play-sharp-fill
ലോക്ക് ഡൗൺ : അനധികൃത മദ്യവിൽപന : കൊല്ലത്ത് രണ്ടു പേർ അറസ്റ്റിൽ

ലോക്ക് ഡൗൺ : അനധികൃത മദ്യവിൽപന : കൊല്ലത്ത് രണ്ടു പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊല്ലം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ ബിവറേജ് ഔട്ട് ലെറ്റുകളും ബാറുകളും പൂട്ടിയതോടെ അനധികൃത മദ്യവിൽപനയും വ്യാപകമായി.കൊല്ലം ജില്ലയിൽ അനധികൃതമായി മദ്യം കടത്തി വിറ്റ രണ്ട് പേർ അറസ്റ്റിലായി.


ഓച്ചിറ ആലുംപീടികയിലെ ബിവറേജസ് കോർപ്പറേഷൻറെ മദ്യവിൽപ്പന ശാലയിലെ ചുമട്ട് തൊഴിലാളികളായ ക്ലാപ്പന പ്രയാർ സന്തോഷ് (33), ആലുംപീടിക വാവല്ലൂർ സ്വദേശി മണിലാൽ(31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മദ്യശാലകൾ അടച്ചപ്പോൾ സന്തോഷ് മദ്യം കടത്തി മണിലാലിന്റെ വീട്ടിൽ വച്ച് വിൽപ്പന നടത്തുകയായിരുന്നു.ശേഷം ബുധനാഴ്ച രാത്രി മദ്യം വാങ്ങാനെത്തിയ ആളിൽ നിന്നും 2,000 രൂപ ഈടാക്കിയതിനെ തുടർന്ന് പ്രകോപിതനായ ഇയാൾ പൊലീസിൽ വിവരം അറിയിച്ചു.

സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. മണിലാലിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന മൂന്ന് ലിറ്റർ മദ്യവും ഒരു ലിറ്റർ കള്ളും പിടിച്ചെടുക്കുകയും ചെയ്തു .
കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.