ലോക്ക് ഡൗൺ : ജില്ലയിൽ കഞ്ചാവ് വിൽപ്പന തകൃതി; കഞ്ചാവ് വിൽപ്പനക്കെത്തിയ യുവാവ് കാഞ്ഞിരപ്പള്ളിയിൽ പൊലീസ് പിടിയിൽ

ലോക്ക് ഡൗൺ : ജില്ലയിൽ കഞ്ചാവ് വിൽപ്പന തകൃതി; കഞ്ചാവ് വിൽപ്പനക്കെത്തിയ യുവാവ് കാഞ്ഞിരപ്പള്ളിയിൽ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ വൈറസ് വ്യാപനം തടയാൻ പൊലീസ് നിരത്തുകളിൽ നിലയുറപ്പിച്ചിട്ടും കഞ്ചാവ് വിൽപ്പന തകൃതി. കാഞ്ഞിരപ്പള്ളിയിൽ കഞ്ചാവ് എത്തിയ യുവാവ് പൊവലീസ് പിടിയിൽ.

 

15 ഗ്രാം കഞ്ചാവ് ആവശ്യക്കാരന് നൽകാൻ കാഞ്ഞിരപ്പള്ളി ടൗണിലെത്തിയ കപ്പാട് കോഴിയാനിവെട്ടിക്കൽ ആൽബിൻ അപ്പച്ചനെയാണ് (20) എക്‌സൈസ് ഇൻസ്‌പെക്ടർ ശ്യാംകുമാർ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കഞ്ചാവ് സ്ഥിരമായി വാങ്ങിയിരുന്നയാൾ ആൽബിനെ മൊബൈൽ ഫോണിൽ വിളിച്ചറിയിച്ചതിനെ തുടർന്നാണ് കഞ്ചാവുമായി ഇയാൾ ടൗണിലെത്തിയത്. ഇയാളെ കാത്ത് നിൽക്കുന്നതിനിടയിലാണ് സ്ഥിരം കഞ്ചാവുകച്ചവടക്കാരനായ ആൽബിൻ നിൽക്കുന്നത് എക്‌സൈസിന്റെ ശ്രദ്ധയിൽ പെട്ടത്.

 

പരിശോധിച്ചപ്പോൾ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 15 ഗ്രാം കഞ്ചാവ് കണ്ടെത്തി.
കാഞ്ഞിരപ്പള്ളി, കപ്പാട് എന്നിവിടങ്ങളിലെ കോളനി പ്രദേശങ്ങളിലാണ് ഇയാൾ സ്ഥിരമായി കഞ്ചാവ് വില്പന നടത്തിയിരുന്നത്.

 

പലതവണ ഇയാളെ കഞ്ചാവ് സഹിതം പിടികൂടിയിട്ടുണ്ടെന്ന് എക്‌സൈസ് വ്യക്തമാക്കി. സി.ഇ.ഒമാരായ റെജി, കൃഷ്ണൻ, പ്രശോഭ്, സഹീർ, ഡ്രൈവർ സജി എന്നിവരും ശ്യംകുമാറിനൊപ്പമുണ്ടായിരുന്നു.

അതേ സമയം ജില്ലയിലൽ വാറ്റ് ചാരായം ഉണ്ടാക്കുന്നതും വർദ്ധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം വീടിന്റെ അടുക്കളയിൽ പ്രഷർകുക്കർ സ്ഥാപിച്ച് മദ്യം വാറ്റിയിരുന്ന രണ്ടു പേർ വേളൂരിൽ പിടിയിൽ. വീടിന്റെ അടുക്കളയിൽ കുക്കറും, അടുപ്പും, പാചകവാതക സിലിണ്ടറും വച്ചായിരുന്നു മദ്യപ സംഘത്തിന്റെ വാറ്റ്.

ഒടുവിൽ വിവരമറിഞ്ഞ് എക്സൈസ് സംഘം വീട്ടിലെത്തുമ്പോൾ, അടുക്കളയിൽ വച്ച് ഗ്ലാസുകളിലേയ്ക്കു മദ്യം പകരുകയായിരുന്നു പ്രതികൾ. വാറ്റും വാറ്റുപകരണങ്ങളും അടക്കം പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

 

വേളൂർ വാരുകാലത്തറ വീട്ടിൽ കേശവൻ മകൻ സാബു (57), കരിയിൽ വീട്ടിൽ മാധവൻ മകൻ സലിം കെ.എം (60) എന്നിവരെയാണ് എക്സൈസ് ഇന്റലിജൻസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഇൻസ്പെക്ടർ വി.എൻ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും കോട്ടയം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡുമാണ് റെയ്ഡ് നടത്തിയത്.

300 മില്ലി ലീറ്റർ വാറ്റുചാരായവും, മൂന്നു ലീറ്റർ വാഷും, ഗ്യാസും ഗ്യാസ് സിലിണ്ടറും അടുപ്പും എക്സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.വേളൂരിലെ വീട്ടിൽ സാബു ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ലോക്ക് ഡൗൺ കാലമായതിനാൽ വീട്ടിലും പരിസരത്തും ആരുമുണ്ടായിരുന്നില്ല.

 

വീടിന്റെ പുരയിടത്തിൽവച്ച് വാറ്റ് നടത്തിയാൽ ആരെങ്കിലും കാണുകയും,. ഒറ്റിക്കൊടുക്കുകയും ചെയ്യുമെന്നു ഭയന്നാണ് സംഘം വീടിന്റെ അടുക്കളയിൽ തന്നെ വാറ്റാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലും ഇവിടെ എത്തിയവർ മദ്യം വാങ്ങിയിരുന്നു. ഇതേ തുടർന്നാണ് വീട്ടിൽ വാറ്റ് നടക്കുന്നുണ്ടെന്നു എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു.

 

ബുധനാഴ്ച രാവിലെയാണ് എക്സൈസ് സംഘം ഇവിടെ പരിശോധന നടത്തിയത്. ഈ സമയത്ത് രണ്ടു പ്രതികളും വീടിനുള്ളിലുണ്ടായിരുന്നു. കോട്ടയം റേഞ്ച് യൂണിറ്റിന്റെ ചുമതലയുള്ള അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജി.കിഷോർകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്ത് പരിശോധന നടത്തിയത്.

 

എക്സൈസ് ഇൻസ്പെക്ടർ എൻ.വി സന്തോഷ്‌കുമാർ, അസി.എക്സൈസ് ഇൻസ്പെക്ടർ ജി.കിഷോർ, പ്രിവന്റീവ് ഓഫിസർ ഫിലിപ്പ് തോമസ്, സ്പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫിസർ ബി.സന്തോഷ്‌കുമാർ, എസ്.സുരേഷ്, സിവിൽ എക്സൈസ് ഓഫിസർ കെ.എൻ സന്തോഷ്‌കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫിസർ വിജയലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

 

കസ്റ്റഡിയിൽ എടുത്തവരെ വൈദ്യപരിശോധനയ്ക്കു വിധേയരാക്കി. തുടർന്നു ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ഈ സഹാചര്യത്തിൽ എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.