സംസ്ഥാനത്ത് എല്ലാ ജില്ലയിലും കൊറോണ ബാധ: വെള്ളിയാഴ്ച മാത്രം 39 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; കൊല്ലത്തും കൊറോണ എത്തി: സ്ഥിതി അതീവ ഗുരുതരം; എന്തും നേരിടാൻ ഒരുങ്ങിയിരിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്ത് എല്ലാ ജില്ലയിലും കൊറോണ ബാധ: വെള്ളിയാഴ്ച മാത്രം 39 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; കൊല്ലത്തും കൊറോണ എത്തി: സ്ഥിതി അതീവ ഗുരുതരം; എന്തും നേരിടാൻ ഒരുങ്ങിയിരിക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കൊറോണ ബാധിതർ. കൊല്ലം ജില്ലയിൽ മാത്രമാണ് ഇതുവരെ വൈറസ് ബാധ ഉണ്ടാകാതിരുന്നത്. ഇതോടെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കൊറോണ ബാധ സ്ഥിരീകരിച്ചു. 39 പേർക്കാണ് വെള്ളിയാഴ്ച മാത്രം കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 34 പേരും കാസർകോടാണ്. കൊല്ലം ജില്ലയിലാണ് പുതുതായി കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൊറോണ ബാധ സ്ഥിരീകരിച്ചു.

സ്ഥിതി അതീവ ഗുരുതരമാണെന്നും, എന്തു സാഹചര്യത്തെയും നേരിടാൻ എല്ലാവരെയും തയ്യാറായിരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോടു പറഞ്ഞു. സംസ്ഥാനത്ത് ഇത്രയും ആധികം ആളുകൾക്ക് ഒന്നിച്ച് രോഗം ബാധിക്കുന്നത് ആദ്യമാണ്. കണ്ണൂരിൽ രണ്ടും, തൃശൂരിൽ ഒന്നും, കൊല്ലത്ത് ഒന്നും, എറണാകുളത്ത് ഒരാൾക്കുമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കേരളത്തിൽ മാത്രം 164 പേർക്കായി കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി സ്വദേശിയായ പൊതുപ്രവർത്തകർ കൊറോണയുമായി സംസ്ഥാനം മുഴുവൻ സഞ്ചരിച്ചു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകളിലും ഇദ്ദേഹം കൊറോണ ബാധയെ തുടർന്നു സഞ്ചരിച്ചു. രാഷ്ട്രീയക്കാരും പൊതുപ്രവർത്തകരും അടക്കമുള്ളവരുമായി ഇദ്ദേഹം സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എല്ലാം ഇദ്ദേഹം എത്തുകയും, ഇവിടെ എത്തി ഫോട്ടോ എടുക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം സ്ഥിതി ഗതികൾ ഏറെ സങ്കീർണമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.

ഏതു സാഹചര്യവും നേരിടാൻ സംസ്ഥാനത്തെ ജനങ്ങൾ തയ്യാറെടുക്കണം. ഇന്നു മാത്രം 112 പേർ ആശുപത്രികളിൽ ചികിത്സ തേടി എത്തിയായി മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് ജില്ലയിൽ നിന്നും രോഗം സ്ഥിരീകരിച്ചിട്ടുള്ള കൂടുതൽ റിസൾക്കുകളാണ് വന്നിരിക്കുന്നത്. കാസർകോട് മെഡിക്കൽ കോളേജ് കെട്ടിടം അതിവേഗം നിർമ്മിക്കും. ഇതോടൊപ്പം മറ്റു സൗകര്യങ്ങൾ കൂടി വർദ്ധിപ്പിക്കും. സർക്കാർ സംവിധാനങ്ങളും ജനങ്ങളും ഇതിനായി ഒന്നിച്ചു നിൽക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.