play-sharp-fill
കോവിഡ് 19 : രോഗം പിടിപ്പെട്ട ആരോഗ്യപ്രവർത്തകയെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ: ആ നഴ്‌സിന്റെ ആത്മവിശ്വാസം എല്ലാവർക്കും പ്രവർത്തിക്കാനുള്ള ഊർജം നൽകുന്നു

കോവിഡ് 19 : രോഗം പിടിപ്പെട്ട ആരോഗ്യപ്രവർത്തകയെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ: ആ നഴ്‌സിന്റെ ആത്മവിശ്വാസം എല്ലാവർക്കും പ്രവർത്തിക്കാനുള്ള ഊർജം നൽകുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് രോഗികളെ ചികിത്സിക്കവെ രോഗം പകർന്ന ആരോഗ്യപ്രവർത്തകയെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ. ആ ആരോഗ്യ പ്രവർത്തകയെ വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. അവർക്ക് ആരോഗ്യ വകുപ്പിന്റെ എല്ലാ പിന്തുണയറിയിക്കുകയും ചെയ്തു.


വളരെ ആത്മവിശ്വാസത്തോടെയാണ് ആ ജീവനക്കാരിയുടെ സംസാരം. ഈ ആത്മവിശ്വാസം എല്ലാവർക്കും പ്രവർത്തിക്കാനുള്ള ഊർജം നൽകുന്നുവെന്നും ആരോഗ്യ വകുപ്പ് നിഷ്‌ക്കർഷിച്ച സുരക്ഷാ മാനദണ്ഡങ്ങൾ എല്ലായിപ്പോഴും പാലിക്കണമെന്നും ആരോഗ്യ പ്രവർത്തകർ തന്നെ രോഗിയായി മാറുന്ന അവസ്ഥ വരരുതെന്നും രോഗിയെ ശുശ്രൂഷിച്ച നമ്മുടെ ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത് കൂടുതൽ ശ്രദ്ധിക്കണമെന്നും ഓർമ്മപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ സംസ്ഥാനത്തെ നാൽപത്തിയഞ്ച്
ആശുപത്രികളിലെ നഴ്സിംഗ് സൂപ്രണ്ടുമാരുമായി വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തി. കോവിഡ് 19 കേസുകൾ കൂടിയ സാഹചര്യത്തിൽ ആശുപത്രികളുടെ യഥാർത്ഥ ചിത്രം മനസിലാക്കാനും അവരുടെ അഭിപ്രായം കൂടി വിലയിരുത്തുന്നതിനും വേണ്ടിയാണ് ചർച്ച നടത്തിയതെന്നും

 

ആരോഗ്യ വകുപ്പിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നഴ്സുമാർ പിന്തുണയറിയിച്ചതായും സന്നിഗ്ദ്ധ ഘട്ടങ്ങളിൽ എല്ലാം മാറ്റിവച്ച് സേവനത്തിനിറങ്ങുന്നവരാണ് നഴ്സുമാർ. പ്രളയ സമയത്തും നിപ വൈറസ്ബാധ സയത്തും നഴ്സുമാരുടെ സേവനം നമുക്കൊരിക്കലും വിസ്മരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു ഫെയ്‌സ് ബുക്കിൽ പറഞ്ഞു.

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഡോക്ടർമാർ, നഴ്സുമാർ തുടങ്ങി ആരോഗ്യ രംഗത്തെ എല്ലാ ജീവനക്കാരും കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാനായി സുത്യർഹമായ സേവനമാണ് അനുഷ്ഠിക്കുന്നത്. സന്നിഗ്ദ്ധ ഘട്ടങ്ങളിൽ എല്ലാം മാറ്റിവച്ച് സേവനത്തിനിറങ്ങുന്നവരാണ് നഴ്സുമാർ.

 

പ്രളയ സമയത്തും നിപ വൈറസ്ബാധ സയത്തും നഴ്സുമാരുടെ സേവനം നമുക്കൊരിക്കലും വിസ്മരിക്കാനാകില്ല. ലോകത്ത് 195-ലധികം രാജ്യങ്ങളിൽ കോവിഡ് 19 പടർന്നു പിടിക്കുമ്പോഴും നഴ്സുമാരുടെ സേവനം ഏറ്റവും വിലപ്പെട്ടതാണ്.

 

രോഗികളുമായി ഏറ്റവുമധികം അടുത്തിടപഴകുന്നവരാണ് നഴ്സുമാർ. അതിനാൽ ആരോഗ്യ വകുപ്പ് നിഷ്‌ക്കർഷിച്ച സുരക്ഷാ മാനദണ്ഡങ്ങൾ എല്ലായിപ്പോഴും പാലിക്കണം. ആരോഗ്യ പ്രവർത്തകർ തന്നെ രോഗിയായി മാറുന്ന സാഹചര്യം ഉണ്ടാകരുത്. രോഗിയെ ശുശ്രൂഷിച്ച നമ്മുടെ ഒരു ആരോഗ്യ പ്രവർത്തകയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചത് കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നു.

 

 

ആ കുട്ടിയെ വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ആരോഗ്യ വകുപ്പിന്റെ പിന്തുണയറിയിക്കുകയും ചെയ്തു. വളരെ ആത്മവിശ്വാസത്തോടെയാണ് ആ ജീവനക്കാരി സംസാരിക്കുന്നത്. ഈ ആത്മവിശ്വാസം എല്ലാവർക്കും പ്രവർത്തിക്കാനുള്ള ഊർജം നൽകുന്നു.

 

ഇനിയൊരു ആരോഗ്യ പ്രവർത്തകർക്കും ചികിത്സയുടെ ഭാഗമായി ഈ രോഗം പകരാതെ എല്ലാവരും മാർഗനിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.സംസ്ഥാനത്തെ 45 ആശുപത്രികളിലെ നഴ്സിംഗ് സൂപ്രണ്ടുമാരുമായി വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തി.

 

കോവിഡ് 19 കേസുകൾ കൂടിയ സാഹചര്യത്തിൽ ആശുപത്രികളുടെ യഥാർത്ഥ ചിത്രം മനസിലാക്കാനും അവരുടെ അഭിപ്രായം കൂടി വിലയിരുത്തുന്നതിനും വേണ്ടിയാണ് ചർച്ച നടത്തിയത്. ആരോഗ്യ വകുപ്പിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും നഴ്സുമാർ പിന്തുണയറിയിച്ചു.