play-sharp-fill

കോവിഡ് 19 : നിരീക്ഷണ നിർദ്ദേശം ലംഘിച്ച സബ് കളക്ടർ അനുപം മിശ്രയുടെ ഡ്രൈവർക്കും ഗൺമാനും സസ്‌പെൻഷൻ ; പകർച്ച വ്യാധി നിയമപ്രകാരം കേസെടുത്തു

സ്വന്തം ലേഖകൻ കൊല്ലം : കോവിഡ് നിരീക്ഷണ നിർദേശം പാലിക്കാതിരുന്ന കൊല്ലം സബ് കളക്ടർ അനുപംമിശ്രയ്‌ക്കെതിരെ നടപടിയെടുത്തിന് പിന്നാലെ സബ് കളകടറുടെ ഡ്രൈവർക്കും ഗൺമാനുമെതിരെ ഗവൺമെന്റ് നടപടി സ്വീകരിച്ചു. നിർദ്ദേശം ലംഘിച്ച ഡ്രൈവറെയും ഗൺമാനെയും സസ്‌പെൻഡ് ചെയ്തു. കോവിഡ് നിരീക്ഷണത്തിനിടെ മുങ്ങി നാട്ടിലേക്ക് പോയ യുപി സ്വദേശിയായ സബ് കളക്ടർ അനുപംമിശ്രയുടെ ഡ്രൈവർക്കും ഗൺമാനുമെതിരെയാണ് സർക്കാർ നടപടി എടുത്തത്. മധുവിധു ആഘോഷത്തിനായി വിദേശത്ത് നിന്നുമെത്തി തിരികെ ജോലിയിൽ കയറിയ അനുപം മിശ്രയോട് കോവിഡ് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതുലംഘിച്ച് അദ്ദേഹം തന്റെ […]

കിടക്കാൻ പോകുന്നു എന്ന് പറഞ്ഞു കുട്ടിയേയും എടുത്ത് റൂമിലേക്ക് പോയി; കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഭർതൃവീട്ടുകാർ നോക്കുമ്പോൾ കണ്ടത് ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്ന ശിൽപ്പയെ; ഡൽഹിൽ നഴ്സായിരുന്ന ശിൽപയുടെ മരണത്തിലെ ദുരൂഹതയിൽ കാഞ്ഞങ്ങാട്

സ്വന്തം ലേഖകൻ കാഞ്ഞങ്ങാട്: പതിനൊന്നു മാസം പ്രായമുള്ള മകനെ കട്ടിലിൽ കിടത്തിയശേഷം ജനൽ കമ്പിയിൽ തൂങ്ങി ഡൽഹിൽ നഴ്സായിരുന്ന ശിൽപ തൂങ്ങിമരിച്ചു. ചൊവാഴ്ച രാത്രി എട്ടരയോടെയാണ് ശിൽപ്പയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.   ഭർത്താവ് അമ്പലത്തറയിലുള്ള റോഷൻ ഖത്തറിലാണ്. മരിക്കുമ്പോൾ ശിൽപയും ഭർത്താവിന്റെ മാതാപിതാക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി ഭക്ഷണം കഴിച്ച ശേഷം കിടക്കാൻ പോകുന്നു എന്ന് പറഞ്ഞാണ് കുഞ്ഞിനേയും എടുത്ത് ശില്പ റൂമിലേക്ക് കയറിയത്. കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ടാണ് വീട്ടുകാർ മുറിയിലേക്ക് എത്തുന്നത്. അപ്പോൾ ശില്പ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. ഭർത്താവിന്റെ മാതാപിതാക്കളുടെ […]

കോവിഡ് 19 : കണ്ണൂർ സെൻട്രൽ ജയിലിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന മോഷണക്കേസ് പ്രതി ജയിൽ ചാടി

സ്വന്തം ലേഖകൻ കണ്ണൂർ: കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിൽ കഴിയുകായിരുന്ന പ്രതിയിൽ ജയിലിൽ നിന്നും മുങ്ങി. കണ്ണൂർ സെൻട്രൽ ജയിലിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന മോഷണ കേസിലെ പ്രതി തടവ് ചാടിയത്. ജയിലിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശി അജയ് ബാബുവാണ് ജയിലിൽ നിന്നും മുങ്ങിയത്. കാസർകോട് നിന്നും മാർച്ച് 25നാണ് പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്. നിരീക്ഷണ വാർഡിലെ വെന്റിലേഷൻ തകർത്താണ് പ്രതി കടന്നുകളഞ്ഞത്. കാസർകോട് കാനറാ ബാങ്കിൽ നടത്തിയ മോഷണവുമായി ബന്ധപ്പെട്ടാണ് അജയ് ബാബു അറസ്റ്റിലാകുന്നത്. പ്രതിക്കായി പൊലീസ് തിരച്ചിൽ […]

കൊറോണയ്ക്ക് പിന്നാലെ ഉഷ്ണ തരംഗവും; കോഴിക്കോട് ഭീതി പടരുന്നു

  കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വെള്ളി ശനി ദിവസങ്ങളിൽ ഉഷ്ണതരംഗമുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നൽകി. ഉയർന്ന ദിനാന്തരീക്ഷ താപനില സാധാരണ താപനിലയെക്കാൾ 34 ഡിഗ്രി സെൽഷ്യസും അതിലധികവും ഉയരാൻ സാധ്യത ഉള്ളതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്.     ചൂട് വർധിക്കുന്നത് മൂലം സൂര്യാതാപം, സൂര്യാഘാതം തുടങ്ങി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വളരെയേറെ സാധ്യത നിലനിൽക്കുന്നു. അതിനാൽ പൊതുജനങ്ങൾ കർശനമായും വീടുകളിൽ തന്നെ കഴിയണമെന്നും ചൂട് കൂടിയ സമയങ്ങളിൽ കൂടുതൽ നേരം സൂര്യ രശ്മികളുമായി സമ്പർക്കത്തിൽ ഏർപ്പെടരുതെന്നും കോഴിക്കോട് ജില്ലാ കളക്ടർ […]

ലോകത്തെ നിശ്ചലമാക്കി കൊറോണ വൈറസ് ബാധ : രോഗ ബാധിതരുടെ എണ്ണം പത്തുലക്ഷത്തിലധികം ; മരിച്ചവരുടെ എണ്ണം അരലക്ഷം കടന്നു

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധ.ലോകത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പത്ത് ലക്ഷത്തിലധികമായി. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം അൻപതിനായിരം പിന്നിട്ടിരിക്കുകയായണ്. ലോകത്ത് അമേരിക്കയിലാണ് ഏറ്റവും കൂടുതൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്.പത്ത് ലക്ഷത്തിലധികം പേർക്കാണ് ലോകത്ത് രോഗം സ്ഥിരീകരിച്ചരിക്കുന്നത്. ഏറ്റവും കൂടുതൽ രോഗ ബാധിതരുള്ള അമേരിക്കയിൽ രോഗം ബാധിച്ചവരുടെ എണ്ണം രണ്ടര ലക്ഷത്തിനടുത്തെത്തി. അമേരിക്കയിൽ കൊറോണ വൈറസ് രോഗം മരിച്ചവരുടെ എണ്ണം 5000 കടന്നു. അതേസമയം ഫ്രാൻസിൽ 24 മണിക്കൂറിനിടെ 1355 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫ്രാൻസിലെ […]

അവയവദാനം: പ്രായപൂർത്തിയാകാത്തവർക്കും നടത്താം; പക്ഷേ അത് അസാധാരണ സാഹചര്യങ്ങളിൽ മാത്രമെന്ന് ഡൽഹി ഹൈക്കോടതി

സ്വന്തം ലേഖകൻ ഡൽഹി: പ്രായപൂർത്തിയാകാത്തവർക്ക് അസാധാരണ സാഹചര്യങ്ങളിൽ അവയവദാനം നടത്താമെന്ന് ഡൽഹി ഹൈക്കോടതി. 1994ലെ അവയവദാന നിയമപ്രകാരം പ്രായപൂർത്തിയാകാത്തവർക്ക് പൂർണമായി വിലക്ക് നിലവിലില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു.   പ്രായപൂർത്തിയാകാത്ത മകളെ പിതാവിന് കരൾ നൽകാൻ അനുവദിക്കണമെന്ന ഹർജിയാണ് കോടതി പരിഗണിച്ചത്.പെണ്കുട്ടിക്ക് 2020 മേയില്മാത്രമേ 18 വയസ്സാകൂ. അടിയന്തരമായി കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. എന്നാൽ , മുൻ ഉത്തരവുകളും മറ്റും ചൂണ്ടിക്കാട്ടി കേന്ദ്രം ഈ ആവശ്യത്തെ എതിർത്തു.സാധാരണ സാഹചര്യത്തിൽ ചട്ടങ്ങൾ പൂർണമായും പാലിച്ച് പ്രായപൂർത്തിയാകാത്ത വ്യക്തിക്കും അവയവദാനം നടത്താമെന്ന് കോടതി വ്യക്തമാക്കി. പെൺകുട്ടിയെ പരിശോധിക്കാൻ […]

ലോക്ക് ഡൗൺകാലത്ത് ജില്ലയിൽ തകൃതിയായി ചാരായ നിർമ്മാണവും വ്യാജമദ്യ നിർമ്മാണവും :മുണ്ടക്കയം കൂട്ടിക്കലിൽ അടച്ചിട്ട വീട്ടിൽ നിന്നും കോട പിടിച്ചെടുത്തു ; വേളൂരിന് പിന്നാലെ മുണ്ടക്കയത്തും വാറ്റ് വേട്ട

സ്വന്തം ലേഖകൻ കോട്ടയം : രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മുഴുവൻ ബിവറേജസ് ഔട്ടലെറ്റുകളും കള്ള്ഷാപ്പുകളും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കോട്ടയം ജില്ലയുടെ പലഭാഗത്തും വാറ്റുചാരായ നിർമ്മാണവും വ്യാജമദ്യ നിർമ്മാണവും തകൃതിയായി നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുണ്ടക്കയം കൂട്ടിക്കലിലിലെ അടച്ചിട്ട വീട്ടിൽ നിന്നും വ്യാജമദ്യ നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന 200 ലിറ്റർ വാഷ് പിടികൂടി. പൊൻകുന്നം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എന്ന് സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പൂട്ടിക്കിടന്ന വീട്ടിൽ നിന്നും വാഷ് പിടിച്ചെടുത്തത്. എന്തയാർ മാനസം വീട്ടിൽ സുരേന്ദ്രന്റെ മകൻ ബിജു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് […]

ലോക്ക് ഡൗൺ : മരുന്നുകൾക്ക് ക്ഷാമം നേരിടാൻ സാധ്യത: മരുന്നുകൾ വാങ്ങുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി

സ്വന്തം ലേഖകൻ തൃശ്ശൂർ: ലോക്ക് ഡൗണിനെ തുടർന്ന് ജനങ്ങൾ വാങ്ങിക്കൂട്ടൽമൂലം മരുന്നുകൾക്ക് ക്ഷാമം നേരിടാൻ സാധ്യതയുണ്ടെന്നതിനാൽ മരുന്നുകൾ വലിയ അളവിൽ വാങ്ങിക്കൂട്ടുന്നതിന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ നിയന്ത്രണം ഏർപ്പെടുത്തി.   ഷുഗർ, പ്രഷർ, കൊളസ്‌ട്രോൾ, കാർഡിയാക് പ്രശ്‌നങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളാണ് ആളുകൾ വലിയതോതിൽ വാങ്ങിക്കൂട്ടിയിരുന്നത്. ആന്റിബയോട്ടിക് മരുന്നുകളും ആളുകൾ ധാരാളമായി വാങ്ങുന്നുണ്ട്.   പരമാവധി രണ്ട് ആഴ്ച ഉപയോഗിക്കാൻ വേണ്ട മരുന്ന് നൽകിയാൽമതി എന്നാണ് പുതിയ നിർദേശം. യഥാർത്ഥ രോഗികൾക്കു മാത്രമേ മരുന്ന് നൽകാവൂ. നൽകുന്ന മരുന്നുകൾ ഏതെങ്കിലും   വിധത്തിൽ ദുരുപയോഗം ചെയ്താൽ […]

കൊറോണയെ പ്രതിരോധിക്കാൻ ഏപ്രിൽ അഞ്ചിന് രാത്രി വീടുകളിൽ ലൈറ്റണയ്ക്കണം: ഒൻപത് മിനിറ്റ് ലൈറ്റണച്ച് ടോർച്ചും വിളക്കും തെളിയിച്ച് ആരോഗ്യ പ്രവർത്തകർക്ക് നന്ദി അറിയിക്കണം: പ്രധാനമന്ത്രി നരേന്ദ്രമോദി

സ്വന്തം ലേഖകൻ കോട്ടയം: കൊറോണയെ നേരിടുന്നതിൽ രാജ്യം ഒറ്റക്കെട്ടായി നിൽക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന്റെ രാജ്യത്തിന്റെ ഒരുമ തെളിയിക്കുന്നതിനും, ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറയുന്നതിനായി ഏപ്രിൽ അഞ്ച് ഞായറാഴ്ച രാത്രി ഒൻപത് മണിയ്ക്ക് ഒൻപത് മിനിറ്റ് ചിലവഴിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാത്രി ഒൻപതിന് വീട്ടിലെ ലൈറ്റ് പൂർണമായും അണച്ച ശേഷം, മൊബൈലോ ടോർച്ചോ മറ്റെന്തെങ്കിലും വെളിച്ചമോ തെളിച്ച ശേഷം ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറയണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം കൊറോണയുടെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്കു നീങ്ങുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ ജനങ്ങൾ […]

കൊറോണക്കാലത്തും കഞ്ചാവ് കച്ചവടം തകൃതി: ഓൺലൈനിൽ ബുക്ക് ചെയ്താൽ കഞ്ചാവ് എത്തിക്കും: പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയടക്കം രണ്ടു പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: ലോക്കൗട്ട് കാലത്ത് വിദ്യാർത്ഥികൾക്ക് കഞ്ചാവു വിൽക്കാൻ റോഡിലിറങ്ങിയ പീഡനക്കേസിലെ പ്രതിയടക്കം രണ്ടു പേർ പൊലീസ് പിടിയിലായി. ലോക്കൗട്ട് കാലത്ത് റോഡ് നിറയെ പൊലീസ് നിൽക്കുമ്പോഴാണ് കഞ്ചാവുമായി രണ്ടംഗ സംഘം എത്തിയത്. വാട്സപ്പ് ഗ്രൂപ്പ് വഴി കഞ്ചാവ് ബുക്ക് ചെയ്യുന്നവർക്കാണ് പ്രതികൾ കഞ്ചാവ് എത്തിച്ച് നൽകിയിരുന്നത്. കിടങ്ങൂര്‍ പള്ളിക്കര വീട്ടില്‍ അഖില്‍ റോയ് (23), ആനിക്കാട് തേക്കിലകാട്ടില്‍ വിഷ്ണു ബാബു (22) എന്നിവരെയാണ് ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ ഇന്‍സ്‌പെക്ടര്‍ ബൈജു കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരിൽ നിന്നും 60 […]