play-sharp-fill

പ്രളയത്തിന് പിന്നാലെ കൊറോണക്കാലത്തും കേരളത്തെ ചതിച്ച് ബി.ജെ.പി: പായിപ്പാട്ടെ അതിഥി തൊഴിലാളികളെ ഇളക്കി വിട്ടത് വാട്‌സ്അപ്പിൽ പ്രചരിച്ച സന്ദേശം ; ആ സന്ദേശം ഇങ്ങനെ,  ഡൽഹിയിൽ എല്ലാവരും യാത്ര ചെയ്യുന്നു പിന്നെ എന്താണ് കേരളത്തിൽ പറ്റാത്തത്

സ്വന്തം ലേഖകൻ കോട്ടയം: പ്രളയത്തിന് പിന്നാലെ കൊറോണക്കാലത്തും കേരളത്തിനെതിരെ ബിജെപിയുടെ കൊലച്ചതിയെന്ന് സൂചന. പായിപ്പാട് അതിഥി തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിനു പിന്നിൽ ബിജെപി നേതാക്കളുടെ ഇടപെടലുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവിധ വാട്സപ്പ് ഗ്രൂപ്പുകളിൽ  നിന്നും പുറത്തു വന്ന ഓഡിയോ സന്ദേശത്തിന് പിന്നാലെ ബി ജെ പി പ്രതിഷേധം മുതലെടുത്ത് രംഗത്ത് എത്തുകയായിരുന്നു  എന്ന് വ്യക്തമായ സൂചന ലഭിച്ചു. പായിപ്പാട് സമരം നടക്കുന്നതിനിടെ ബിജെപി കേന്ദ്രങ്ങളിൽ നിന്നും വന്ന പ്രചാരണങ്ങളും, പ്രസ്താവനകളും ഈ ധാരണ ഊട്ടി ഉറപ്പിക്കുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ […]

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പ്രണയിച്ച ചെറുപ്പക്കാരൻ വിശ്വാസവഞ്ചന കാണിച്ചു ; എങ്കിലും വിവാഹ സ്വപ്നങ്ങൾ അവസാനിക്കാതെ മൈഥിലി

സ്വന്തം ലേഖകൻ കൊച്ചി : വിവാഹ വാഗ്ദാനം നൽകി പ്രണയിച്ച ചെറുപ്പക്കാരൻ ചുവട് മാറിയിട്ടും വിവാഹമോഹങ്ങൾ അസ്തമിക്കാതെ വിവാഹത്തിനായി കാത്തിരിക്കുകയാണ് മൈഥിലി. പ്രണയിച്ച് ചെറുപ്പക്കാരൻ ഇരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതും മൈഥിലിയെ വിഷമത്തിൽ ആക്കിയിരുന്നു. എന്നിരുന്നാലും വിവാഹ അവസാനിച്ചിട്ടില്ലെന്നാണ് മൈഥിലി പറയുന്നത്. വളരെ ചുരുക്കം കാലംകൊണ്ട് മലയാള സിനിമയിൽ തന്റേതായ ചുവട് ഉറപ്പിക്കാൻ കഴിഞ്ഞിട്ടുള്ള താരമാണ് മൈഥിലി. പത്തനംതിട്ടയിലെ കോന്നിയിലാണ് ജനിച്ചതെങ്കിലും ജനിച്ചതും വളർന്നതും ദുബായിലാണ്.പ്ലസ്ടു കഴിഞ്ഞതോടെ ബാംഗ്ലൂരിലാണ് പഠിച്ചതും. കൂടെ പഠിച്ചവരിൽ പലരും വിവാഹിതരായതിനെ തുടർന്ന് മൈഥിലിക്കും വിവാഹലോചനകൾ മുറുകുന്നതിന്റെ […]

പായിപ്പാട്ടെ ഇതരസംസ്ഥാന തൊഴിലാളി സമരം : തൊഴിലാളികളെ പറഞ്ഞിളക്കിയതെന്ന് കളക്ടർ ; പിന്നിൽ പഞ്ചായത്ത് മെമ്പറെന്ന് ആരോപണം ; കേന്ദ്രസർക്കാരിനെതിരെയുള്ള ഗൂഢാലോചനയെന്ന് ബി.ജെ.പി

സ്വന്തം ലേഖകൻ കോട്ടയം: ലോക്ക് ഡൗൺ കാലത്ത് ഭക്ഷണവും വെള്ളവുമില്ലാതെ ചങ്ങനാശേരിയിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവുമില്ലാതെ വലയുന്നുവെന്നത് വ്യാജപ്രചരണം. കേന്ദ്ര സർക്കാരിനെതിരെ ഇതരസംസ്ഥാന തൊഴിലാളികളെ തിരിക്കാനുള്ള ആസൂത്രിത നീക്കമെന്ന് ബി.ജെ.പി നേതാവ് രാധാകൃഷ്ണമേനോൻ. എന്നാൽ ഇതര സംസ്ഥാന തൊഴിലാളികളെ ആരോ പറഞ്ഞിളക്കിയതാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഞായറാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് ചങ്ങനാശേരി പായിപ്പാടിൽ ആയിരക്കണക്കിന് തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങണമെന്ന ആവശ്യവുമായി തടിച്ചുകൂടുകയായിരുന്നു. സ്ഥലത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് ഇവരുടെ നേരെ ലാത്തിവീശുകയും ചെയ്തിരുന്നു. തുടർന്ന് ജില്ലാ കളക്ടർ സുധീർബാബുവും ജില്ലാ പൊലീസ് മേധാവി […]

സൗജന്യ ഭക്ഷണം വാഗ്ദാനം മാത്രം…! ഭക്ഷണവും വെള്ളവും കിട്ടുന്നില്ല ;നാട്ടിലേക്ക് മടങ്ങിപ്പോവണമെന്ന ആവശ്യവുമായി റോഡിലിറങ്ങി ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം : സംഭവം കോട്ടയം പായിപ്പാട്

സ്വന്തം ലേഖകൻ കോട്ടയം: ലോക്ക് ഡൗൺ കാലത്ത് ഭക്ഷണവും വെള്ളവുമില്ലാതെ ജില്ലയിൽ ഇതരസംസ്ഥാന തൊഴിലാളികൾ വലയുന്നു. ഭക്ഷണവും വെള്ളവുമില്ലാതെയാതോടെ് നാട്ടിലേക്ക് മടങ്ങിപ്പോകാൻ വാഹനം ആവശ്യപ്പെട്ട് ചങ്ങനാശ്ശേരി പായിപ്പാടിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം.പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക് ഡൗൺ ലംഘിച്ചാണ് തൊഴിലാളികൾ റോഡിൽ ഇറങ്ങിയിരിക്കുന്നത്. രാവിലെ പതിനൊന്നുമണിയോടുകൂടിയാണ് ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികൾ പൊതുനിരത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചത്. ബഹുഭൂരിപക്ഷം ആളുകളും നാട്ടിലേക്ക് തിരികെ മടങ്ങണം എന്ന ആവശ്യമാണ് ഇവർ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ഇവർ ഭക്ഷണ വസ്തുക്കൾക്ക് ദൗർലഭ്യം നേരിടുന്നുണ്ട്. ഇത് പരിഹരിക്കാനുള്ള നടപടികൾ ആരുടെ ഭാഗത്ത് നിന്നും […]

വിലക്ക് ലംഘിച്ച് സെമിനാരിയിൽ കൂട്ട പ്രാർത്ഥന നടത്തി ; വൈദികനും കന്യാസ്ത്രീയുമടക്കം പത്ത് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ മാനന്തവാടി : കൊറോണ വൈറസ് ഭീതിയിൽ രാജ്യത്ത് നിലനിൽക്കുന്ന വിലക്ക് ലംഘിച്ച് സെമിനാരിയിൽ കൂട്ട പ്രാർത്ഥന നടത്തി. നിർദ്ദേശം ലംഘിച്ചതിനെ തുടർന്ന് 10 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്. വൈദികനും കന്യാസ്ത്രീകളും അടക്കം പത്ത് പേരാണ് പൊലീസ് പിടിയിലായത്. നിയമം ലംഘിച്ചവർക്കെതിരെ മാനന്തവാടി പൊലീസാണ് നടപടി എടുത്തത്. അറസ്റ്റ് ചെയ്ത പത്തുപേരെയും ജാമ്യത്തിൽ വിട്ടു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരാധനാലയങ്ങളിൽ പ്രാർത്ഥനകൾ അടക്കം നടത്തരുതെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. അതേസമയം രോഗ ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശങ്ങൾ ലംഘിച്ച് കുർബാന […]

കൊറോണ വൈറസ് നിങ്ങളുടെ ശരീരത്തിൽ പ്രവേശിച്ചോ….? ഉടൻ അറിയാം…, പുത്തൻ സംവിധാനവുമായി ആരോഗ്യ വകുപ്പ് അധികൃതർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് അതിവേഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാൻ റാപ്പിഡ് ടെസ്റ്റ് നടത്താനുള്ള പുത്തൻ സംവിധാനവുമായി ആരോഗ്യവകുപ്പ് അധികൃതർ. പരിശോധനകളുടെ ഫലം അതിവേഗം അറിയാൻ സാധിക്കുമെന്നതാണ് റാപ്പിഡ് ടെസ്റ്റിന്റെ പ്രധാന പ്രത്യേകത. എന്നാൽ റാപ്പിഡ് ടെസ്റ്റ് പ്രായോഗിക തലത്തിൽ എങ്ങനെ നടപ്പിൽ വരുത്തണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. അതുകൊണ്ട് തന്നെ ഇതുമായി സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. രോഗബാധയുടെ സാമൂഹ്യ വ്യാപനം പെട്ടെന്ന് തിരിച്ചറിയേണ്ടതിനാലാണ് അതിവേഗം ഫലം ലഭിക്കുന്ന റാപ്പിഡ് ടെസ്റ്റിലേക്ക് സംസ്ഥാന ആരോഗ്യവകുപ്പ് ചുവടുമാറുന്നത്. […]

മദ്യം കിട്ടിയില്ല, പകരം ഷേവിംഗ് ലോഷൻ കഴിച്ച യുവാവ് മരിച്ചു ; കൊറോണക്കാലത്തെ നാലാമത്തെ മരണം ആലപ്പുഴയിൽ

സ്വന്തം ലേഖകൻ ആലപ്പുഴ: കൊറോണക്കാലത്ത് ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ബിവറേജസ് പൂട്ടിയതോടെ കായംകുളത്ത് മദ്യം കിട്ടായാതോടെ മദ്യത്തിന് പകരം ഷേവിംഗ് ലോഷൻ കഴിച്ച യുവാവ് മരിച്ചു. ആലപ്പുഴ കറ്റാനം ഇലിപ്പക്കുളം തോപ്പിൽ വീട്ടിൽ നൗഫൽ (38) ആണ് മരിച്ചത്. കിണർമുക്കിലെ ബാർബർ ഷോപ്പ് ജീവനക്കാരനായ യുവാവാണ് ഷേവിംഗ് ലോഷൻ കഴിച്ച് മരിച്ചത്. മദ്യം കിട്ടാതായതോടെ കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം നൗഫൽ ഷേവിങ് ലോഷൻ കഴിച്ചിരുന്നതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഇയാളുടെ കടയിൽ നിന്നു തന്നെയാണ് ലോഷൻ സംഘടിപ്പിച്ചിരുന്നത്. ശാരീരിക അസ്വസ്ഥ തോന്നിയത്തോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ […]

പ്രശസ്ത നാടൻപാട്ടുകാരിയും നടിയുമായ പരവൈ മുനിയമ്മ അന്തരിച്ചു

സ്വന്തം ലേഖകൻ ചെന്നൈ: പ്രശസ്ത നാടൻപാട്ടുകാരിയും നടിയുമായ പരവൈ മുനിയമ്മ( 83) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലർച്ചെ മധുരയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. മകനോടൊപ്പമായിരുന്നു മുനിയമ്മ കഴിഞ്ഞിരുന്നത്. ചിയാൻ വിക്രമിെന്റ ‘ധൂൾ’ എന്ന ചിത്രത്തിലെ ‘സിങ്കം പോലെ’ എന്ന ഗാനത്തിലൂടെയാണ് മുനിയമ്മ സിനിമാ രംഗത്തേക്കും പ്രശസ്തിയിലേക്ക് ഉയർന്നത്. പ്രശ്‌സ്ത സിനിമകളായ ധൂളിലുൾപ്പെടെ അൻപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കുടാതെ ഒരു പ്രമുഖ ചാനലിൽ പാചക പരിപാടിയുടെ അവതാരകയായും മുനിയമ്മ പ്രത്യക്ഷപ്പെട്ടിരുന്നു. മമ്മൂട്ടി നായതനായ പോക്കിരിരാജയിലും മുനിയമ്മയെ അഭിനയിച്ചിരുന്നു. അന്ത്യ കർമ്മങ്ങൾ […]

മദ്യം ലഭിക്കാതെ കോട്ടയത്തും ആത്മഹത്യാ ശ്രമം: ചങ്ങനാശേരിയിൽ സ്ഥിരം മദ്യപാനി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിക്കാൻ ശ്രമിച്ചു: ജീവനൊടുക്കാൻ ശ്രമിച്ച മറ്റം സ്വദേശി ആശുപത്രിയിൽ

സ്വന്തം ലേഖകൻ കോട്ടയം: മദ്യം ലഭിക്കാതെയുള്ള ആത്മഹത്യ ശ്രമം കോട്ടയത്തും. കൊറോണ ലോക്ക് ഡൗണിന് പിന്നാലെ സംസ്ഥാനത്ത് മദ്യം ലഭിക്കാതെ ആറു പേർ ജീവനൊടുക്കിയ വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് കോട്ടയത്തും ആത്മഹത്യാ ശ്രമം ഉണ്ടായത്. ചങ്ങനാശേരി മറ്റം സ്വദേശിയാണ് നഗരമധ്യത്തിലെ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ചങ്ങനാശ്ശേരി പി എം ജെ കോംപ്ലക്സിന്റെ മൂന്നാം നിലയിൽ ഒരാൾ നിൽക്കുന്നത് ആദ്യം കണ്ടത് സെക്യൂരിറ്റി ജീവനക്കാരാണ്. ഇവർ വിവരം വിളിച്ച് ചോദിച്ച് താഴെ ഇറങ്ങാൻ […]

ഹോം ക്വാറന്റൈയിനിൽ കഴിയാൻ നിർദ്ദേശം നൽകിയ യുവാവ് കഞ്ചാവുമായി പിടിയിൽ ; സംഭവം കോട്ടയം പൂഞ്ഞാറിൽ

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഹോം ക്വാറന്റൈയിൻ നിർദ്ദേശം നൽകിയിരുന്ന യുവാവ് എക്‌സൈസ് പിടിയിൽ. പൂഞ്ഞാർ പനച്ചിപ്പാറയിൽ ക്വാറന്റൈയിൽ നിർദ്ദേശം നൽകിയ യുവാവ്ണ് പിടിയിലായത്. ഹോം ക്വാറന്റൈയിൽ നിർദ്ദേശം ലംഘിച്ച് യുവാവ് സുഹൃത്തുക്കൾക്കൊപ്പം കറക്കവും ലഹരി ഉപയോഗവുമായിരുന്നു. തിടനാട് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഒരു വീട്ടിൽ പോവുകയും നിയമവിരുദ്ധ ലഹരി ഉപയോഗത്തിൽ ഏർപ്പെടുകയും ചെയ്തുവെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയതായി എക്‌സൈസ് ഇൻസ്‌പെക്ടർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം എക്‌സൈസിന്റെ നടപടിക്രമങ്ങൾക്കു ശേഷം യുവാവിനോടും, ഒപ്പമിരുന്ന് ലഹരിയുപയോഗിച്ച നാലു സുഹൃത്തുക്കളോടും അടുത്ത സമ്പർക്കത്തിൽ വന്ന […]