play-sharp-fill
ഉംറ കഴിഞ്ഞെത്തി ക്വാറന്റെയ്ൻ പാലിച്ചില്ല: മലപ്പുറം ജില്ലയിലെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 85 വയസ്സുകാരന്റെ മകനെതിരേ കേസെടുക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ

ഉംറ കഴിഞ്ഞെത്തി ക്വാറന്റെയ്ൻ പാലിച്ചില്ല: മലപ്പുറം ജില്ലയിലെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 85 വയസ്സുകാരന്റെ മകനെതിരേ കേസെടുക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ

സ്വന്തം ലേഖകൻ

മലപ്പുറം: മലപ്പുറം ജില്ലയിൽ കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച 85 വയസ്സുകാരന്റെ മകനെതിരേ കേസ് രജിസ്റ്റർ ചെയ്യുമെന്ന് മന്ത്രി കെ.ടി. ജലീൽ. മാർച്ച് 11ന് ഉംറ കഴിഞ്ഞെത്തിയ മകൻ ക്വാറന്റയ്ൻ പാലിക്കാതെ


 

ഗുരുതരമായ വീഴ്ച വരുത്തിയെന്നും അദ്ദേഹം മലപ്പുറത്തെ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോടു പറഞ്ഞു. കീഴാറ്റൂർ പൂന്താനം സ്വദേശിയായ 85 വയസ്സുകാരന് കഴിഞ്ഞ ദിവസമാണ് കൊറോണ സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉംറ കഴിഞ്ഞെത്തിയ മകനിൽനിന്നാണ് ഇയാൾക്ക് വൈറസ് പടർന്നതെന്നാണ് നിഗമനം. മാർച്ച് 11-ന് നാട്ടിലെത്തിയ മകൻ 13ാം തീയതിയാണ് പിതാവിനെ സന്ദർശിക്കാൻ പാണ്ടിക്കാട് എത്തിയത്. തുടർന്ന് പിതാവിനൊപ്പം സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രിയിലും പോയി. ഈ ക്ലിനിക്കുകളെല്ലാം അധികൃതർ അടപ്പിച്ചു.

 

അതേസമയം, ക്വാറന്റയ്ൻ പാലിക്കാതിരുന്ന മകൻ നിരവധി പേരുമായി ഈ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയിട്ടുണ്ടെന്നാണ് ആരോഗ്യപ്രവർത്തകരുടെ കണ്ടെത്തൽ. ആനക്കയത്ത് ഒരു വലിയ സംഗമത്തിലടക്കം ഇയാൾ പങ്കെടുത്തിരുന്നു.

 

ഇയാളുമായി ബന്ധപ്പെട്ട മുഴുവൻ പേരും ക്വാറന്റയ്നിൽ പോകണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ നിർദേശം. ഇതുമായി ബന്ധപ്പെട്ട റൂട്ട് മാപ്പ് തയ്യാറാക്കാനുള്ള ശ്രമങ്ങളും നടന്നു വരികയാണ്.

 

ലോക്ക് ഡൗൺ അവസാനിക്കുമ്പോഴേക്കും ഇന്ത്യയിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം 10000ത്തിനു മുകളിലാകുമെന്നു റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രോഗബാധിതരുടെ എണ്ണം ഇരട്ടിയിലധികം ഉയർന്നു.

 

കഴിഞ്ഞ വ്യാഴാഴ്ച വരെ 700 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ രണ്ടാം തീയതിയാപ്പോഴേക്കും രോഗബാധിതരുടെ എണ്ണം 2000 കടന്നു. 50 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നിലവിൽ രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് തോത് പഠിച്ച് ലൈവ് മിന്റാണ് റിപ്പോർട്ട് പുറത്തു വിട്ടത്.

പരിശോധന ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചതും രോഗനിർണയം വർധിക്കാൻ കാരണമാകും. .രാജ്യത്ത് സമൂഹവ്യാപനമില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. മാർച്ച് 31, ഏപ്രിൽ ഒന്ന് തീയതികളിലായി 437 കേസുകളാണ് റിപ്പോർട്ട് ചെയ്തു.