌ക്കാരത്തിനായി മുറിച്ച മരത്തിന്റെ ചില്ലകൾ വീടിനു സമീപത്തെ തോട്ടിൽ കിടക്കുകയായിരുന്നു. ഇത് ഇവിടെ നിന്നും മാറ്റിയിടുന്നതിനിടയിലാണ് സംഭവം .   അഖിൽ തോട്ടിലേക്ക് കാൽ വഴുതി വീഴുന്നത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ അരുണും […]

ഞാൻ സി.ഐയാണ്.., നിനക്ക് വേണമെങ്കിൽ പഴം വീട്ടിൽ വാങ്ങിക്കൊണ്ട് തരാം ; പുതുപുത്തൻ കാറിൽ പഴം വാങ്ങാൻ പോയ യുവാവിനെ കണക്കിന് ശ്വാസിച്ച് പൊലീസ് ; വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ കൊല്ലം: ലോക്ക് ഡൗൺ ലംഘിച്ച് പാരിപ്പള്ളിയിൽ യുവാവ് പഴം വാങ്ങാൻ ഇറങ്ങിയ കാർ പൊലീസ് പിടിച്ചെടുത്തു. ഒരു കിലോ പഴം വാങ്ങാനാണ് പുറത്തിറങ്ങിയതെന്ന് കാറുടമ പൊലീസിനോട് പറഞ്ഞെങ്കിലും പൊലീസ് ആത് ചെവിക്കൊണ്ടില്ല. തുടർന്ന് യുവാവിൽ നിന്ന് പൊലീസ് കാർ പിടിച്ചെടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവാവ് കാറുമായി പാരിപ്പള്ളി സിഐയുടെ മുന്നിൽപ്പെട്ടത്. എവിടെ പോകുന്നുവെന്ന് പൊലീസ് ചോദിച്ചപ്പോൾ പഴം വാങ്ങാൻ പോകുന്നുവെന്നായിരുന്നു യുവാവ് മറുപടി നൽകിയത്. എത്രകിലോ പഴം വേണം എന്നായി […]

ലോക്ക് ഡൗൺ : ഹോം നേഴ്‌സുമാരെ യാത്രാനിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഉത്തരവിറക്കിയത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് സംസ്ഥാനം കടുത്ത യാത്രാ നിയന്ത്രണത്തിൽ തുടരുന്ന സാഹചര്യത്തിൽ ജോലിക്കു പോകുന്ന ഹോംനേഴ്‌സുമാരെ തടയരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ഇതു സംബന്ധിച്ച് നിർദേശം നൽകി. തിരിച്ചറിയൽ കാർഡോ അവർ പരിചരിക്കുന്ന രോഗികളുടെ അപേക്ഷയോ കാണിച്ചാൽ ഹോം നേഴ്‌സുമാരെ യാത്ര തുടരാൻ അനുവദിക്കണമെന്ന് നിർദേശിച്ചു.

സ്ഥിരമായി മദ്യപിക്കുന്നവർ ഏറെ ശ്രദ്ധിക്കണം: ആൽക്കഹോൾ വിത്ഡ്രോവൽ സിൻഡ്രോം നിസാരമായി കാണരുതെന്ന് ആരോഗ്യ മന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സ്ഥിരമായി മദ്യപിക്കുന്നവർ ഏറെ ശ്രദ്ധിക്കേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മദ്യലഭ്യത കുറയുമെന്നും മദ്യാസക്തി മൂലമുണ്ടാകുന്ന ആൽക്കഹോൾ വിത്ഡ്രോവൽ സിൻഡ്രോം നിസാരമായി കാണരുതെന്നും മന്ത്രി പറഞ്ഞു.   ശാരീരിക മാനസിക പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ഇത് കൃത്യമായി കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കിൽ ഗുരുതര പ്രശ്നങ്ങൾ സാധ്യതയുണ്ട്.ഇത് ആത്മഹത്യയിലേക്ക് വരെ എത്തിച്ചേക്കാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഈയൊരു അവസ്ഥ മുന്നിൽ കണ്ട് മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ […]

ലോക്ക് ഡൗൺ : അനധികൃത മദ്യവിൽപന : കൊല്ലത്ത് രണ്ടു പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊല്ലം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ ബിവറേജ് ഔട്ട് ലെറ്റുകളും ബാറുകളും പൂട്ടിയതോടെ അനധികൃത മദ്യവിൽപനയും വ്യാപകമായി.കൊല്ലം ജില്ലയിൽ അനധികൃതമായി മദ്യം കടത്തി വിറ്റ രണ്ട് പേർ അറസ്റ്റിലായി. ഓച്ചിറ ആലുംപീടികയിലെ ബിവറേജസ് കോർപ്പറേഷൻറെ മദ്യവിൽപ്പന ശാലയിലെ ചുമട്ട് തൊഴിലാളികളായ ക്ലാപ്പന പ്രയാർ സന്തോഷ് (33), ആലുംപീടിക വാവല്ലൂർ സ്വദേശി മണിലാൽ(31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മദ്യശാലകൾ അടച്ചപ്പോൾ സന്തോഷ് മദ്യം കടത്തി മണിലാലിന്റെ വീട്ടിൽ വച്ച് വിൽപ്പന […]

ക്വാറന്റൈൻ ലംഘിച്ച കൊല്ലം സബ് കളക്ടർ അനുപം മിശ്രയെ സസ്പെൻഡ് ചെയ്തു: തനിക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടതിനാലാണ് നാട്ടിലേയ്ക്ക് മടങ്ങിയതെന്ന് വിശദീകരണം

  സ്വന്തം ലേഖകൻ കൊല്ലം: ക്വാറന്റൈൻ ലംഘിച്ച കൊല്ലം സബ് കളക്ടർ അനുപം മിശ്രയെ സസ്പെൻഡ് ചെയ്തു. സബ് കളക്ടറുടെ നിയമലംഘനത്തെപ്പറ്റി കളക്ടർ റവന്യു മന്ത്രിക്ക് നൽകുകയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സബ് കളക്ടറുടെ പ്രവർത്തികൾക്കെതിരെ വകുപ്പുതല നടപടി വേണമെന്നും റവന്യു മന്ത്രി മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കോവിഡ് 19 നിരീക്ഷണം ലംഘിച്ച് വിശദീകരണം ഇങ്ങനെ കൂടുതൽ സുരക്ഷിതം എന്ന നിലയ്ക്കാണ് നാട്ടിലേക്ക് പോയതെന്നും തനിക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടുവെന്നുമാണ് സബ്കളക്ടർ പറഞ്ഞത്. എന്നാൽ ഔദ്യോഗിക വസതിയിൽ ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടുവെന്ന സബ് […]

രാജ്യത്തെ പ്രതിസന്ധിയിൽ കൈത്താങ്ങായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ: വായ്പ്പകൾക്കെല്ലാം 3 മാസത്തെ മൊറട്ടോറിയം : പലിശ നിരക്കുകൾ കുറയും

സ്വന്തം ലേഖകൻ     കോട്ടയം: റിസർവ് ബാങ്ക് നടത്തിയ പുതിയ പ്രഖ്യാപനങ്ങൾ ജനങ്ങൾക്ക് എങ്ങനെ ഗുണം ചെയ്യും വിശദമായി പരിശോധിക്കാം. കൊമേർഷ്യൽ ബാങ്കുകളിൽ നിന്നെടുത്ത എല്ലാ വായ്പ്പകൾക്കും 3 മാസത്തെ മൊറൊട്ടോറിയം  ആർ.ബി.ഐ പ്രഖ്യാപിച്ചു.കൊമേർഷ്യൽ ബാങ്കുകൾ എന്നാൽ നമ്മുടെ എസ്.ബി.ഐ, കനറാ ബാങ്ക്, പി.എൻബി, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, ധനലക്ഷ്മി ബാങ്ക് മുതലായവ. അതുകൂടാതെ ഗ്രാമീൺ ബാങ്കുകൾ, ഇസാഫ് പോലുള്ള സ്മാൾ ഫിനാൻസ് ബാങ്കുകൾ, കോ ഓപ്പറേറ്റീവ് ബാങ്കുകൾ, മുത്തൂറ്റ്, മണപ്പുറം മുതലായ       എൻ.ബി.എഫ്.സികൾ, മൈക്രോ […]

അമ്മയുടെ വിയോഗത്തിലും ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ച് മക്കൾ ; പത്ത് പേരെ മാത്രം സാക്ഷിയാക്കി സത്യഭാമ യാത്രയായി

സ്വന്തം ലേഖകൻ കൊച്ചി: അമ്മയുടെ വിയോഗത്തിലും ലോക്ക് ഡൗൺ നിർദ്ദേശം പാലിച്ച് സത്യഭാമയുടെ മക്കൾ. മക്കളും കൊച്ചുമക്കളുമടക്കം പ്രിയപ്പെട്ടവരായി അവസാന നിമിഷം വരെ സത്യഭാമയ്ക്ക് ഒരുപാട് പേരുണ്ടായിരുന്നു. എന്നാൽ അവസാന യാത്ര പറയുമ്പോൾ പത്ത് പേരായിരുന്നു ഉണ്ടായിരുന്നത്. അന്തരിച്ച കടവന്ത്ര മുല്ലോത്ത് സത്യഭാമയുടെ(90) സംസ്‌കാര ചടങ്ങുകൾ കൊറോണ നിയന്ത്രണങ്ങൾ പൂർണമായും പാലിച്ച് കൊണ്ടാണ് നടത്തിയത്. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ഉള്ളതിനാൽ പത്തുപേർ മാത്രമാണ് ശ്മശാനത്തിലെത്തി ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തത്. സംസ്‌കാര ചടങ്ങുകളിൽ പത്തുപേർ മാത്രം മതിയെന്ന് തീരുമാനിച്ചത് മക്കളും കൊച്ചുമക്കളും അടക്കമുള്ള ബന്ധുക്കൾ ചേർന്നായിരുന്നു. […]