play-sharp-fill
ലോക്ക് ഡൗൺ : മരുന്നുകൾക്ക് ക്ഷാമം നേരിടാൻ സാധ്യത: മരുന്നുകൾ വാങ്ങുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി

ലോക്ക് ഡൗൺ : മരുന്നുകൾക്ക് ക്ഷാമം നേരിടാൻ സാധ്യത: മരുന്നുകൾ വാങ്ങുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി

സ്വന്തം ലേഖകൻ

തൃശ്ശൂർ: ലോക്ക് ഡൗണിനെ തുടർന്ന് ജനങ്ങൾ വാങ്ങിക്കൂട്ടൽമൂലം മരുന്നുകൾക്ക് ക്ഷാമം നേരിടാൻ സാധ്യതയുണ്ടെന്നതിനാൽ മരുന്നുകൾ വലിയ അളവിൽ വാങ്ങിക്കൂട്ടുന്നതിന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ നിയന്ത്രണം ഏർപ്പെടുത്തി.


 

ഷുഗർ, പ്രഷർ, കൊളസ്‌ട്രോൾ, കാർഡിയാക് പ്രശ്‌നങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളാണ് ആളുകൾ വലിയതോതിൽ വാങ്ങിക്കൂട്ടിയിരുന്നത്. ആന്റിബയോട്ടിക് മരുന്നുകളും ആളുകൾ ധാരാളമായി വാങ്ങുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പരമാവധി രണ്ട് ആഴ്ച ഉപയോഗിക്കാൻ വേണ്ട മരുന്ന് നൽകിയാൽമതി എന്നാണ് പുതിയ നിർദേശം. യഥാർത്ഥ രോഗികൾക്കു മാത്രമേ മരുന്ന് നൽകാവൂ. നൽകുന്ന മരുന്നുകൾ ഏതെങ്കിലും

 

വിധത്തിൽ ദുരുപയോഗം ചെയ്താൽ കർശനനടപടിയാണ് ഉണ്ടാകുകയെന്ന് വാങ്ങുന്ന ആളെ ബോധ്യപ്പെടുത്തണമെന്നും ഇതിൽ സൂചിപ്പിക്കുന്നു.

 

വരും ദിവസങ്ങളിൽ മരുന്നുകൾ അമിതമായി വാങ്ങുന്നവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിക്കുമെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സം്‌സഥാന ഡ്രഗ്‌സ് കൺട്രോളർ അതോറിറ്റി അറിയിച്ചു.

അതേ സമയം സംസ്ഥാനത്ത് പുതിതായി 21 പേർക്ക് കൂടി കൊറോണ വൈറസ് (കോവിഡ്-19) ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 286 ആയി.

കൊല്ലത്ത് 27 വയസുള്ള ഗർഭിണിക്കും കോവിഡ് സ്ഥിരീകരിച്ചു.മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിദിന പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

 

ഇന്ന് കാസർഗോഡ് എട്ട് പേർക്കും ഇടുക്കിയിൽ അഞ്ച് പേർക്കും കൊല്ലത്ത് രണ്ടു പേർക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് സ്ഥിരീകരിച്ച് നിലവിൽ 256 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 145 പേർ കൂടി കോവിഡ് ലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടി.സംസ്ഥാനത്ത് ആകെ 1,65,934 പേരാണ് നിരീക്ഷണത്തിലുള്ളത്.

 

ഇതിൽ 643 പേർ ആശുപത്രികളിലും മറ്റുള്ളവർ വീടുകളിലുമാണ് കഴിയുന്നത്.രോഗം സ്ഥിരീകരിച്ചവരിൽ 200 പേർ വിദേശത്തുനിന്നും എത്തിയ മലയാളികളാണ്. ഏഴു പേർ വിദേശികളും. 26 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നുകിട്ടി.

ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടു പേർ നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവർക്ക്. ഇവർ നിരീക്ഷണത്തിലായിരുന്നു. ഇന്ന് 28 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി. രോഗം ഭേദമായവരിൽ നാല് വിദേശികളും ഉൾപ്പെടുന്നു.