play-sharp-fill
കിടക്കാൻ പോകുന്നു എന്ന് പറഞ്ഞു കുട്ടിയേയും എടുത്ത് റൂമിലേക്ക് പോയി; കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഭർതൃവീട്ടുകാർ നോക്കുമ്പോൾ കണ്ടത് ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്ന ശിൽപ്പയെ; ഡൽഹിൽ നഴ്സായിരുന്ന ശിൽപയുടെ മരണത്തിലെ ദുരൂഹതയിൽ കാഞ്ഞങ്ങാട്

കിടക്കാൻ പോകുന്നു എന്ന് പറഞ്ഞു കുട്ടിയേയും എടുത്ത് റൂമിലേക്ക് പോയി; കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഭർതൃവീട്ടുകാർ നോക്കുമ്പോൾ കണ്ടത് ജനൽ കമ്പിയിൽ തൂങ്ങി നിൽക്കുന്ന ശിൽപ്പയെ; ഡൽഹിൽ നഴ്സായിരുന്ന ശിൽപയുടെ മരണത്തിലെ ദുരൂഹതയിൽ കാഞ്ഞങ്ങാട്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: പതിനൊന്നു മാസം പ്രായമുള്ള മകനെ കട്ടിലിൽ കിടത്തിയശേഷം ജനൽ കമ്പിയിൽ തൂങ്ങി ഡൽഹിൽ നഴ്സായിരുന്ന ശിൽപ തൂങ്ങിമരിച്ചു. ചൊവാഴ്ച രാത്രി എട്ടരയോടെയാണ് ശിൽപ്പയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.


 

ഭർത്താവ് അമ്പലത്തറയിലുള്ള റോഷൻ ഖത്തറിലാണ്. മരിക്കുമ്പോൾ ശിൽപയും ഭർത്താവിന്റെ മാതാപിതാക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി ഭക്ഷണം കഴിച്ച ശേഷം കിടക്കാൻ പോകുന്നു എന്ന് പറഞ്ഞാണ് കുഞ്ഞിനേയും എടുത്ത് ശില്പ റൂമിലേക്ക് കയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ടാണ് വീട്ടുകാർ മുറിയിലേക്ക് എത്തുന്നത്. അപ്പോൾ ശില്പ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. ഭർത്താവിന്റെ മാതാപിതാക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് കെട്ടഴിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും മരിച്ചിരുന്നു.

 

എന്തിനാണ് ശിൽപ ആത്മഹത്യ ചെയ്തത് എന്ന് ആർക്കുമറിയില്ല. ശിൽപയുടെത് ആത്മഹത്യ തന്നെയെന്നു കാഞ്ഞങ്ങാട് അമ്പലത്തറ പൊലീസ് പറഞ്ഞു.അതുകൊണ്ട് തന്നെ അസ്വാഭാവിക മരണത്തിനു കേസും രജിസ്റ്റർ എടുത്തു.

 

വിശദമായ അന്വേഷണം നടക്കുകയാണ് എന്നാണ് പൊലീസ് അറിയിച്ചു. കേസ് അന്വേഷിക്കുന്ന പൊലീസിനും എന്താണ് ആത്മഹത്യയ്ക്ക് പിന്നിൽ എന്നു മനസിലാക്കാൻ സാധിച്ചിട്ടില്ല.

 

കൂടുതൽ അന്വേഷണത്തിനായി ശിൽപയുടെ വീട്ടിലേക്ക് പോകേണ്ടതുണ്ട് എന്നാണ് പൊലീസ് പറഞ്ഞത്. പക്ഷെ മരണവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കുന്നതിനാൽ പൊലീസ് ചോദ്യം ചെയ്യൽ നടത്തിയിട്ടില്ല.

 

 

ആത്മഹത്യ എന്നിനാണെന്നു സൂചിപ്പിക്കുന്ന ഒരു കുറിപ്പും ശില്പ എഴുതിയിട്ടില്ല. ഡൽഹിൽ നഴ്സായിരുന്ന ശിൽപ പ്രസവത്തിനായാണ് നാട്ടിൽ എത്തിയത്. ആ ഘട്ടത്തിൽ ഭർത്താവും നാട്ടിലുണ്ടായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.

 

പക്ഷെ പൊടുന്നനെയുള്ള ആത്മഹത്യയുടെ കാരണം ആർക്കുമറിയില്ല. ശില്പയുടെ വീട്ടുകാരും റോഷന്റെ വീട്ടുകാരുമായി പ്രശ്നങ്ങളില്ല. ശിലപയും റോഷനുമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല. പിന്നെ എന്തിനാണ് കൈക്കുഞ്ഞിനെ സാക്ഷിയാക്കി ശിൽപ ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

 

പെട്ടെന്നുള്ള എന്തെങ്കിലും മനോവിഷമത്തിന്റെ പേരിലാണോ ആത്മഹത്യ എന്നാണ് സംശയം. കൂടുതൽ കാര്യങ്ങൾ അന്വേഷണത്തിൽ മാത്രമേ തെളിയുകയുള്ളൂ എന്നാണ് പൊലീസ് പറഞ്ഞു. കാഞ്ഞങ്ങാട് ചിറ്റാരിക്കൽ കറിയാച്ചന്റെയും മേരിയുടെയും മകളാണ് ശിൽപ.

സ്നേഹ, അനു എന്നിവർ സഹോദരങ്ങളാണ്. റോഷന്റെ സഹോദരി റോഷ്നി എൻഡോസൾഫാൻ ദുരിതബാധിതയായിരുന്നു. രണ്ടാഴ്ച മുൻപാണ് റോഷ്നിയുടെ മരണം. ഈ മരണത്തിന്റെ ദുഃഖം അടങ്ങുംമുൻപാണ് ശിൽപയുടെ ആത്മഹത്യയും നടക്കുന്നത്.