play-sharp-fill

അതീവ ജാഗ്രതയിൽ ഇന്ത്യ : രോഗബാധിതരുടെ എണ്ണം 1700 ആയി ; ചൊവ്വാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് അഞ്ച് മരണങ്ങൾ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ ഭീതിയിൽ ഇന്ത്യം. രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1700 ആയി ഉയർന്നു. മഹാരാഷ്ട്രയിൽ മാത്രം ഇതുവരെ 320 പേർക്കാണ് വൈറസ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.മരണ സംഖ്യ 52 ആയി ഉയർന്നു. ചൊവ്വാഴ്ച മാത്രം ഇന്ത്യയിൽ അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മദ്ധ്യപ്രദേശിലും പശ്ചിമ ബംഗാളിലും രണ്ട് പേർ കോവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിൽ ഒരാളും മരിച്ചു. അതേസമയം കേരളത്തിന്റെ അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ 50 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 45 പേരും ഡൽഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. […]

കുവൈറ്റിലെ തടവുകാർക്ക് ഇനി ഹാപ്പി ഡെയ്‌സ് : കൊറോണ ബാധയെ തുടർന്ന് മലയാളികൾ ഉൾപ്പെടെയുള്ള തടവുകാരെ വിട്ടയക്കുന്നു

സ്വന്തം ലേഖകൻ കുവൈറ്റ്:കുവൈറ്റിലെ തടവുകാർക്ക് ഇനി ഹാപ്പിഡെയ്‌സ്. വർഷങ്ങളായി തടവറയിൽ കഴിഞ്ഞുവന്ന 300 പേരെ വിട്ടയയ്ക്കാൻ കുവൈറ്റ് അപ്പീൽ കോടതി ഉത്തരവ് ഇറക്കി. കൊറോണ ബാധയുടെ പശ്ചാത്തലത്തിലാണിത്.പ്രവാസികളും സ്വദേശികളുമായ തടവുകാരിൽ മലയാളികളെയും ഇതിൽ വിട്ടയക്കുമെന്നാണ് സൂചന.   കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ജയിലുകളിൽ തടവുകാരുടെ എണ്ണം കുറയ്ക്കുന്നതിനായാണ് തീരുമാനം. പലരാജ്യങ്ങളും തടവുകാരെ വിട്ടയയ്ക്കുകയോ ജാമ്യത്തിൽ വിടുകയയോ ചെയ്യുന്നുണ്ട്. അതിന്റെ കൂടി പശ്ചാത്തലത്തിലാണ് തടവുകാരെ വിട്ടയയ്ക്കുന്നത്.   കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ 11,000 തടവുകാരെ മോചിപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചു. 71 ജയിലുകളിലായി കഴിയുന്ന […]

നാട് മുഴുവൻ പൊലീസ് കാവൽ നിൽക്കുന്ന ലോക്ക് ഡൗൺ കാലത്ത് വൻ മോഷണം: നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നും മോഷ്ടിച്ചു കടത്തിയത് സ്വകാര്യ ബസ്; ബസ് റോഡരികിൽ ഉപേക്ഷിച്ച ശേഷം കടന്നത് തൊട്ടടുത്ത കടയുടമയുടെ സ്‌കൂട്ടറുമായി: ഉടമ പിന്നാലെ എത്തിയതോടെ മോഷ്ടാവ് ബസ് ഉപേക്ഷിച്ചു രക്ഷപെട്ടു

തേർഡ് ഐ ബ്യൂറോ കോട്ടയം: നാട് മുഴുവൻ പൊലീസ് കാവൽ നിൽക്കുന്ന ലോക്ക്ഡൗൺ കാലത്ത് കോട്ടയം നഗരത്തിൽ വൻ മോഷണം. നാഗമ്പടം ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസാണ് പൊലീസുകാരുടെ കൺമുന്നിലൂടെ പ്രതി മോഷ്ടിച്ചു കടത്തിയത്. ബസ് ചവിട്ടുവരിയിൽ ഉപേക്ഷിച്ച ശേഷം, ഇവിടുത്തെ കടയുടമയുടെ സ്‌കൂട്ടറും പ്രതി മോഷ്ടിച്ചു. അയർക്കുന്നം റൂട്ടിൽ സർവീസ് നടത്തുന്ന ഷാലിമാർ ബസാണ് സ്റ്റാൻഡിൽ നിന്നും മോഷ്ടിച്ചത്. ബുധനാഴ്ച രാവിലെ പത്തുമണിയോടെ നാഗമ്പടം സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നാണ് ബസ് മോഷണം പോയത്. നാഗമ്പടത്തു നിന്നും ബസ് മോഷ്ടിച്ച […]

കൊറോണയെ അതിജീവിക്കാമോ?  ദൈവം എന്നെ അതിന് സഹായിക്കുമോ? : ഇത് എല്ലാവരും വായിക്കണമെന്നും പരമാവധി ഷെയർ ചെയ്യണമെന്ന അപേക്ഷയുമായി എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ

സ്വന്തം ലേഖകൻ കോട്ടയം : ദുരിതം നിറഞ്ഞ ഈ ദിവസങ്ങളിൽ നിങ്ങൾക്കായി കുറിക്കണമെന്നു കരുതിയ ഒരാശയം, എത്രയോ ലളിതവും ശക്തവുമായ ഭാഷയിൽ ശ്രീ ഉണ്ണികൃഷ്ണൻ ശ്രീകണ്ഠപുരം എന്ന മാധ്യമസുഹൃത്ത് എഴുതിയിരിക്കുന്നു. ഇത് എല്ലാവരും വായിക്കണമെന്നും പരമാവധി ഷെയർ ചെയ്യണമെന്നും അപേക്ഷയുമായി രംഗത്തെത്തിരിക്കുകയാണ് എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ. സുഭാഷ് ചന്ദ്രന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം….. ഞാൻ കൊറോണയെ അതിജീവിക്കുമോ ? ദൈവം എന്നെ അതിന് സഹായിക്കുമോ? ഉണ്ണികൃഷ്ണൻ ശ്രീകണ്ഠപുരം ഞാൻ ലോകത്തെ ‘ഹോമോസാപിയൻസ്’ എന്ന സ്പീഷീസിലെ 7,794,798,739 എണ്ണത്തിൽ ഒരാൾ മാത്രമാണ്. അത്രയും […]

പച്ചക്കറിയും പഴങ്ങളും ഇനി വിരൽത്തുമ്പിൽ ; ആവശ്യവസ്തുക്കൾ വീട്ടിലെത്തിക്കാൻ കലവൂരിലെ വി.എസ് വെജിറ്റബിൾസ് ആന്റ് ഫ്രൂട്ട്‌സ് ഷോപ്പ് റെഡി

സ്വന്തം ലേഖകൻ ആലപ്പുഴ : കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ആവശ്യവസ്തുക്കൾക്കായി ഇനി അധികം വലയേണ്ടി വരില്ല. പഴങ്ങളും പച്ചക്കറികളും ന്യായവിലയിൽ കലവൂരിലെ വി.എസ് വെജിറ്റബിൾസ് ആന്റ് ഫ്രൂട്ട്‌സ് ഷോപ്പ് വീട്ടിലെത്തിച്ചു നൽകും. കൂടുതൽ വിവരങ്ങൾക്ക് : 8590225338

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കേണ്ട സർക്കാർ ധൂർത്ത് നടത്തി ജനങ്ങളെ വെല്ലുവിളിക്കുന്നു: ഹെലികോപ്ടർ വാങ്ങുന്നതിന് ഒന്നരക്കോടി രൂപ നൽകിയത് അംഗീകരിക്കാനാകില്ല: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

സ്വന്തം ലേഖകൻ കോട്ടയം: കൊറോണക്കാലത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളമുൾപ്പടെ പിടിച്ചെടുത്ത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കേണ്ട സർക്കാർ ധൂർത്ത് നടത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്ടർ വാങ്ങുന്നതിന് ഈ പ്രതിസന്ധിക്കാലത്ത്   ഒന്നരക്കോടി രൂപ നൽകിയത് അംഗീകരിക്കാനാകില്ലെന്നും ഇവിടെ ഒന്നിനും പണമില്ലന്ന് വിലപിക്കുന്ന ധനമന്ത്രി തോമസ് ഐസക് ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. ധൂർത്ത് അവസാനിപ്പിച്ച് സാമ്പത്തിക അച്ചടക്കം പാലിക്കുകയാണ് ധനമന്ത്രി ചെയ്യേണ്ടതെന്നും സുരേന്ദ്രൻ വിമർശിച്ചു.   പ്രളയകാലത്ത് സർക്കാർ ജീവനക്കാരും സാധാരണ ജനങ്ങളുമുൾപ്പടെ ദുരിതാശ്വാസ നിധിയിലേക്ക് കൈ […]

ഉചിതമായ സമയവും അവസരവും എത്തുമ്പോൾ ഞങ്ങൾക്കും നാട്ടിലേക്ക് എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു : പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ

സ്വന്തം ലേഖകൻ കോട്ടയം : കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ആഗോള തലത്തിൽ പലയിടത്തും ലോക്ക് ഡൗണുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ ബ്ലെസ്സിയുടെ സ്വപ്‌ന ചിത്രമായ ആടു ജീവിതത്തിന്റെ’ ചിത്രീകരണത്തിനായി പോയ സംവിധായകൻ ബ്ലസി, നടൻ പൃഥ്വിരാജ് എന്നിവരുൾപ്പെടെ 58 പേർ ജോർദാനിൽ കുടുങ്ങിയത് വലിയ വാർത്തയായിരുന്നു. ഇതോടെ ജോർദ്ദാനിലെ സ്ഥിതിഗതികൾ വിശദീകരിച്ച് കൊണ്ട് പൃഥ്വിരാജ് ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇന്ത്യാക്കാർ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാണ്. ഉചിതമായ സമയവും അവസരവും വരുമ്പോൾ ഞങ്ങൾക്കും നാട്ടിലേക്ക് മടങ്ങാനാവുമെന്ന വിശ്വസിക്കുന്നുവെന്നാണ് പൃഥ്വിരാജ് ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ […]

പ്രതീക്ഷയുടെ നാളുകൾ തുറക്കുന്നുവോ : റെയിൽവേയും വിമാനക്കമ്പനിയും ബുക്കിംഗ് ആരംഭിച്ചു; ലോക്ക് ഡൗൺ നീട്ടില്ലെന്ന് സൂചന

സ്വന്തം ലേഖകൻ ഡൽഹി: കൊറോണ വ്യാപനം തടയാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് രാജ്യത്ത് 21 ദിവസത്തേയ്ക്ക്് എല്ലാ ഗതാഗതവും നിശ്ചലമായിരിക്കുകയാണ്. അതിനിടയിൽ ലോ്ക്ക് ഡൗൺ നീട്ടില്ലന്ന് പ്രതീക്ഷ നൽകി റെയിൽവേയും വിമാനക്കമ്പനിയും ബുക്കിംഗ് ആരംഭിച്ചു. ഏപ്രിൽ 15 മുതലുള്ള ടിക്കറ്റ് ബുക്കിംഗാണ് ആരംഭിച്ചത്. ഏപ്രിൽ 14നാണ് ലോക്ക് ഡൗൺ അവസാനിക്കുന്നത്. റെയിൽവേയെ കൂടാതെ സ്പൈസ്ജെറ്റ്, ഇൻഡിഗോ, ഗോ എയർ എന്നീ വിമാനക്കമ്പനികളാണ് ബുക്കിംഗ് ആരംഭിച്ചത്. ലോക്ക് ഡൗൺ നീട്ടില്ലെന്ന വ്യക്തമായ സൂചനയുടെ അടിസ്ഥാനത്തിലാണ് ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിച്ചതെന്ന് റെയിൽവേ അധികൃതരെ ഉദ്ധരിച്ച് […]

പതിനായിരക്കണക്കിന് ആളുകൾ മരിച്ചിട്ടും പഠിക്കാതെ ചൈന : കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമെന്ന് വിശ്വസിക്കുന്ന വൈറ്റ് മാർക്കറ്റ് വീണ്ടും തുറന്നു ; ഈനാംപേച്ചി മുതൽ പാമ്പ് വരെ ഇവിടെ സുലഭം

സ്വന്തം ലേഖകൻ കൊച്ചി : ലോകം മുഴുവനും കൊറോണ വൈറസ് രോഗബാധയുടെ ഭീതിയിലാണ. ചൈനയിൽ ഒത്വമെടുത്ത് കൊറോണ ലോകത്തെ മുഴുവനും ദിനംപ്രതി വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. വൈറസ് കാട്ടുതീ പോലെ പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വൈറസിന്റെ പ്രഭവകേന്ദ്രമെന്ന് വിശ്വസിക്കുന്ന ചൈനയിലെ വെറ്റ് മാർക്കറ്റ് വീണ്ടും പ്രവർത്തനം ആരംഭിച്ചതായി അമേരിക്കൻ ന്യൂസ് ചാനലായ ഫോകസ് ന്യൂസ് റിപ്പോർട്ട് പുറത്ത്. വവ്വാൽ, ഈനാംപേച്ചി, പട്ടി, പാമ്പ് തുടങ്ങി നിരവധി ജീവികളുടെ മാംസം ഈ മാർക്കറ്റിൽ ഇപ്പോഴും സുലഭമായി ലഭിക്കുന്നുണ്ടത്രെ. ലോകം മുഴുവൻ കൊടുങ്കാറ്റിന്റെ വേഗതയിൽ വ്യാപിക്കുന്ന കൊറോണ വൈറസ് ജനങ്ങളിലേക്ക് പടർന്നത് […]

അരി പൊടിപ്പിക്കാൻ വീട്ടിൽ നിന്നുമിറങ്ങിയ വീട്ടമ്മയുടെ മൃതദേഹം കുളത്തിൽ കല്ല് കെട്ടിയ നിലയിൽ കണ്ടെത്തി ; ആത്മഹത്യയാകമെന്ന് പൊലീസ് :സംഭവം തൃശൂരിൽ

സ്വന്തം ലേഖകൻ തൃശൂർ: അരി പൊടിപ്പിക്കാൻ വീട്ടിൽ നിന്നിറങ്ങിയ വീട്ടമ്മയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ചേർപ്പ് പെരുമ്പിള്ളിശ്ശേരി മൈമ്പിള്ളി വീട്ടിൽ രാമന്റെ ഭാര്യ സരസ്വതി (68)യെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ കല്ല് കെട്ടിയ നിലയിൽ ആയിരുന്നു. ചെവ്വൂർ പാമ്പാൻതോടിനു സമീപത്തുള്ള ഇവരുടെ പറമ്പിലെ കുളത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ വീടിന് സമീപത്തെ ധാന്യം പൊടിപ്പിക്കുന്ന കടയിൽ അരി ഏൽപ്പിച്ച ശേഷമാണ് പോയത്. ഉച്ചയായിട്ടും തിരിച്ചു വരാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്.ഇവരുടെ സ്വർണമാല വീട്ടിൽ ഊരി വെച്ചിട്ടുണ്ട്.എന്നാൽ ആത്മഹത്യയാകാനാണ് സാധ്യതയെന്ന് […]