play-sharp-fill
സ്ഥിരമായി മദ്യപിക്കുന്നവർ ഏറെ ശ്രദ്ധിക്കണം: ആൽക്കഹോൾ വിത്ഡ്രോവൽ സിൻഡ്രോം നിസാരമായി കാണരുതെന്ന് ആരോഗ്യ മന്ത്രി

സ്ഥിരമായി മദ്യപിക്കുന്നവർ ഏറെ ശ്രദ്ധിക്കണം: ആൽക്കഹോൾ വിത്ഡ്രോവൽ സിൻഡ്രോം നിസാരമായി കാണരുതെന്ന് ആരോഗ്യ മന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്ഥിരമായി മദ്യപിക്കുന്നവർ ഏറെ ശ്രദ്ധിക്കേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മദ്യലഭ്യത കുറയുമെന്നും മദ്യാസക്തി മൂലമുണ്ടാകുന്ന ആൽക്കഹോൾ വിത്ഡ്രോവൽ സിൻഡ്രോം നിസാരമായി കാണരുതെന്നും മന്ത്രി പറഞ്ഞു.


 

ശാരീരിക മാനസിക പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ഇത് കൃത്യമായി കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കിൽ ഗുരുതര പ്രശ്നങ്ങൾ സാധ്യതയുണ്ട്.ഇത് ആത്മഹത്യയിലേക്ക് വരെ എത്തിച്ചേക്കാമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈയൊരു അവസ്ഥ മുന്നിൽ കണ്ട് മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മാർഗ നിർദേശങ്ങൾ പുറത്തിറക്കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ലഹരിമുക്ത ചികിത്സയ്ക്കുള്ള സൗകര്യമേർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കൂടുതൽ ചികിത്സ ആവശ്യമായി വരികയാണെങ്കിൽ താലൂക്ക്, ജനറൽ, ജില്ലാതല ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നതാണെന്നും നിരീക്ഷണത്തിൽ ഉള്ളവരാണ് ഇത്തരക്കാരെങ്കിൽ അവരെ ഐസൊലേഷനിൽ ചികിത്സിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ കേന്ദ്രങ്ങളിലും മാനസികാരോഗ്യ പരിപാടി വഴി ഇതിനുവേണ്ട മരുന്നുകളും എത്തിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ പറഞ്ഞു.

സ്ഥിരമായി മദ്യപിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

• അസ്വസ്ഥത, ക്ഷോഭം, വിഭ്രാന്തി, വിശപ്പില്ലായ്മ, അമിതമായ വിയർപ്പ്, മനംപിരട്ടൽ, ചർദ്ദി, ഉത്കണ്ഠ, സങ്കോചം, വിറയൽ,
ശക്തമായ തലവേദന, അപസ്മാരം, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറുടെ സഹായം
തേടണം. സ്ഥിരമായി മദ്യപിക്കുന്നവർ മദ്യപാനം നിർത്തി ഏതാനും ദിവസങ്ങൾക്കകം ഈ ലക്ഷണങ്ങൾ ഉണ്ടായാൽ
ആൾക്കഹോൾ വിഡ്രോവൽ സിൻഡ്രോം ആകാൻ സാധ്യതയുണ്ട്.

• ഈ ലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടായാൽ ഉടൻ തന്നെ ആശുപത്രിയിൽ പോകണം. പനിയോ ജലദോഷമോ അങ്ങനെ
എന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ അത് ഉറപ്പായും അറിയിക്കണം.

• ആൽക്കഹോൾ വിത്ഡ്രോവൽ സിൻഡ്രോം ചികിത്സകൊണ്ട് സുഖപ്പെടും. പക്ഷേ ചികിത്സിക്കാതിരുന്നാൽ ചിലപ്പോൾ
ഡിലീരിയം ആകാൻ സാധ്യതയുണ്ട്. അങ്ങനെയൊരു സാഹചര്യം ഒഴിവാക്കണം.

 

 

• സാനിറ്റൈസറിൽ അടങ്ങിയിട്ടുള്ള ഐസോപ്രൊപ്പൈൽ ആൽക്കഹോൾ വിഷമാണ്. മദ്യത്തിന് പകരമായി ഇത്
ഉപയോഗിച്ചാൽ മരണം വരെ സംഭവിക്കാം. അതിനാൽ ലഹരിക്കായി മറ്റേതെങ്കിലും രീതി ഒരിക്കലും തെരഞ്ഞെടുക്കരുത്.
ഈ അവസ്ഥയിൽ മറ്റൊരു അപകടം കൂടി ക്ഷണിച്ചു വരുത്തുന്നതാകും അത്.

• സഹായത്തിന് ആരോഗ്യ വകുപ്പിന്റെ ദിശ നമ്ബരിലേക്കോ (1056, 0471 2552056) ജില്ല മാനസികാരോഗ്യ കേന്ദ്രം നോഡൽ
ഓഫീസർമാരുടെ നമ്പരുകളിലേക്കോ വിളിക്കാവുന്നതാണ്.