play-sharp-fill
കോവിഡ് 19: ലോക പൊലീസിനും രക്ഷയില്ല: രോഗ ബാധിതർ ഒരു ലക്ഷം കടന്നു: മരണം 1693: ന്യൂയോർക്ക് ശവപ്പറമ്പാകുന്നു

കോവിഡ് 19: ലോക പൊലീസിനും രക്ഷയില്ല: രോഗ ബാധിതർ ഒരു ലക്ഷം കടന്നു: മരണം 1693: ന്യൂയോർക്ക് ശവപ്പറമ്പാകുന്നു

സ്വന്തം ലേഖകൻ

വാഷിംഗ്ടൺ: കോവിഡ് 19 വ്യാപനത്തിന്റെ കേന്ദ്രമായിമാറിയ അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. രാജ്യത്ത് ആകെ 103,798 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം 18,363 കേസുകളാണ് പുതുതായി എത്തിയത്.


 

398 പേർ ഇന്നലെ മരണത്തിന് കീഴടങ്ങി. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1,693 ആയി. ഇന്നലെ റിപ്പോർട്ട് ചെയ്ത മരണങ്ങളിൽ 138 എണ്ണവും ന്യൂയോർക്കിലാണ് സംഭവിച്ചത്. ലൂസിയാന (36), ഫ്‌ളോറിഡ (17), മിഷഗൺ (32), വാഷിംഗ്ടൺ (28), കാലിഫോർണിയ (12), ന്യൂജേഴ്‌സി (27) എന്നിങ്ങനെയാണ് മരണനിരക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതേ സമയം 2,522 രോഗ വിമുക്തി നേടി.ന്യൂയോർക്കിൽ എല്ലാ ആശുപത്രികളും കൊറോണ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എല്ലാ ആശുപത്രികളുടേയും ശേഷി 50 ശതമാനം വർധിപ്പിക്കണം, ചിലത് 100 ശതമാനം വർധിപ്പിക്കണമെന്നാണ് അധികൃതർ കണ്ടിട്ടുള്ളത്.

 

ആകെ 140,000 ആശുപത്രി കിടക്കകൾ ആവശ്യമാണ്. നിലവിൽ 53,000 കിടക്കകളാണ് ഉള്ളത്.40,000 ഐസിയു കിടക്കകളും ആവശ്യമാണ്. കോളജ് ഡോർമിറ്ററികൾ, ഹോട്ടലുകൾ, നഴ്‌സിംഗ് ഹോമുകൾ

തുടങ്ങി സാധ്യമായ എല്ലാ സ്ഥലങ്ങളും ഏപ്രിലിൽ ആവശ്യമെങ്കിൽ ആശുപത്രികളാക്കി മാറ്റാനാണ് തീരുമാനം. ഏപ്രിൽ ഒന്നിന് ശേഷം രണ്ട് ആഴ്ച കൂടി സ്‌കൂളുകൾ അടച്ചിടാൻ നിർദേശം നൽകി.

ചൈനയിൽ റിപ്പോർട്ട് ചെയ്തതിനെക്കാൾ കൂടുതലാണ് അമേരിക്ക നിലവിൽ .അതിനിടെ ലോകത്തെ കോവിഡ് മരണങ്ങൾ ഇരുപത്തയ്യായിരം കടന്നു. ആകെ രോഗികളുടെ എണ്ണം അഞ്ചു ലക്ഷത്തിലേറെയായി.ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ മൂന്നിലൊന്ന് മരണവും സംഭവിച്ചത് ഇറ്റലിയിലാണ്.

 

മരണസംഖ്യയിൽ കുത്തനെയുള്ള വർധനവാണ് ഇന്നലെയും ഉണ്ടായത്.സ്‌പെയിനിൽ 24 മണിക്കൂറിനിടെ 7,457 പേർ രോഗികളായി. മരിച്ചവരുടെ എണ്ണത്തിൽ ചൈനയെയും മറികടന്നു. ആകെ മരണം 3647 ആയി. രാജ്യത്തെ അടിയന്തരാവസ്ഥ ഏപ്രിൽ 12 വരെ നീട്ടി.

 

 

ജർമ്മനി, ഫ്രാൻസ്, ഇറാൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലും രോഗവ്യാപനം തുടരുകയാണ്. ചൈനയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 67 പേരും വിദേശത്ത് നിന്നെത്തിയവരാണ്. ഹംഗറിയിൽ 37കാരനായ ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധി കൊവിഡ് ബാധിച്ച് മരിച്ചു

 

ജര്‍മ്മനി, ഫ്രാന്‍സ്, ഇറാന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലും രോഗവ്യാപനം തുടരുകയാണ്. ചൈനയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 67 പേരും വിദേശത്ത് നിന്നെത്തിയവരാണ്. ഹംഗറിയില്‍ 37കാരനായ ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധി കൊവിഡ് ബാധിച്ച്‌ മരിച്ചു.

വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വസതിയില്‍ താമസിക്കുന്ന ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തുള്ള അമേരിക്കന്‍ സൈനികര്‍ക്ക് 60 ദിവസത്തേക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി. അടച്ചുപൂട്ടല്‍ സമയം കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ ആവശ്യമായ പരിശീലനം നല്‍കി നിയോഗിക്കാന്‍ ഉപയോഗിക്കാമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു.

 

 

കൊറോണവൈറസ് മഹാമാരിയെ നേരിടുന്നതിന് 64 രാജ്യങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ അമേരിക്ക. 174 മില്യണ്‍ ഡോളാറാണ് 64 രാജ്യങ്ങള്‍ക്കായി നല്‍കുക. ഇതില്‍ ഉള്‍പ്പെട്ട ഇന്ത്യക്ക് 2.9 മില്യന്‍ ഡോളര്‍ (217 കോടി രൂപയിലധികം) സഹായം ലഭിക്കും.

 

ഫെബ്രുവരിയില്‍ യുഎസ് പ്രഖ്യാപിച്ച 100 മില്യണ്‍ ഡോളര്‍ സഹായത്തിന് പുറമെയാണ് പുതിയ ധനസഹായം. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഉള്‍പ്പെടെ വിവിധ വകുപ്പുകളിലും ഏജന്‍സികളിലുമുള്ള അമേരിക്കന്‍ ആഗോള പ്രതികരണ പാക്കേജിന്റെ ഭാഗമാണ് പുതുതായി പ്രഖ്യാപിച്ച സഹായം.കൊറോണ മഹാമാരി ഏറ്റവും ഗുരുതരമായ രീതിയില്‍ നേരിടുന്ന 64 രാജ്യങ്ങള്‍ക്കാണ് സഹായം നല്‍കുന്നത്.