play-sharp-fill

കൊറോണ വൈറസ്: തമിഴ്‌നാട്ടിൽ വ്യാജ ചികിത്സ നടത്തിയ ഡോക്ടർ പിടിയിൽ

സ്വന്തം ലേഖകൻ ചെന്നൈ: കൊറോണ വൈറസിനെതിരെ വാക്‌സിൻ എന്നപേരിൽ ചികിത്സ നടത്തിയ വ്യാജ ഡോക്ടർ പിടിയിൽ. റാണിപ്പേട്ട് ജില്ലയിലെ അമ്മൂരിൽ ക്ലിനിക്ക് നടത്തിയിരുന്ന ആർ. മാധവൻ (33) ആണ് അറസ്റ്റിലായത്.   ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിലാണ് ഇയാൾ പിടിയിലായത്. പരിശോധനയിൽ ഇയാളുടെ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തി. റാണിപ്പേട്ട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.     പ്ലസ്ടു യോഗ്യത മാത്രമുള്ള ഇയാൾ നാലു വർഷമായി ഇവിടെ ക്ലിനിക് നടത്തിവരികയായിരുന്നു. കൊറോണയ്ക്കുള്ള വാക്‌സിൻ തന്റെ പക്കലുണ്ടെന്ന് ഇയാൾ ക്ലിനിക്കിൽ […]

പിണറായിയെ വിളിച്ചു കോൾ എടുത്തത് ഉമ്മൻചാണ്ടി: ആവശ്യം അറിയിച്ചു മലയാളി വിദ്യാർഥികൾ : ഭക്ഷണമെത്തിച്ചു നൽകി മുൻ മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരൂർ : ലോക്ഡൗണിനെ തുടർന്ന് കോയമ്പത്തൂരിലെ ഹോസ്റ്റലിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥിനികൾ സഹായത്തിനായി മുഖ്യമന്ത്രിയുടെ നമ്പർ എന്ന് കരുതി വിളിച്ചത് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ. മുഖ്യമന്ത്രി പിണറായി വിജയന്റെ നമ്പറാണെന്ന് കരുതി പ്രതീക്ഷയോടെ വിളിച്ചപ്പോഴാണ് അപ്രതീക്ഷിതമായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ശബ്ദം മറുതലക്കൽ കേൾക്കുന്നത്.   കോയമ്പത്തൂരിലെ സ്വകാര്യ കണ്ണാശുപത്രിയിൽ ഒപ്ടോമെട്രി പരിശീലനത്തിന് എത്തിയ ആറു മലയാളി വിദ്യാർത്ഥിനികളാണ് ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും ഇല്ലാതെ വലഞ്ഞത്. തുടർന്ന് ഇവർ സഹായം അഭ്യർത്ഥിച്ച് കർണാടകയിലെ മലയാളിയായ പൊതു പ്രവർത്തകൻ ഡി.കെ ബ്രിജേഷിനെ വിളിച്ചു.   […]

കൊറോണ ലോക്ക് ഡൗണിനിടെ ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞു: മറിഞ്ഞത് ബേക്കറി സാധനങ്ങളുമായി ആലപ്പുഴയിലേയ്ക്കു പോയ ലോറി

സ്വന്തം ലേഖകൻ കോട്ടയം: കൊറോണ ലോക്ക് ഡൗൺ കാലത്ത് ഏറ്റുമാനൂരിൽ വാഹനാപകടം. നിയന്ത്രണം വിട്ട മിനി ലോറി റോഡിൽ തലകുത്തി മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. ഭാഗ്യം കൊണ്ടു മാത്രമാണ് വാഹനത്തിലുണ്ടായിരുന്നവർ ഗുരുതരമായി പരിക്കേൽക്കാതെ രക്ഷപെട്ടത്. ഡ്രൈവറും മറ്റൊരു ജീവനക്കാരനും മാത്രമാണ് വാഹനത്തിനുള്ളിലുണ്ടായിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഏറ്റുമാനൂർ – പാലാ റോഡിലായിരുന്നു അപകടം. ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും ബേക്കറിസാധനങ്ങൾ ഉണ്ടാക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളുമായി യാത്ര ചെയ്യുന്ന മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്. പിന്നിൽ ക്യാബിനുള്ള മിനി ലോറിയ്ക്കുള്ളിൽ സാധനങ്ങളുണ്ടായിരുന്നു. ഈ സാധനങ്ങൾ […]

അങ്ങിനെ ആരും ലോക്ക്ഡൗൺ കാലത്ത് കള്ളടിക്കേണ്ട: മദ്യം വിതരണം ചെയ്യാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി; മദ്യത്തെ തടഞ്ഞ് ഹൈക്കോടതി ഉത്തരവ്

സ്വന്തം ലേഖകൻ കൊച്ചി: കൊറോണക്കാലത്ത് മദ്യം വിതരണം ചെയ്യാനുള്ള സർക്കാർ നീക്കത്തിന് വൻ തിരിച്ചടി. മദ്യം വിതരണം ചെയ്യാനുള്ള സർക്കാരിന്റെ നീക്കത്തിന് ഹൈക്കോടതിയാണ് ഇപ്പോൾ വിലങ്ങിട്ടിരിക്കുന്നത്. മരുന്നായി മദ്യം നൽകേണ്ടെന്ന നിലപാട് സ്വീകരിച്ച ഹൈക്കോടതി സർക്കാരിന്റെ ഉത്തരവ് സ്‌റ്റേ ചെയ്തു. മൂന്നാഴ്ചത്തേയ്ക്കാണ് ഹൈക്കോടതി, സർക്കാർ ഉത്തരവ് സ്‌റ്റേ ചെയ്തിരിക്കുന്നത്. കൊറോണക്കാലത്ത് സർക്കാരിന് ഇതോടെ വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. സർക്കാർ ഉത്തരവിനെതിരെ ഡോക്ടർമാരുടെ സംഘടന അടക്കമുള്ളവർ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഇപ്പോൾ ഉത്തരവ് വിട്ടിരിക്കുന്നത്. ഹർജി പരിഗണിക്കവെ ഹൈക്കോടതി വാക്കാൽ സർക്കാരിനെ വിമർശിച്ചു. സർക്കാർ […]

പത്മശ്രീ ജേതാവും സിഖ് ആത്മീയ ഗായകനുമായ നിർമൽ സിങ് കൊറോണവൈറസ് ബാധിച്ച് മരിച്ചു

സ്വന്തം ലേഖകൻ അമൃത്സർ: പത്മശ്രീ ജേതാവും സിഖ് ആത്മീയ ഗായകനുമായ നിർമൽ സിങ് കൊറോണവൈറസ് ബാധിച്ച് മരിച്ചു. പഞ്ചാബിലെ അമൃത്സറിൽ വ്യാഴാഴ്ച പുലർച്ചെ 4.30 ഓടെയാണ് 62-കാരനായ നിർമൽ സിങ് മരിച്ചത്. സുവർണ്ണ ക്ഷേത്രത്തിലെ മുൻ ‘ഹുസൂരി രാഗി’ ആയിരുന്നു അദ്ദേഹം. പഞ്ചാബിൽ ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. ബുധനാഴ്ചയാണ് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണ് അദ്ദേഹത്തിന്റെ നില വഷളാക്കിയതെന്ന് പഞ്ചാബ് ഡിസാസ്റ്റർ മാനേജ്മെന്റ് ചീഫ് സെക്രട്ടറി കെ.ബി.എസ്. സിദ്ധു വ്യക്തമാക്കി. അടുത്തിടെ വിദേശത്തുനിന്ന് മടങ്ങിയെത്തിയ നിർമൽ […]

ശത്രുത മറക്കുന്നു അമേരിക്കയും റഷ്യയും ഒന്നിക്കുന്നു: കോവിഡിൽ ശ്വാസം മുട്ടുന്ന യു.എസിനെ സഹായിക്കാൻ മരുന്നുകളുമായി റഷ്യൻ വിമാനം അമേരിക്കയിൽ പറന്നിറങ്ങി

സ്വന്തം ലേഖകൻ ന്യൂയോർക്ക്: കോവിഡിന് മുന്നിൽ റഷ്യയുടെയും അമേരിക്കയുടെയും ശത്രുത മെല്ലെ തണുക്കുന്നു. കോവിഡിനെ തടനാനുള്ള മരുന്നുകൾ നൽകാമെന്ന് റഷ്യ അറിയിച്ചത് അമേരിക്ക ഇരുകൈയും നീട്ടി സ്വീകരിച്ചത് സൗഹൃദത്തിന്റെ തുടക്കമായാണ് ഇതിനെ എല്ലാവരും വിലയിരുത്തുന്നത്. ശത്രുവാണെങ്കിലും ഒരാപത്തുണ്ടാകുമ്പോൾ സഹായിക്കണമല്ലോ എന്ന തത്വമാണ് ഇതിന് പിന്നിലെന്നും പറയുന്നു.     കോവിഡിൽ ശ്വാസം മുട്ടുന്ന യു.എസിനെ സഹായിക്കാൻ മരുന്നുകളുമായി റഷ്യൻ വിമാനം അമരിക്കയിൽ പറന്നിറങ്ങി. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിന്റെ വാഗ്ദാനം യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സ്വീകരിച്ചതോടെയാണ് റഷ്യൻ സൈനികവിമാനം മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളുമായി […]

ലോക്ക് ഡൗൺ : ജില്ലയിൽ കഞ്ചാവ് വിൽപ്പന തകൃതി; കഞ്ചാവ് വിൽപ്പനക്കെത്തിയ യുവാവ് കാഞ്ഞിരപ്പള്ളിയിൽ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: കൊറോണ വൈറസ് വ്യാപനം തടയാൻ പൊലീസ് നിരത്തുകളിൽ നിലയുറപ്പിച്ചിട്ടും കഞ്ചാവ് വിൽപ്പന തകൃതി. കാഞ്ഞിരപ്പള്ളിയിൽ കഞ്ചാവ് എത്തിയ യുവാവ് പൊവലീസ് പിടിയിൽ.   15 ഗ്രാം കഞ്ചാവ് ആവശ്യക്കാരന് നൽകാൻ കാഞ്ഞിരപ്പള്ളി ടൗണിലെത്തിയ കപ്പാട് കോഴിയാനിവെട്ടിക്കൽ ആൽബിൻ അപ്പച്ചനെയാണ് (20) എക്‌സൈസ് ഇൻസ്‌പെക്ടർ ശ്യാംകുമാർ പിടികൂടിയത്.   കഞ്ചാവ് സ്ഥിരമായി വാങ്ങിയിരുന്നയാൾ ആൽബിനെ മൊബൈൽ ഫോണിൽ വിളിച്ചറിയിച്ചതിനെ തുടർന്നാണ് കഞ്ചാവുമായി ഇയാൾ ടൗണിലെത്തിയത്. ഇയാളെ കാത്ത് നിൽക്കുന്നതിനിടയിലാണ് സ്ഥിരം കഞ്ചാവുകച്ചവടക്കാരനായ ആൽബിൻ നിൽക്കുന്നത് എക്‌സൈസിന്റെ ശ്രദ്ധയിൽ പെട്ടത്.   പരിശോധിച്ചപ്പോൾ […]

കൊറോണക്കാലത്ത് പേടിക്കണ്ട: കരുതലുമായി കേരള പൊലീസുണ്ട്: പാവപ്പെട്ടവർക്ക് പച്ചക്കറിക്കിറ്റ് വിതരണം ചെയ്ത് വാകത്താനം പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: കൊറോണക്കാലത്ത് കാക്കിയുടെ കരുതലുമായി വാകത്താനം പൊലീസ്. അരിയും അവശ്യസാധനങ്ങളും വീടുകളിൽ എത്തിച്ചു നൽകി സാധാരണക്കാർക്ക് കരുതലിൻ്റെ കനിവ് കാട്ടിയ പൊലീസ് , ഇത്തവണ പച്ചക്കറിക്കിറ്റുമായാണ് കൊറോണയിൽ സഹായ ഹസ്തം നീട്ടിയിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാകത്താനം മാനേജർ പ്രകാശ് ആദ്യ കിറ്റ് വിതരണം ചെയ്തു. ചങ്ങനാശ്ശേരി ഡി.വൈ.എസ്സ് പി സുരേഷ് കുമാർ, എസ്.ബി.ഐ ഡെപ്യൂട്ടി മാനേജർ അനുരാജ്, വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.പി ടോംസൺ, എസ്.ഐ ചന്ദ്രബാബു, മനോജ്, കോളിൻസ്, മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. […]

ലോക്ക് ഡൗൺ ലംഘിച്ച് പള്ളിയിൽ നമസ്‌ക്കാരം നടത്തി; വളാഞ്ചേരിയിൽ ഇമാം ഉൾപ്പെടെ ഏഴു പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ വളാഞ്ചേരി: ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് പള്ളിയിൽ നമസ്‌കാരം നടത്തിയ ഏഴുപേരെ വളാഞ്ചേരി എസ്ഐയും സംഘവും അറസ്റ്റ്ചെയ്തു. വളാഞ്ചേരി പാണ്ടികശാല താഴങ്ങാടി മൂസ മസ്ജിദിലെ ഇമാം ഉൾപ്പെടെ ഏഴുപേരെയാണ് അറസ്റ്റ് ചെയ്തത്.   പള്ളി ഇമാം കുളത്തൂർ പീടിയേക്കൽ അബ്ദുൾലത്തീഫ് (51), താഴങ്ങാടി സ്വദേശികളായ തെക്കേപീടിയേക്കൽ അബ്ദുൾമജീദ് (51), ഉപ്പിലത്തൊടി മുഹമ്മദ് ഷാഫി (22), കാരപറമ്പിൽ മുഹമ്മദ് റിഷാദ് (27), ചേലക്കര ഇക്ബാൽ (31), തെക്കേപീടിയേക്കൽ മുഹമ്മദ് നിഷാദ് (35), കൈപ്പള്ളി അഷറഫ് (28) എന്നിവരാണ് അറസ്റ്റിലായത്.   ബുധനാഴ്ച വൈകുന്നേരമായിരുന്നു പള്ളിയിൽ […]

സംസ്ഥാനത്തെ കോറോണ വിറപ്പിക്കുന്നുവോ : രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും കോവിഡ് : കാസർകോട് ഏഴുപേർക്കാണ് ഈ രീതിയിൽ രോഗം സ്ഥിരീകരിച്ചത്

സ്വന്തം ലേഖകൻ കാസർകോട് : രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും കോവിഡ് സ്ഥിരീകരിച്ചു. കാസർകോട് ഏഴുപേർക്കാണ് ഈ രീതിയിൽ രോഗം സ്ഥിരീകരിച്ചത്. ദുബായിൽ നിന്നും എത്തിയവർക്കാണ് രോഗം കണ്ടെത്തിയത്. വിദേശത്തു നിന്നും എത്തിയതിനെ തുടർന്ന് പരിശോധന നടത്തുകയായിരുന്നു. ഈ പുതിയ സാഹചര്യത്തെ ഗൗരവത്തോടെ കാണുന്നുവെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.     ചൈനയിലും ചില വിദേശരാജ്യങ്ങളിലും കോവിഡ് രോഗലക്ഷണം കാണിക്കാത്ത പലരിലും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ കേരളത്തിൽ ഇതാദ്യമാണ് ഇങ്ങനെയൊരു സംഭവം. അതെ സമയം വിദേശത്തു നിന്ന് എത്തുന്ന എല്ലാവർക്കും ടെസ്റ്റ് നടത്തുക എന്നത് […]