play-sharp-fill
മാക്കുട്ടം ചുരം തുറക്കാതെ കർണ്ണാടക : കേന്ദ്രത്തെ സമീപിച്ച് കേരളം; സംസ്ഥാനത്തിലേക്കുള്ള ചരക്കുനീക്കം സ്തംഭിച്ചു

മാക്കുട്ടം ചുരം തുറക്കാതെ കർണ്ണാടക : കേന്ദ്രത്തെ സമീപിച്ച് കേരളം; സംസ്ഥാനത്തിലേക്കുള്ള ചരക്കുനീക്കം സ്തംഭിച്ചു

സ്വന്തം ലേഖകൻ

കണ്ണൂർ : മാക്കൂട്ടം ചുരം തുറക്കാൻ കൂട്ടാക്കാതെ കർണാടക.മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ആവശ്യപ്പെട്ടിട്ടും നിഷേധപരമായ നിലപാടാണ് കർണാടക സ്വീകരിക്കുന്നത്. ചുരം അടച്ചതോടെ കേരളത്തിലേക്കുള്ള ചരക്കുനീക്കം സ്തംഭിച്ചിരിക്കുയാണ്.


 

ലോറിയുമായി എത്തിയവരെ 24 മണിക്കൂറിലേറെയായി ചുരത്തിൽ തടഞ്ഞു വച്ചിരിക്കുകയാണ്. കേരള ചീഫ് സെക്രട്ടറി കർണാടക ചീഫ് സെക്രട്ടറിയുമായി വിഷയത്തിൽ സംഭാഷണം നടത്തിയെങ്കിലും അനുകൂല തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇതോടെ അതിർത്തി കർണാടക മണ്ണിട്ട് അടച്ച സംഭവത്തിൽ കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ് കേരളം. വിഷയത്തിൽ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെടണമെന്ന് കേരള സർക്കാർ കത്തെഴുതി .

 

കർണാടക അന്തർസംസ്ഥാന നിയമം ലംഘിക്കുകയാണെന്നും കേരളം ആരോപിച്ചു. കോവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ടാണ് കർണാടകം കേരള അതിർത്തി അടച്ചത്.

ചുരത്തിൽ അതിർത്തിക്ക് സമീപം ലോറികളിൽ മണ്ണ് കൊണ്ടുവന്ന് ഇട്ടാണ് ഗതാഗതം പൂർണമായി കർണാടക തടഞ്ഞത്. കർണാടകയിൽ നിന്നും കണ്ണൂരിലേക്കുള്ള റോഡാണ് അടച്ചത്. ഇതോടെ സംസ്ഥാനത്തേക്കുള്ള ചരക്കുനീക്കവും നിലച്ചു. ഇവിടെ ചരക്കുമായിയെത്തിയ ഡ്രൈവർമാർ ഭക്ഷണവും വെള്ളവും പോലും കിട്ടാതെ വലയുകയാണ്.

 

കാസർകോട് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കാസർകോട് നിന്നും കർണാടകത്തിലേക്കുള്ള ഗതാഗതം പൂർണമായി നിരോധിച്ചിരുന്നു. 31-ാം തീയതി വരെയാണ് നിരോധനം. കർണാടകയിൽ നിന്നും കാസർകോട്ടേയ്ക്കുള്ള യാത്രക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട് അതിനിടെ, കോവിഡ് രോഗബാധ കണക്കിലെടുത്ത് തമിഴ്നാട് സർക്കാരിന്റെ നിർദേശപ്രകാരം കേരള-തമിഴ്നാട് അതിർത്തി അടച്ചു. നാഗർകോവിൽ- കളിയിക്കാവിള ചെക്ക്പോസ്റ്റും അടച്ചു.