play-sharp-fill
ലോക്ക് ഡൗൺ ലംഘിച്ച് പള്ളിയിൽ നമസ്‌ക്കാരം നടത്തി; വളാഞ്ചേരിയിൽ ഇമാം ഉൾപ്പെടെ ഏഴു പേർ അറസ്റ്റിൽ

ലോക്ക് ഡൗൺ ലംഘിച്ച് പള്ളിയിൽ നമസ്‌ക്കാരം നടത്തി; വളാഞ്ചേരിയിൽ ഇമാം ഉൾപ്പെടെ ഏഴു പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

വളാഞ്ചേരി: ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് പള്ളിയിൽ നമസ്‌കാരം നടത്തിയ ഏഴുപേരെ വളാഞ്ചേരി എസ്ഐയും സംഘവും അറസ്റ്റ്ചെയ്തു. വളാഞ്ചേരി പാണ്ടികശാല താഴങ്ങാടി മൂസ മസ്ജിദിലെ ഇമാം ഉൾപ്പെടെ ഏഴുപേരെയാണ് അറസ്റ്റ് ചെയ്തത്.


 

പള്ളി ഇമാം കുളത്തൂർ പീടിയേക്കൽ അബ്ദുൾലത്തീഫ് (51), താഴങ്ങാടി സ്വദേശികളായ തെക്കേപീടിയേക്കൽ അബ്ദുൾമജീദ് (51), ഉപ്പിലത്തൊടി മുഹമ്മദ് ഷാഫി (22), കാരപറമ്പിൽ മുഹമ്മദ് റിഷാദ് (27), ചേലക്കര ഇക്ബാൽ (31), തെക്കേപീടിയേക്കൽ മുഹമ്മദ് നിഷാദ് (35), കൈപ്പള്ളി അഷറഫ് (28) എന്നിവരാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ബുധനാഴ്ച വൈകുന്നേരമായിരുന്നു പള്ളിയിൽ സംഘംചേർന്നുള്ള നമസ്‌കാരം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി.അതേ സമയം കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മുസ്ലിംപള്ളികളും പൂർണമായും പൂട്ടണമെന്നും. പ്രധാന ടൗണുകളിലെ വ്യത്യസ്ത ആളുകൾ എത്തുന്ന പള്ളികളാണ് പൂർണമായും അടച്ചുപൂട്ടണമെന്നും.

 

ജമാഅത്ത് നിസ്‌കാരങ്ങൾ ഒഴിവാക്കി വീട്ടിൽ വെച്ച് നിസ്‌കരിക്കാൻ ആഹ്വാനംചെയ്ത് സമസ്തയും രംഗത്തുവന്നിരുന്നതാണ് . ഇതിനെ എല്ലാം കാറ്റിൽപ്പറത്തയാണ് നമസ്‌ക്കാരം നടത്തിയത്.കേന്ദ്ര സംസ്ഥാന സർക്കാറുകളുടെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കാൻ ബാധ്യസ്ഥരായ വിശ്വാസികൾ സ്വന്തത്തിന്റെയും

 

സമൂഹത്തിന്റെയും ആരോഗ്യ സുരക്ഷക്ക് വേണ്ടി മലപ്പുറം ജില്ലയിലെ പള്ളികളിൽ പൊതുജനങ്ങൾ പങ്കെടുത്തുകൊണ്ടുള്ള ജമാഅത്ത് നിസ്‌കാരങ്ങൾ ഒഴിവാക്കി വീട്ടിൽ വെച്ച് നിസ്‌കരിക്കുവാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മലപ്പുറം ജില്ല അവൈലബ്ൾ സെക്രട്ടേറിയറ്റ് യോഗം ഇന്ന് അഭ്യർത്ഥിച്ചിരുന്നു.

 

മുഅദ്ദിൻ ബാങ്ക് വിളിച്ച ശേഷം ഉടനെ തന്നെ നിബന്ധനകൾക്കു വിധേയമായി ഇമാം നിസ്‌കരിച്ചു പിരിയണമെന്നും ആദ്യം പറഞ്ഞിരുന്നു പിന്നീട് പൂർണ ലോക്ക് ഡൗണിലേയ്ക്ക് പോയതോടെ പൊതുജനങ്ങൾക്ക് വേണ്ടി പള്ളികൾ ഇപ്പോൾ തുറക്കേണ്ടതില്ലന്നും അറിയിച്ചിരുന്നു.

 

ഇതുവരെ സംസ്ഥാനത്ത് 24 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 265 ആയി. കാസർഗോഡ് 12, എറണാകുളം മൂന്ന്, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ രണ്ട്, പാലക്കാട് ഒന്ന് എന്നിങ്ങനെയാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. 265 പേരിൽ 237 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

 

ബുധനാഴ്ചത്തെ 24 കേസുകളിൽ ഒൻപത് പേർ വിദേശത്ത് നിന്ന് വന്നവരാണ്. 164,130 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 622 പേരാണ് ആശുപത്രിയിലുള്ളത്. ബുധനാഴ്ച മാത്രം 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

ഇതുവരെ രോഗം ബാധിച്ച 191 പേർ വിദേശത്ത് നിന്ന് വന്ന മലയാളികളാണ്. ഏഴ് പേർ വിദേശികളുമാണ്. സമ്പർക്കത്തിലൂടെ 67 പേർക്കാണ് രോഗം വന്നത്. 7965 സാംപിളുകളാണ് പരിശോധനക്കയച്ചത്. 7256 എണ്ണം നെഗറ്റീവ് ആയി