play-sharp-fill

അങ്ങനെ പറയുന്നവന്റെ കരണം അടിച്ചു പൊളിക്കണം: പൊലീസിനെ അനുസരിച്ചില്ലെങ്കിൽ നാളെ പട്ടാളമായിരിക്കും വരുന്നത് : പൊലീസിന്റെ കർക്കശ നടപടികളെ അനുകൂലിച്ച് സുരേഷ് ഗോപി എം.പി.

സ്വന്തം ലേഖകൻ കൊച്ചി: പൊലീസ് കർക്കശ നടപടികൾ സ്വീകരിക്കുന്നതിനെ ന്വായീകരിച്ച് നടനും എം.പിയുമായ സുരേഷ് ഗോപി. സംസ്ഥാനം മുഴുവൻ കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പൊലീസ് അനാവശ്യമായി ബലപ്രയോഗങ്ങളെയും മോശം ഭാഷയെയും ഉപയോഗിക്കുന്നുവെന്നതിന് ചൂണ്ടിക്കാട്ടിയാണ് നടന്റെ പ്രതികരണം.   വലിയ വിപത്താണ് സമൂഹത്തെ വ്യപിച്ചിരിക്കുന്നത്. അത് തടയാൻ പൊലീസ് നടപടിയെടുത്തേ മതിയാകൂ. ശരീരത്തിന് മാരകമായ പരുക്കുകൾ വരുത്തരുത്. പക്ഷെ തല്ലേണ്ടി വന്നാൽ തല്ലണം. ഒരു പ്രമുഖ ചാനൽ ചർച്ചയ്ക്കിടെയായിരുന്നു താരത്തിന്റെ പ്രതികരണം.   കടയിൽ പോയ യുവാവിനെ പൊലീസ് അനാവശ്യമായി തല്ലി, ആ പൊലീസ് […]

കോവിഡ് 19 : വൈറസിന്റെ ആദ്യ ഇലക്ട്രോണിക് മൈക്രോസ്‌കോപ് ചിത്രം പുറത്തുവിട്ടു ഇന്ത്യ: ചിത്രം ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസേർച്ചിൽ പ്രസിദ്ധീകരിച്ചു

സ്വന്തം ലേഖകൻ       പുനെ:ലോകമാകെ ഭീതിവിതച്ചുകൊണ്ടിരിക്കുകയും ഇതിനോടകം 27000 ലേറെ പേരുടെ മരണത്തിന് വഴിവെക്കുകയും ചെയ്ത കൊറോണ വൈറസിന്റെ മൈക്രോസ്‌കോപിക് ചിത്രം കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ. കോവിഡ് 19 വൈറസിന്റെ ഇന്ത്യയിൽ നിന്നുള്ള ആദ്യ ഇലക്ട്രോൺ മൈക്രോസ്‌കോപ് ചിത്രം പുറത്തുവിട്ടു. പുനെ ഐസിഎംആർ എൻഐവി യിലെ ശാസ്ത്രജ്ഞരുടെ സംഘമാണ് ചിത്രമെടുത്തത്. ട്രാൻസ്മിഷൻ ഇലക്ട്രോൺ മൈക്രോസ്‌കോപ് ഉപയോഗിച്ച് പകർത്തിയ ചിത്രം ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസേർച്ചിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.     ജനുവരി 30ന് കേരളത്തിലാണ് ഇന്ത്യയിലെ ആദ്യ കോവിഡ് കേസ് സ്ഥിരീകരിക്കുന്നത്. […]

കേരളത്തിൽ കൊറോണ ബാധിച്ച് ആദ്യ മരണം: മരിച്ചത് കൊച്ചി ചുള്ളിക്കൽ സ്വദേശി; മരിച്ചത് ദുബായിയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുന്നതിനിടെ

സ്വന്തം ലേഖകൻ കോട്ടയം: കൊറോണ ബാധ റിപ്പോർട്ട് ചെയ്ത് രണ്ടു മാസം പൂർത്തിയാകുന്നതിനിടെ കേരളത്തിൽ ആദ്യ മരണം. ദുബായിൽ നിന്നെത്തിയ കൊച്ചി മട്ടാഞ്ചേരി സ്വദേശിയായ 69 കാരനാണ് ശനിയാഴ്ച മരിച്ചത്. ഇയാളുടെ ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹം രണ്ടാഴ്ചയിലേറെയായി നിരീക്ഷണത്തിൽ കഴിയുകയിയരുന്നു. ന്യൂമോണിയയും, ഹൃദയാഘാതവും, ശ്വാസതടസവുമാണ് ഇദ്ദേഹത്തിന്റെ മരണത്തിന് കാരണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. ബൈപ്പാസ് സർജറി കഴിഞ്ഞ വ്യക്തിയായിരുന്നു ഈ 69 കാരൻ എന്നും കണ്ടെത്തിയിട്ടുണ്ട്. മട്ടാഞ്ചേരി ചു്ള്ളിക്കൽ സ്വദേശിയായ ഇദ്ദേഹത്തെ മാർച്ച് 22 നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് […]

കോവിഡ് 19 : രോഗം പിടിപ്പെട്ട ആരോഗ്യപ്രവർത്തകയെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ: ആ നഴ്‌സിന്റെ ആത്മവിശ്വാസം എല്ലാവർക്കും പ്രവർത്തിക്കാനുള്ള ഊർജം നൽകുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് രോഗികളെ ചികിത്സിക്കവെ രോഗം പകർന്ന ആരോഗ്യപ്രവർത്തകയെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. ആ ആരോഗ്യ പ്രവർത്തകയെ വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. അവർക്ക് ആരോഗ്യ വകുപ്പിന്റെ എല്ലാ പിന്തുണയറിയിക്കുകയും ചെയ്തു. വളരെ ആത്മവിശ്വാസത്തോടെയാണ് ആ ജീവനക്കാരിയുടെ സംസാരം. ഈ ആത്മവിശ്വാസം എല്ലാവർക്കും പ്രവർത്തിക്കാനുള്ള ഊർജം നൽകുന്നുവെന്നും ആരോഗ്യ വകുപ്പ് നിഷ്‌ക്കർഷിച്ച സുരക്ഷാ മാനദണ്ഡങ്ങൾ എല്ലായിപ്പോഴും പാലിക്കണമെന്നും ആരോഗ്യ പ്രവർത്തകർ തന്നെ രോഗിയായി മാറുന്ന അവസ്ഥ വരരുതെന്നും രോഗിയെ ശുശ്രൂഷിച്ച നമ്മുടെ ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് കോവിഡ് 19 […]

മാക്കുട്ടം ചുരം തുറക്കാതെ കർണ്ണാടക : കേന്ദ്രത്തെ സമീപിച്ച് കേരളം; സംസ്ഥാനത്തിലേക്കുള്ള ചരക്കുനീക്കം സ്തംഭിച്ചു

സ്വന്തം ലേഖകൻ കണ്ണൂർ : മാക്കൂട്ടം ചുരം തുറക്കാൻ കൂട്ടാക്കാതെ കർണാടക.മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ആവശ്യപ്പെട്ടിട്ടും നിഷേധപരമായ നിലപാടാണ് കർണാടക സ്വീകരിക്കുന്നത്. ചുരം അടച്ചതോടെ കേരളത്തിലേക്കുള്ള ചരക്കുനീക്കം സ്തംഭിച്ചിരിക്കുയാണ്.   ലോറിയുമായി എത്തിയവരെ 24 മണിക്കൂറിലേറെയായി ചുരത്തിൽ തടഞ്ഞു വച്ചിരിക്കുകയാണ്. കേരള ചീഫ് സെക്രട്ടറി കർണാടക ചീഫ് സെക്രട്ടറിയുമായി വിഷയത്തിൽ സംഭാഷണം നടത്തിയെങ്കിലും അനുകൂല തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.   ഇതോടെ അതിർത്തി കർണാടക മണ്ണിട്ട് അടച്ച സംഭവത്തിൽ കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ് കേരളം. വിഷയത്തിൽ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെടണമെന്ന് കേരള സർക്കാർ […]

കോവിഡ് 19: ലോക പൊലീസിനും രക്ഷയില്ല: രോഗ ബാധിതർ ഒരു ലക്ഷം കടന്നു: മരണം 1693: ന്യൂയോർക്ക് ശവപ്പറമ്പാകുന്നു

സ്വന്തം ലേഖകൻ വാഷിംഗ്ടൺ: കോവിഡ് 19 വ്യാപനത്തിന്റെ കേന്ദ്രമായിമാറിയ അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. രാജ്യത്ത് ആകെ 103,798 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം 18,363 കേസുകളാണ് പുതുതായി എത്തിയത്.   398 പേർ ഇന്നലെ മരണത്തിന് കീഴടങ്ങി. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1,693 ആയി. ഇന്നലെ റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ 138 എണ്ണവും ന്യൂയോർക്കിലാണ് സംഭവിച്ചത്. ലൂസിയാന (36), ഫ്‌ളോറിഡ (17), മിഷഗൺ (32), വാഷിംഗ്ടൺ (28), കാലിഫോർണിയ (12), ന്യൂജേഴ്‌സി (27) എന്നിങ്ങനെയാണ് […]

പഴം വാങ്ങാൻ പോയി വൈറലായ അനന്തു ഒടുവിൽ മാപ്പു പറഞ്ഞ് കോശിയായി: മുണ്ടൂർ മാടനായി തകർത്താടിയ സി.ഐ ഒടുവിൽ അയ്യപ്പൻനായരായി; രണ്ടു പേരും ചേർന്നിരുന്നു ലൈവിട്ട് എല്ലാം കോംപ്ലിമെൻസാക്കി

സ്വന്തം ലേഖകൻ കൊല്ലം: പാരിപ്പള്ളിയിൽ പഴം വാങ്ങാൻ കാറുമായി റോഡിലിറങ്ങി വൈറലായി മാറിയ അനന്തു ഒടുവിൽ മാപ്പ് പറഞ്ഞ് ലൈവിലെത്തി. അനന്തുവിനെ കോശിയാക്കി മാറ്റി, മുണ്ടൂർ മാടനായി ഉറഞ്ഞു തുള്ളിയ സി.ഐയും ഒടുവിൽ അയ്യപ്പൻനായരായി മാറി. ലോക്കൽ ചാനലിനു വേണ്ടി, ക്യാമറയ്ക്കു മുന്നിൽ തകർത്താടിയ സി.ഐ പണിപോകുമെന്ന ഘട്ടം എത്തിയപ്പോഴാണ് അനന്തുവിനൊപ്പം ഇരുന്ന ലൈവ് വീഡിയോ ഇട്ട് എല്ലാം കോപ്ലിമെൻസാക്കിയത്. കഴിഞ്ഞ ദിവസം പുതിയ കാറുമായി വീട്ടിൽ നിന്നും പുറത്തിറങ്ങിയ അനന്തവിനെ പാരിപ്പള്ളിയിൽ വച്ച് പാരിപ്പള്ളി സി.ഐയുടെ നേതൃത്വത്തിൽ പിടികൂടുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. […]

പിണറായിയും പൃഥ്വിരാജും..! പുഞ്ചിരിക്കാത്തവർ, അഹങ്കാരികൾ; കാലം മാറുമ്പോൾ കേരളത്തിനു പ്രിയപ്പെട്ടവരാകുന്ന രണ്ടു പേർ..!

എ.കെ ശ്രീകുമാർ കോട്ടയം: പിണറായിയും പൃഥ്വിരാജും.. പ്രായം കൊണ്ടും ജീവിത ശൈലികൊണ്ടും പ്രവർത്തന മേഖല കൊണ്ടും രണ്ടു ധ്രുവങ്ങളിൽ ജീവിക്കുന്നവരാണ്. പക്ഷേ, അഹങ്കാരികൾ എന്നു മുദ്രകുത്തപ്പെടുകയും, കേരളത്തിന്റെ ചരിത്രത്തിൽ കാലചക്രം കൊണ്ട്, കേരഴളത്തിന് പ്രിയപ്പെട്ടവരായി മാറുകയുമായിരുന്നു. രണ്ടു ധ്രുവങ്ങളിൽ ജോലി ചെയ്യുന്നവരാണെങ്കിലും അഭിയനിക്കാത്ത ജീവിത ശൈലികൊണ്ട് തങ്ങളുടെ കർമ്മ മേഖലകളിൽ ഇരുവരും കൃത്യമായി അടയാളപ്പെടുത്തുകയായിരുന്നു. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെ അഹങ്കാരിയെന്നായിരുന്നു കേരളം മുദ്രകുത്തിയിരുന്നത്. ആരയെും കൂസാത്ത, ജനകീയനല്ലാത്ത, ചിരിക്കാത്ത പാർട്ടി സെക്രട്ടറി. കൊല്ലിനും കൊലയ്ക്കും പോലും കൂട്ടു നിൽക്കുന്ന ക്രൂരൻ. കേരളത്തിൽ […]

നാട്ടുകാർ കൊറോണയെ പേടിച്ച് വീട്ടിലിരിക്കുമ്പോൾ സ്ഥിരം തട്ടിപ്പുകളുമായി സോഷ്യൽ മീഡിയ സജീവം: കോറോണയ്ക്ക് റീച്ചാർജ് ചെയ്യേണ്ട, ജിബി സൗജന്യമായി നൽകും; നരേന്ദ്രമോദിയുടെ വക റീച്ചാർജ് ഓഫറുകൾ; വ്യാജന്മാരെ പൂട്ടാൽ സൈബർ സെല്ലും റെഡി

സ്വന്തം ലേഖകൻ കോട്ടയം: നാട്ടുകാർ കൊറോണയെപ്പേടിച്ച് വീട്ടിലിരിക്കുമ്പോൾ സ്ഥിരം തട്ടിപ്പുമായി സോഷ്യൽ മീഡിയ സജീവമാകുന്നു. നൂറ് ജിബിയും നാനൂറ് ജീബിയും സൗജന്യമുണ്ടെന്ന വാഗ്ദാനങ്ങളുമായാണ് സാമൂഹ്യമാധ്യമങ്ങളിൽ തട്ടിപ്പ് സംഘം സജീവമായിരിക്കുന്നത്. മുൻപ് പല തവണയായി ഇറങ്ങിയിരിക്കുന്ന വാട്‌സ്അപ്പിലെ തട്ടിപ്പ് സന്ദേശങ്ങളാണ് കൊറോണയുടെ പേരിൽ പൊടിതട്ടിയിറക്കുന്നത്. മോദി നെറ്റ് തരും, ഇന്റർനെറ്റിലെ ഓഫറുകൾ തരും, ഫോൺ റീച്ചാർജ് ചെയ്ത് തരും തുടങ്ങിയ തട്ടിപ്പ് നമ്പരുകളുമായാണ് സാമൂഹ്യമാധ്യമങ്ങളിൽ തട്ടിപ്പ് സംഘങ്ങൾ സജീവമായിരിക്കുന്നത്. മുൻപ് മറ്റു പല പേരുകളിലായിരുന്നു ഈ തട്ടിപ്പ് സന്ദേശങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്. എന്നാൽ, കൊറോണയുടെ […]

ഇടുക്കിയിലെ കൊറോണ ബാധിതൻ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്ത് വിട്ടു: തിരുവനന്തപുരം സെക്രട്ടറിയേറ്റ് മുതൽ അടിമാലി മലയാള മനോരമ ഓഫിസ് വരെ; കുഴഞ്ഞു മറിഞ്ഞ റൂട്ട്മാപ്പിനു പിന്നാലെ കേരളം

സ്വന്തം ലേഖകൻ കോട്ടയം: ഇടുക്കിയിലെ കൊറോണ ബാധിതൻ സഞ്ചരിച്ച റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് മുതൽ മലയാള മനോരമയുടെ അടിമാലി ബ്യൂറോവരെ ഇദ്ദേഹം കയറിയിറങ്ങിയിട്ടുണ്ട്. കോൺഗ്രസ് നേതാവായ ഇദ്ദേഹത്തിന്റെ യാത്രകളും റൂട്ട് മാപ്പും കോൺടാക്ടിലുള്ള ആളുകളെയും കണ്ടെത്തുക എന്നത് ജില്ലാ ഭരണകൂടത്തെ സംബന്ധിച്ചു ഏരെ നിർണ്ണായകമായി മാറി. ഇതിനിടെ ഇദ്ദേഹം കോൺഗ്രസ് നേതാവാണ് എന്നു കണ്ടതോടെ, സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ഇദ്ദേഹത്തിനെതിരെ രൂക്ഷമായ സൈബർ ആക്രമണവും ഉണ്ടാകുന്നുണ്ട്. ഫെബ്രുവരി 29 മുതലുള്ള ഇദ്ദേഹത്തിന്റെ റൂട്ട്മാപ്പാണ് ജില്ലാ ഭരണകൂടം ഇപ്പോൾ […]