സൗജന്യ ഭക്ഷണം വാഗ്ദാനം മാത്രം…! ഭക്ഷണവും വെള്ളവും കിട്ടുന്നില്ല ;നാട്ടിലേക്ക് മടങ്ങിപ്പോവണമെന്ന ആവശ്യവുമായി റോഡിലിറങ്ങി ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം : സംഭവം കോട്ടയം പായിപ്പാട്
സ്വന്തം ലേഖകൻ
കോട്ടയം: ലോക്ക് ഡൗൺ കാലത്ത് ഭക്ഷണവും വെള്ളവുമില്ലാതെ ജില്ലയിൽ ഇതരസംസ്ഥാന തൊഴിലാളികൾ വലയുന്നു. ഭക്ഷണവും വെള്ളവുമില്ലാതെയാതോടെ് നാട്ടിലേക്ക് മടങ്ങിപ്പോകാൻ വാഹനം ആവശ്യപ്പെട്ട് ചങ്ങനാശ്ശേരി പായിപ്പാടിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം.പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക് ഡൗൺ ലംഘിച്ചാണ് തൊഴിലാളികൾ റോഡിൽ ഇറങ്ങിയിരിക്കുന്നത്.
രാവിലെ പതിനൊന്നുമണിയോടുകൂടിയാണ് ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികൾ പൊതുനിരത്തിലിറങ്ങി പ്രതിഷേധം ആരംഭിച്ചത്. ബഹുഭൂരിപക്ഷം ആളുകളും നാട്ടിലേക്ക് തിരികെ മടങ്ങണം എന്ന ആവശ്യമാണ് ഇവർ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർ ഭക്ഷണ വസ്തുക്കൾക്ക് ദൗർലഭ്യം നേരിടുന്നുണ്ട്. ഇത് പരിഹരിക്കാനുള്ള നടപടികൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും ഇക്കാര്യം പരിഹരിക്കാൻ ശാശ്വതമായ നടപടികൾ ഉണ്ടാകണമെന്നുമാണ് തൊഴിലാളികൾ ഉന്നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആവശ്യം.
പ്രതിഷേധം കടുത്തതോടെ പൊലീസ് ഇവരുടെ നേർക്ക് ലാത്തിവീശുകയായിരുന്നു. അതേസമയം ജില്ലാ കളക്ടർ പി.കെ. സുധീർ ബാബുവും ജില്ലാ പോലീസ് മേധാവി ജി. ജയദേവും പായിപ്പാട്ട് എത്തി. പായിപ്പാട് അതിഥി തൊഴിലാളികൾക്ക് അടുത്ത മാസം പകുതി വരെ ഭക്ഷണം നൽകുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിരുന്നെന്ന് ജില്ലാ കളക്ടർ.