play-sharp-fill
ഇടുക്കിയിലെ കൊറോണ ബാധിതൻ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്ത് വിട്ടു: തിരുവനന്തപുരം സെക്രട്ടറിയേറ്റ് മുതൽ അടിമാലി മലയാള മനോരമ ഓഫിസ് വരെ; കുഴഞ്ഞു മറിഞ്ഞ റൂട്ട്മാപ്പിനു പിന്നാലെ കേരളം

ഇടുക്കിയിലെ കൊറോണ ബാധിതൻ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്ത് വിട്ടു: തിരുവനന്തപുരം സെക്രട്ടറിയേറ്റ് മുതൽ അടിമാലി മലയാള മനോരമ ഓഫിസ് വരെ; കുഴഞ്ഞു മറിഞ്ഞ റൂട്ട്മാപ്പിനു പിന്നാലെ കേരളം

സ്വന്തം ലേഖകൻ

കോട്ടയം: ഇടുക്കിയിലെ കൊറോണ ബാധിതൻ സഞ്ചരിച്ച റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തു വിട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് മുതൽ മലയാള മനോരമയുടെ അടിമാലി ബ്യൂറോവരെ ഇദ്ദേഹം കയറിയിറങ്ങിയിട്ടുണ്ട്. കോൺഗ്രസ് നേതാവായ ഇദ്ദേഹത്തിന്റെ യാത്രകളും റൂട്ട് മാപ്പും കോൺടാക്ടിലുള്ള ആളുകളെയും കണ്ടെത്തുക എന്നത് ജില്ലാ ഭരണകൂടത്തെ സംബന്ധിച്ചു ഏരെ നിർണ്ണായകമായി മാറി. ഇതിനിടെ ഇദ്ദേഹം കോൺഗ്രസ് നേതാവാണ് എന്നു കണ്ടതോടെ, സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ഇദ്ദേഹത്തിനെതിരെ രൂക്ഷമായ സൈബർ ആക്രമണവും ഉണ്ടാകുന്നുണ്ട്.


ഫെബ്രുവരി 29 മുതലുള്ള ഇദ്ദേഹത്തിന്റെ റൂട്ട്മാപ്പാണ് ജില്ലാ ഭരണകൂടം ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. 29 ന് ഇദ്ദേഹം തിരുവനന്തപുരത്തുണ്ടെന്നാണ് റൂട്ട്മാപ്പ് വ്യക്തമാക്കുന്നത്. സെക്രട്ടറിയേറ്റിലും, വിവിധ ഹോട്ടലുകളിലും ഇദ്ദേഹം കയറിയിറങ്ങിയതായി റൂട്ട്മാപ്പിൽ വ്യക്തമാണ്. തുടർന്നു കെ.എസ്.ആർ.ടി.സി ബസിലാണ് ഇദ്ദേഹം തിരുവനന്തപുരത്തു നിന്നും ഇടുക്കിയിലേയ്ക്കു തിരിച്ചു പോന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച് ഒന്നിന് ഇദ്ദേഹം വീട്ടിൽ തന്നെ വിശ്രമിക്കുകയായിരുന്നു. രണ്ടിനാണ് ഇദ്ദേഹം ഏകാദ്ധ്യാപക സമരത്തിൽ പങ്കെടുക്കുകയും, ഈ സമരത്തിന്റെ വാർത്ത നൽകുന്നതിനായി മലയാള മനോരമ അടിമാലി ഓഫിസിൽ എത്തിച്ചേരുകയും ചെയ്തത്. ഇത്തരത്തിലുള്ള യാത്രകളാണ് ഇദ്ദേഹം നടത്തിയിരിക്കുന്നതിൽ ഏറെയും.

ഇതിനിടെ കോൺഗ്രസ് നേതാവായ ഇദ്ദേഹത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായ സൈബർ ആക്രമണമാണ് ഉണ്ടാകുന്നത്. കോവിഡ് 19 ഉണ്ടെന്നു തിരിച്ചറിഞ്ഞിട്ടും ഇദ്ദേഹം കേരളം മുഴുവൻ കറങ്ങി നടക്കുകയായിരുന്നു എന്ന രീതിയിലുള്ള പ്രതികരണമാണ് സാമൂഹ്യമാധ്യമങ്ങളിൽ അടക്കം ഇദ്ദേഹത്തിനെതിരെ ഉണ്ടാകുന്നത്.

ഇതിനിടെ ഇദ്ദേഹം ജില്ലാ കളക്ടർക്കു നൽകിയ വിശദീകരണവും പുറത്തു വന്നിട്ടുണ്ട്.

*തൊടുപുഴ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന പൊതുപ്രവര്‍ത്തകനായ ശ്രീ. എ.പി ഉസ്മാന്‍ നല്‍കുന്ന അഭ്യര്‍ഥന.*
ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞാണ് എനിക്ക് കോവിഡ് രോഗമുണ്ടെന്ന് അറിയുന്നത്. എന്റെ രോഗത്തേക്കാള്‍ ഉപരി പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഒട്ടേറെ ആളുകളുമായി ഇടപഴകുകയും യാത്രകള്‍ ചെയ്യേണ്ടതായും വന്നിട്ടുണ്ട്.ഇക്കാര്യത്തില്‍ എനിക്കു വലിയ വേദനയും ദുഖവുമുണ്ട്. ഫെബ്രുവരി 29 മുതലുള്ള കാലയളവില്‍ ഞാനുമായി അടുത്ത് ഇടപഴകിയിട്ടുള്ളവരോ സംസാരിക്കുകയോ ചെയ്തിട്ടുള്ള എന്റെ പരിചയക്കാരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളുമായിട്ടുള്ള ആളുകള്‍ അവരവരുടെ തൊട്ടടുത്തുള്ള ആരോഗ്യപ്രവര്‍ത്തകരെ സമയബന്ധിതമായി ബന്ധപ്പെടാനും ആവശ്യമായ മുന്‍കരുതലെടുക്കാനും തയാറാകണമെന്ന് വിനയപൂര്‍വം അഭ്യര്‍ഥിക്കുന്നു.
ഞാന്‍ യാത്ര ചെയ്ത മേഖലകളുമായും തിരുവനന്തപുരവുമായും എനിക്ക് ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. ഇതിനിടയില്‍ എനിക്ക് ഓര്‍മയിലില്ലാത്ത പല ആളുകളുമുണ്ട്. പലരും പല കാര്യങ്ങള്‍ക്കും എന്നെ ബന്ധപ്പെട്ടിട്ടുണ്ട്. പലപ്പോഴും ദിവസം 150-200 കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ എന്നെ സ്‌നേഹിക്കുകയും സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്ത ഒരുപിടി സാധാരണക്കാരായ ആളുകള്‍ ഇതിലുള്‍പ്പെടുന്നു. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഒരിക്കല്‍കൂടി അഭ്യര്‍ഥിക്കുന്നു.