play-sharp-fill
കോവിഡ് 19 : നിരീക്ഷണ നിർദ്ദേശം ലംഘിച്ച സബ് കളക്ടർ അനുപം മിശ്രയുടെ ഡ്രൈവർക്കും ഗൺമാനും സസ്‌പെൻഷൻ ; പകർച്ച വ്യാധി നിയമപ്രകാരം കേസെടുത്തു

കോവിഡ് 19 : നിരീക്ഷണ നിർദ്ദേശം ലംഘിച്ച സബ് കളക്ടർ അനുപം മിശ്രയുടെ ഡ്രൈവർക്കും ഗൺമാനും സസ്‌പെൻഷൻ ; പകർച്ച വ്യാധി നിയമപ്രകാരം കേസെടുത്തു

സ്വന്തം ലേഖകൻ

കൊല്ലം : കോവിഡ് നിരീക്ഷണ നിർദേശം പാലിക്കാതിരുന്ന കൊല്ലം സബ് കളക്ടർ അനുപംമിശ്രയ്‌ക്കെതിരെ നടപടിയെടുത്തിന് പിന്നാലെ സബ് കളകടറുടെ ഡ്രൈവർക്കും ഗൺമാനുമെതിരെ ഗവൺമെന്റ് നടപടി സ്വീകരിച്ചു. നിർദ്ദേശം ലംഘിച്ച ഡ്രൈവറെയും ഗൺമാനെയും സസ്‌പെൻഡ് ചെയ്തു. കോവിഡ് നിരീക്ഷണത്തിനിടെ മുങ്ങി നാട്ടിലേക്ക് പോയ യുപി സ്വദേശിയായ സബ് കളക്ടർ അനുപംമിശ്രയുടെ ഡ്രൈവർക്കും ഗൺമാനുമെതിരെയാണ് സർക്കാർ നടപടി എടുത്തത്.


മധുവിധു ആഘോഷത്തിനായി വിദേശത്ത് നിന്നുമെത്തി തിരികെ ജോലിയിൽ കയറിയ അനുപം മിശ്രയോട് കോവിഡ് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതുലംഘിച്ച് അദ്ദേഹം തന്റെ സ്വദേശമായ കാൺപൂരിലേക്ക് പോകുകയായിരുന്നു. സബ് കളക്ടറായ അനുപംമിശ്രയോട് ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചപ്പോൾ തന്നെ ഡ്രൈവറായ രാജേഷിനോടും ഗൺമാൻ സുജിതിനോടും നിരീക്ഷണത്തിൽ പോകാൻ കളക്ടർ നിർദ്ദേശം നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇരുവരും ക്വാറന്റൈൻ പാലിക്കുന്നുണ്ടോയെന്ന് സ്‌പെഷൽബ്രാഞ്ച് രഹസ്യ നിരീക്ഷണവും നടത്തുകയും ചെയ്തിരുന്നു. ഇതിൽ ഇരുവരും നിർദേശം ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പകർച്ചവ്യാധി നിയമപ്രകാരം ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. രണ്ടുവർഷം വരെ തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ഗൺമാനെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിനോടും, ഡ്രൈവർക്കെതിരെ നടപടിയെടുക്കാൻ റവന്യൂ വകുപ്പിനോടുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ക്വാറന്റൈൻ നിർദേശം ലംഘിച്ച് മുങ്ങിയ സബ് കളക്ടർ അനുപംമിശ്രയെ സർക്കാർ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.