play-sharp-fill
ലോക്ക് ഡൗൺ: മരുന്നുകളും  ഇനി ഓൺലൈൻ വഴി വീട്ടിലെത്തും: സൗകര്യമൊരുക്കി സപ്ലൈകോ

ലോക്ക് ഡൗൺ: മരുന്നുകളും ഇനി ഓൺലൈൻ വഴി വീട്ടിലെത്തും: സൗകര്യമൊരുക്കി സപ്ലൈകോ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ സപ്ലൈകോ മരുന്നുകൾ വീട്ടിലെത്തിക്കാൻ സൗകര്യമൊരുക്കി സപ്ലൈകോ. ഫോൺ വഴി സപ്ലൈകോ മെഡിക്കൽ ഷോപ്പിലെ മരുന്നുകൾ ആവശ്യപ്പെട്ടാൽ സൗജന്യ നിരക്കിൽ വീട്ടിലെത്തിക്കുമെന്ന് സിഎംഡി പിഎം അലി അസ്ഗർ പാഷ.


 

സിറ്റ്മികോയുടെ സഹായത്തോടെയാണ് വീടുകളിൽ മരുന്നെത്തിക്കുന്നത്. മരുന്നുകളുടെ വില നേരിട്ടോ ഓൺലൈൻ വഴിയോ നൽകാം. 9847288883 എന്ന നമ്പറിലോ7907055696 എന്ന വാട്സാപ്പ് നമ്പർ വഴിയോ med – store .in എന്ന മൊബൈൽ ആപ്പ് വഴിയോ മരുന്നുകൾ വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2317755, 9846984303.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group