play-sharp-fill

കൊറോണയല്ല, ഇതിലും വലുതു വന്നാലും കോട്ടയം നേരിടും..! കൊറോണയെ പൊരുതിത്തോൽപ്പിച്ച് കോട്ടയം നമ്പർ വൺ; ഒറ്റക്കെട്ടായി നിന്ന് കളക്ടറും, എസ്.പിയും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും; ഇവരുടെ കൈകളിൽ കോട്ടയത്തിന്റെ ആരോഗ്യം ഭദ്രം..!

എ.കെ ശ്രീകുമാർ കോട്ടയം: കൊറോണയല്ല ഇതിലും വലുത് എന്തു വന്നാലും കോട്ടയം നേരിടുമെന്ന ധൈര്യം ജില്ലയ്ക്കു നൽകിയ് മൂന്നു പേരാണ്..! കൊറോണക്കാലത്ത് കണ്ണൊന്നുചിമ്മയടയ്ക്കാതെ സംസ്ഥാനത്ത് ആദ്യമായി കൊറോണ ഫ്രീ ജില്ലയായി കോട്ടയത്തെ മാറ്റിയത് മൂന്നു പേരാണ്. ജില്ലാ കളക്ടർ പി.കെ സുധീർ ബാബു, ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ ജയകുമാറുമാണ് ആ ത്രിമൂർത്തികൾ. കൊറോണ പ്രതിരോധനത്തിൽ നമ്പർ വൺ കോട്ടയമായതും ഇങ്ങനെയാണ്. മാർച്ച് എട്ടിനാണ് കോട്ടയം ജില്ലയിൽ ചെങ്ങളം സ്വദേശികളായ രണ്ടു പേർക്ക് ആദ്യമായി കൊറോണ ബാധ […]

ലോകം മുട്ടുകുത്തിയപ്പോൾ കേരളം ചരിത്രത്തിലേക്ക്: കോവിഡ് ബാധിച്ച ഏറ്റവും പ്രായമുള്ള വ്യക്തികളുടെ രോഗം ഭേദമായി : വൃദ്ധ ദമ്പതികൾ ആശുപത്രി വിട്ടു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് 19 ബാധയെത്തുടർന്ന് കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികൾ ആശുപത്രി വിട്ടു. ഇറ്റലിയിൽ നിന്നും എത്തിയ കുടുംബാംഗങ്ങളിൽ നിന്നും രോഗം പിടിപെട്ട പത്തനംതിട്ടയിലെ തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് കൊറോണ രോഗബാധയിൽ നിന്ന് മോചിതരായി ഡിസ്ചാർജായത്.     ലോകത്ത് തന്നെ 60 വയസിന് മുകളിൽ കോവിഡ് 19 ബാധിച്ചവരെ ഹൈ റിസ്‌കിലാണ് പെടുത്തിയിരിക്കുന്നത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങൾക്ക് പുറമേയാണ് കൊറോണ വൈറസ് കൂടി ഇവരെ ബാധിച്ചത്. ഒരുഘട്ടത്തിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെയാണ് മരണക്കയത്തിൽ […]

കോട്ടയം ജില്ല കോറോണ വിമുക്തം, മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന റാന്നിയിലെ വൃദ്ധ ദമ്പതികൾ ആശുപത്രി വിട്ടു; മെഡിക്കൽ കോളജിലെ നഴ്‌സും നെഗറ്റീവ്

  തേർഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം : ഒരുമാസത്തിലേറെയായി കൊറോണ വൈറസ് ഭീതിയുടെ നിഴലിലായിരുന്ന കോട്ടയം കൊറോണ വൈറസ് വിമുക്തമായി. ജില്ലയിൽ കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എല്ലാവരുടെയും   പരിശോധനാ ഫലം നെഗറ്റീവ്. വൃദ്ധ ദമ്പതികളും ആരോഗ്യ പ്രവർത്തകയുടെയും രോഗം ഭേദമായി. മെഡിക്കൽ കോളജിലെ നേഴസും രോഗ വിമുക്തയായി. കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ   കോട്ടയത്ത് വൈറസ് ബാധിതരായി ചികിത്സയിൽ കഴിഞ്ഞിരുന്നവർ രോഗ വിമുക്തരായ എന്ന വാർത്ത വളരെയധികം ആശ്വാസം പകരുന്നതാണ്. […]

ഉംറ കഴിഞ്ഞെത്തി ക്വാറന്റെയ്ൻ പാലിച്ചില്ല: മലപ്പുറം ജില്ലയിലെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 85 വയസ്സുകാരന്റെ മകനെതിരേ കേസെടുക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറം ജില്ലയിൽ കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 85 വയസ്സുകാരന്റെ മകനെതിരേ കേസ് രജിസ്റ്റർ ചെയ്യുമെന്ന് മന്ത്രി കെ.ടി. ജലീൽ. മാർച്ച് 11ന് ഉംറ കഴിഞ്ഞെത്തിയ മകൻ ക്വാറന്റയ്ൻ പാലിക്കാതെ   ഗുരുതരമായ വീഴ്ച വരുത്തിയെന്നും അദ്ദേഹം മലപ്പുറത്തെ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോടു പറഞ്ഞു. കീഴാറ്റൂർ പൂന്താനം സ്വദേശിയായ 85 വയസ്സുകാരന് കഴിഞ്ഞ ദിവസമാണ് കൊറോണ സ്ഥിരീകരിച്ചത്. ഉംറ കഴിഞ്ഞെത്തിയ മകനിൽനിന്നാണ് ഇയാൾക്ക് വൈറസ് പടർന്നതെന്നാണ് നിഗമനം. മാർച്ച് 11-ന് നാട്ടിലെത്തിയ മകൻ 13ാം തീയതിയാണ് […]

 അരി കൊടുക്കാം പക്ഷേ മദ്യം കൊടുക്കില്ല; എങ്കിൽ അങ്ങ് എടുക്കുവാ : മംഗളൂരുവിൽ മദ്യവിൽപ്പനശാലയിൽ നിന്നും ഒരു ലക്ഷം രൂപയുടെ മദ്യം കവർന്നു; അടുത്ത കടയിൽ കയറി പത്ത് പാക്കറ്റ് സിഗററ്റും

സ്വന്തം ലേഖകൻ മംഗളൂരു: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ കുടുങ്ങിയത് പാവങ്ങൾ ആണെന്ന് പൊതുവെ പറയുമെങ്കിലും അക്ഷരാർത്ഥത്തിൽ അടികിട്ടിയത് മദ്യപാനികൾക്കാണ്.   21 ദിവസം ഒരു തുള്ളി മദ്യം ലഭിക്കാതെ പരക്കം പായുകയാണ് ഇവർ. മദ്യം ലഭിക്കാതെ ആത്മഹത്യ ചെയ്യുന്നവരും കുറവല്ല.ഇപ്പോൾ മംഗളൂരുവിൽ മദ്യവിൽപ്പനശാല കുത്തിക്കുറന്ന് ഒരു ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചിരിക്കുകയാണ്.   ഉള്ളാലിലുള്ള മദ്യവിൽപ്പനശാലയിലാണ് മോഷണം നടന്നതെന്ന് പോലീസ് പറയുന്നു. മോഷ്ടാക്കൾ കടയുടെ ഷട്ടർ തകർത്താണ് അകത്ത് കടന്നത്. വില കൂടിയ ബ്രാൻഡുകളും വില […]

ജാഗ്രത ഇനിയും വർദ്ധിപ്പിക്കണം: 28 ദിവസത്തെ ഐസൊലേഷൻ നിർബന്ധമായും പൂർത്തിയാക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ

സ്വന്തം ലേഖകൻ പത്തനംതിട്ട: രോഗവ്യാപനം ലോകത്താകെ രൂക്ഷമാകുന്ന സാഹചര്യത്തിൽ നാട്ടിലെ ജാഗ്രത ഇനിയും വർധിപ്പിക്കേണ്ടതുണ്ടെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു. മാർച്ച് 5 മുതൽ 24 വരെ വിദേശ രാജ്യങ്ങളിൽനിന്നോ മറ്റു സംസ്ഥാനങ്ങളിൽ   നിന്നോ വന്നവരും അവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും 28 ദിവസത്തെ ഐസൊലേഷൻ നിർബന്ധമായും പൂർത്തിയാക്കണം. അത്തരക്കാർ ദിശ നമ്പരിലേക്ക് വിളിക്കണം. കൂടാതെ എന്തൊക്കെ ചെയ്യണമെന്ന് മനസ്സിലാക്കുകയും വേണമെന്നും 60   വയസ്സിന് മുകളിലുള്ളവർ, കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ എന്നിവരുമായി അവർ ഇടപഴകാൻ പാടില്ലെന്നും അദ്ദേഹം […]

മന്ത്രിക്കുള്ള മാന്യത പോലും പീരുമേട് എം.എൽ.എയ്ക്കില്ലാതെ പോയി ..! സി ഐയെ മാറ്റിയിരുത്തി കസേരയിൽ കയറിയിരുന്ന് ബിജിമോൾ എം.എൽ.എയുടെ ധിക്കാരം: എം എൽ എ യ്ക്കു മുന്നിൽ ഓച്ഛാനിച്ച് നിൽക്കേണ്ട ഗതികേടിൽ പൊലീസുകാർ

തേർഡ് ഐ ബ്യൂറോ തൊടുപുഴ: മന്ത്രിയ്ക്കുള്ള മാന്യത പോലും ഇല്ലാതെ പീരുമേട് പൊലീസ് സ്റ്റേഷനിൽ ഇ.എസ് ബിജിമോൾ എം.എൽ.എയുടെ ഷോ..! വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ സി.ഐ യുടെ കസേരയിൽ കയറിയിരുന്ന് പൊലീസുകാരോട് സംസാരിക്കുന്ന ബിജിമോളുടെ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങിൽ വൈറലായിരിക്കുന്നത്. ഈ ചിത്രത്തിന് ഒപ്പമാണ് മറ്റൊരു ചിത്രം കൂടി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ബിജിമോളുടെ അതേ പാർട്ടിക്കാരനും മന്ത്രിയുമായ , പി.തിലോത്തമൻ്റെ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനൊപ്പം ചർച്ച സൃഷ്ടിക്കുന്നത്. കോട്ടയം കളക്ടറേറ്റിൽ കൊറോണ അവലോകന യോഗത്തിനായി എത്തിയ മന്ത്രി പി.തിലോത്തമൻ ജില്ലാ കളക്ടറുടെ […]

കോട്ടയം കൊറോണ വിമുക്ത ജില്ല: കൊറോണ ബാധിതർ എല്ലാം നെഗറ്റീവ്; മെഡിക്കൽ കോളജിലെ നഴ്‌സിന്റെ രോഗവും ഭേദമായി

തേർഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം: ഒരുമാസത്തിലേറെയായി കൊറോണ വൈറസ് ഭീതിയുടെ നിഴലിലായിരുന്ന കോട്ടയം കൊറോണ വൈറസ് വിമുക്തമായി. ജില്ലയിൽ വൈറസ് രോഗബാധ സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവ്. വൃദ്ധ ദമ്പതികളും ആരോഗ്യ പ്രവർത്തകയുടെയും രോഗം ഭേദമായി. മെഡിക്കൽ കോളജിലെ നഴ്‌സും രോഗ വിമുക്തയായി. ഇവരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കോട്ടയത്ത് വൈറസ് ബാധിതരായി ചികിത്സയിൽ കഴിഞ്ഞിരുന്നവർ രോഗ വിമുക്തരായ എന്ന വാർത്ത വളരെയധികം ആശ്വാസം പകരുന്നതാണ്. […]

കൊറോണ വൈറസ് : വാർത്തകളുടെ സത്യം മനസിലാക്കണോ: പിഐബിയക്ക് ഒരു സന്ദേശം അയച്ചാൽ മതി

സ്വന്തം ലേഖകൻ കോട്ടയം: കൊറോണ വൈറസ് ലോക രാജ്യങ്ങളിൽ പടർന്നു പിടിക്കുന്നതിനോടൊപ്പം അതിനെക്കാൾ ഭീകരമായി ജനങ്ങളെ പേടിപ്പെടുത്തി പരക്കുന്നതാണ് വ്യാജവാർത്തകൾ. ഓരോ നിമിഷവും ലോകത്തെ പല കോണുകളിൽ നിന്നുമാണ് ഇത്തരം വ്യാജവാർത്തകൾ ഷെയർ ചെയ്യപ്പെടുന്നത്.   ഇത് വായിക്കുന്ന വായനക്കാർക്ക് എങ്ങനെ സത്യം എതാണ് അസത്യം എതാണെന്ന് കൊറോണ വൈറസ് വ്യാജ വാർത്തകൾ എങ്ങനെ തിരിച്ചറിയാമെന്നാണ് നോക്കാം. കൊറോണ വൈറസ് സംബന്ധിച്ച് വ്യാജവാർത്തകൾ പിഐബി (പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ) പരിശോധിക്കുന്നുണ്ട്.   നിങ്ങൾക്ക് കിട്ടുന്ന വാർത്തകളുടെ യുആർഎല്ലോ സ്‌നാപ് ഫോട്ടോ അയക്കുക. വാട്‌സ് ആപ്പിൽ […]

ചാരായത്തിന് വീര്യം കിട്ടാൻ പാമ്പ്, തവള, ഉടുമ്പ്,തേരട്ട എന്നിവയെ ഇട്ട് പതിവായി വാറ്റും ; അവസാനം ആമകളെ ഇട്ട് വാറ്റാനുള്ള ശ്രമത്തിൽ കൊലപാതകമടക്കമുള്ള കേസുകളിലെ പ്രതി എക്‌സൈസ് പിടിയിൽ :സംഭവം തൃശൂരിൽ

സ്വന്തം ലേഖകൻ തൃശൂർ : ലോക്ക് ഡൗണിന്റെ പശ്ചാലത്തിൽ സംസ്ഥാനത്തിന്റെ പലഭാഗത്തും വ്യാജമദ്യ നിർമ്മാണവും ചാരായ വാറ്റും തകൃതിയായി പുരോഗമിക്കുന്നുണ്ട്. ഇങ്ങനെ വ്യാജന്മാരെ നിർമ്മിക്കുന്നവരെയെല്ലാം പിടികൂടാൻ എക്‌സൈസ് അധികൃതരും അക്ഷീണം പരിശ്രമിക്കുന്നുണ്ട്. ഇങ്ങനെയുള്ള പരിശ്രമത്തിനിടയിൽ ഇരിങ്ങാലക്കുട റേഞ്ച് എക്‌സൈസ് സംഘങ്ങൾ നടത്തിയ റെയ്ഡിൽ 400 ലീറ്റർ വാഷ്, 50 കിലോ ശർക്കര, രണ്ടര ലീറ്റർ സ്പിരിറ്റ്, 3 ആമകൾ, വാറ്റ് ഉപകരണങ്ങൾ, പൈനാപ്പിൾ എസൻസ് എന്നിവ പിടിച്ചെടുത്തു. തൃശൂർ ഡെപ്യൂട്ടി കമ്മീഷണർ പി.കെ.സനുവിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊലപാതകം അടക്കമുള്ള കേസുകളിൽ പ്രതിയായ നെൻമണിക്കര […]