play-sharp-fill
കൊറോണക്കാലത്ത് പേടിക്കണ്ട: കരുതലുമായി കേരള പൊലീസുണ്ട്: പാവപ്പെട്ടവർക്ക് പച്ചക്കറിക്കിറ്റ് വിതരണം ചെയ്ത് വാകത്താനം പൊലീസ്

കൊറോണക്കാലത്ത് പേടിക്കണ്ട: കരുതലുമായി കേരള പൊലീസുണ്ട്: പാവപ്പെട്ടവർക്ക് പച്ചക്കറിക്കിറ്റ് വിതരണം ചെയ്ത് വാകത്താനം പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണക്കാലത്ത് കാക്കിയുടെ കരുതലുമായി വാകത്താനം പൊലീസ്. അരിയും അവശ്യസാധനങ്ങളും വീടുകളിൽ എത്തിച്ചു നൽകി സാധാരണക്കാർക്ക് കരുതലിൻ്റെ കനിവ് കാട്ടിയ പൊലീസ് , ഇത്തവണ പച്ചക്കറിക്കിറ്റുമായാണ് കൊറോണയിൽ സഹായ ഹസ്തം നീട്ടിയിരിക്കുന്നത്.


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാകത്താനം മാനേജർ പ്രകാശ് ആദ്യ കിറ്റ് വിതരണം ചെയ്തു. ചങ്ങനാശ്ശേരി ഡി.വൈ.എസ്സ് പി സുരേഷ് കുമാർ, എസ്.ബി.ഐ ഡെപ്യൂട്ടി മാനേജർ അനുരാജ്, വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.പി ടോംസൺ, എസ്.ഐ ചന്ദ്രബാബു, മനോജ്, കോളിൻസ്, മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളാ സർക്കാർ പൊതുമേഖല വഴി അരിയും പലചരക്കും വിതരണം ചെയ്തതിനാൽ പച്ചക്കറിയ്ക്കാണ് ബുദ്ധിമുട്ട് എന്നു കണ്ടതിനാലാണ്., പച്ചക്കറിവിതരണം ചെയ്തത്.

വാകത്താനം എസ്.ബി.ഐയും , സഹകരണ ബാങ്കും വഴിയാണ് പച്ചക്കറിക്കിറ്റ് വിതരണം ചെയ്തത്.