play-sharp-fill

കൊവിഡിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ നിർമ്മല സീതാരാമന്റെ നിർണ്ണായക ഇടപെടൽ: മൂന്നു ലക്ഷം കോടിയുടെ വായ്പ ഈടില്ലാതെ നൽകും; ഒരു വർഷത്തേയ്ക്കു മോറട്ടോറിയം; രാജ്യം കടന്നു പോകുന്ന പ്രതിസന്ധി മറികടക്കാൻ നിർണ്ണായക നീക്കം

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: രാജ്യം കടന്നു പോകുന്ന കൊവിഡ് 19 ന്റെ പ്രതിസന്ധി കാലഘട്ടം മറികടക്കാൻ കർശന നടപടികളുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. ഒരു വർഷത്തേയ്ക്കു മോറട്ടോറിയം പ്രഖ്യാപിച്ച നിർമ്മല, മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ ഈടില്ലാതെ നൽകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെ മറികടക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്തതുമായി ബന്ധപ്പെട്ട് നടത്തിയ ഇരുപതിനായിരം കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായാണ് ഇപ്പോൾ നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരിക്കുന്നത്. ആത്മനിർഭർ ഭാരത് […]

ഓൺലൈൻ വഴി മദ്യവ്യാപാരത്തിനെതിരെ ഹൈന്ദവ മഹിളാ സംഘടനകൾ : മദ്യം വിൽക്കാനുള്ള സർക്കാർ തീരുമാനം ഉപേക്ഷിക്കണം: മഹിളാ ഐക്യവേദി         

സ്വന്തം ലേഖകൻ     കോട്ടയം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ കേരളീയ സമൂഹം കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ പുതിയ മദ്യനയം നിലവിൽ വരുന്നതോടെ പല വീടുകളിലും ഗൃഹനാഥന്റെ വരുമാനം മദ്യപാനത്തിനായി ഉപയോഗിക്കാം എന്നത് രൂക്ഷമായ പ്രതിസന്ധിക്ക് കാരണമാകുമെന്നും ഇങ്ങനെ സമാധാനപരമായ കുടുംബാന്തരീക്ഷം തകരുന്നതിനു ഇത് ഇടയാക്കുംമെന്നും സംസ്ഥാന വനിത കമ്മീഷൻ മുൻ അംഗം ഡോ.ജെ. പ്രമീളദേവി ആരോപിച്ചു. അക്കാരണത്താൽ തന്നെ സമ്പൂർണ്ണ മദ്യനിരോധനം തന്നെയാണ് ഈ സമയത്ത് ഉചിതമായ തീരുമാനമെന്നും ഓൺലൈൻ വഴി മദ്യം വിൽക്കാനുള്ള സർക്കാർ നീക്കം […]

രമേശ് ചെന്നിത്തലയുടെ ഉസ്മാൻ നാട്ടിലെത്തി: ആദ്യ വിമാനത്തിൽ തന്നെ നാട്ടിലെത്തിയ ഉസ്മാനെ ട്രോളി സോഷ്യൽ മീഡിയ; ട്രോൾ ആക്രമണം നടത്തുന്ന സംഘത്തിനെതിരെ പരാതിയുമായി ഉസ്മാൻ

തേർഡ് ഐ ബ്യൂറോ മലപ്പുറം: കൊറോണക്കാലത്ത് പ്രവാസി മലയാളികൾക്കായി രമേശ് ചെന്നിത്തല നടത്തിയ ഫോൺ ഇൻ പ്രോഗ്രാമിൽ ഏറ്റവും വൈറലായത് ഇസ്മാന്റെ പേരായിരുന്നു. സോഷ്യൽ മീഡിയയിൽ തലങ്ങും വിലങ്ങും രമേശിന്റെ പേരിനൊപ്പം ഉസ്മാന്റെ പേരും തകർത്തു വാരി അയച്ചു. ഇതിനിടെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ വിവാദവും, ട്രോൾ നായകനുമായ ഉസ്മാൻ നേരിട്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഖത്തറിലെ കോൺഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഇൻകാസിന്റെ സ്ഥാപക നേതാവായ ഉസ്മാൻ വർഷങ്ങളായി ഖത്തറിൽ ജോലിചെയ്യുന്നയാളാണ്. തന്നെ രമേശ് ചെന്നിത്തല ഫോണിൽ വിളിച്ചിരുന്നുവെന്നും അതിന്റെ രേഖകൾ ഹാജരാക്കാൻ […]

കോവിഡ് പത്രസമ്മേളനം നടത്തുന്ന ലൈവിനിടെ മുഖ്യമന്ത്രിയ്ക്കു തെറിയഭിഷേകം: മുഖ്യമന്ത്രിയുടെ പേജിൽ തെറി പറഞ്ഞ പ്രവാസി യുവാവ് കുടുങ്ങി; പൊലീസ് കേസെടുത്തു; അബുദാബിയിലെ ജോലിയും പോകും

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള നെട്ടോട്ടത്തിലാണ് ലോകവും രാജ്യവും. ലോകത്തിന് തന്നെ മാതൃകയായ പ്രതിരോധ പ്രവർത്തനങ്ങളാണ് കേരളം എന്ന കൊച്ചു സംസ്ഥാനം ഇപ്പോൾ നടത്തുന്നത്. ഈ പ്രതിരോധ പ്രവർത്തങ്ങൾ ലോകം തന്നെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് എല്ലാ ദിവസവും കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തുന്ന പത്രസമ്മേളനത്തിനിടെ, അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ യുവാവ് തെറിയഭിഷേകം നടത്തിയത്. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ലൈവ് പത്രസമ്മേളനം നടത്തുന്നതിനിടെ യുവാവ് തെറി പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക […]

മാസ്‌ക് ധരിക്കാത്തവർക്കെതിരെ നടപടി കർശനമാക്കാൻ പൊലീസ്: മാസ്‌കില്ലെങ്കിൽ ഇനി കേസ് വരും; മൂക്കിന് താഴെ മാസ്‌ക് വച്ചാലും കുടുങ്ങും

തേർഡ് ഐ ബ്യൂറോ കോട്ടയം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ മൂന്നാം ഘട്ടം കടന്ന് നാലാം ഘട്ടത്തിലേയ്ക്കു കടക്കുന്നതോടെ നടപടികൾ കർശനമാക്കി സംസ്ഥാന സർക്കാർ. പൊതുസ്ഥലത്ത് തുപ്പുന്നവർക്കെതിരെയും, മാസ്‌ക് ധരിക്കാത്തവർക്കെതിരെയും നടപടി കർശനമാക്കുന്നതിനായാണ് ഇപ്പോൾ സംസ്ഥാന പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിക്കഴിഞ്ഞു. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് ധരിക്കാത്തവർക്കെതിരെ നിയമനടപടി കർശനമാക്കാൻ നിർദേശിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും അദ്ദേഹം നിർദ്ദേശം നൽകി. മാസ്‌ക് […]

ലോക്ക് ഡൗണിന് ശേഷം മദ്യത്തിന് വലിയ വില കൊടുക്കണ്ടി വരും: വിദേശ മദ്യത്തിന് 35 ശതമാനം വില കൂടും : ബിയറിനും വൈനിനും പത്ത് ശതമാനം അധിക വില: ക്യൂ ഓൺലൈൻ ആക്കും

തേർഡ് ഐ ബ്യൂറോ കൊച്ചി: ലോക്ക് ഡൗണിന് ശേഷം ബാറുകൾ തുറക്കുമ്പോൾ മദ്യ ഉപഭോക്താക്കൾ വലിയ വില കൊടുക്കണ്ടി വരും. ലോക്ക് ഡൗണിലെ പ്രതി സന്ധി മറികടക്കാൻ സംസ്ഥാനത്ത് മദ്യ വില കൂടും. വില വർദ്ധിപ്പിക്കാൻ മന്ത്രി സഭ തീരുമാനിച്ചു. പത്ത് മുതൽ മുപ്പത്തിയഞ്ച് ശതമാനം വരെ വില വർധിപ്പിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ഓർഡിനൻസ് ഉടൻ ഇറക്കും, ബിയറിനും വൈനിനും 10 ശതമാനം വില കൂട്ടുവാനാണ് തീരുമാനം. മെയ് 17-ന് മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിച്ച ശേഷം സംസ്ഥാനത്ത് മദ്യവിൽപന ആരംഭിക്കാൻ […]

ഇന്ത്യയോട് ഭീഷണി മുഴക്കുമ്പോഴും മരുന്നിനായി കൈനീട്ടി പാക്കിസ്ഥാൻ: കോവിഡ് കാലത്ത് ഇന്ത്യയിൽ നിന്നുള്ള മരുന്ന് ഇറക്കുമതി നിരോധിക്കരുതെന്ന് പാക്കിസ്ഥാനോട് കമ്പനികൾ

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: കോവിഡ് 19 നെ ലോകം മുഴുവൻ നേരിടുന്നത് ഇന്ത്യയുടെ മരുന്നുകളുമായാണ്. ലോകത്തെ മിക്ക രാജ്യങ്ങളും ഇന്ത്യയിൽ നിന്നും കോവിഡിനെ പ്രതിരോധിക്കാനുള്ള മരുന്നുകൾ വാങ്ങാനുള്ള നെട്ടോട്ടത്തിലാണ്. ഇതിനിടെയാണ് പാക്കിസ്ഥാൻ പോലും ഇന്ത്യയെ മരുന്നിന്റെ കാര്യത്തിൽ പിണക്കേണ്ടെന്ന നിലപാടുമായി രംഗത്ത് എത്തിയിരിക്കുന്നത്. പറ്റുമെങ്കിൽ ഇന്ത്യയോട് മരുന്നു നൽകാൻ അഭ്യർത്ഥിക്കണമെന്നാണ് പാക്കിസ്ഥാനിലെ ഭരണകൂടത്തോട് മരുന്നു കമ്പനികൾ അഭ്യർത്ഥിച്ചിരിക്കുന്നത്. പാകിസ്ഥാനിൽ നിർമ്മിക്കുന്ന മരുന്നുകൾക്കുള്ള അസംസ്‌കൃത വസ്തുക്കൾ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് സർക്കാർ നിരോധിക്കരുതെന്ന് മരുന്ന് നിർമ്മാണ കമ്പനികൾ ആവശ്യപ്പെട്ടതായാണ് ഇപ്പോൾ പുറത്തു വരുന്ന […]

കൊറോണക്കാലത്തും പാക്കിസ്ഥാന്റെ ലക്ഷ്യം ഇന്ത്യയുടെ നാശം..! ഇങ്ങനെ പോയാൽ കാശ്മീർ പിടിച്ചെടുക്കാൻ 700 വർഷം വേണ്ടി വരും; ഇന്ത്യയ്ക്കു നേരെ മിസൈൽ പ്രയോഗിക്കണമെന്നു കാശ്മീർ മന്ത്രിയുടെ നിർദേശം പാക്കിസ്ഥാനോട്

തേർഡ് ഐ ബ്യൂറോ കറാച്ചി: കൊറോണക്കാലത്തും ഇന്ത്യയെ നശിപ്പിക്കാനുള്ള തന്ത്രങ്ങളുമായി പാക്കിസ്ഥാൻ. പാക്ക് അധീന കാശ്മീരിലെ മന്ത്രിയാണ് ഇപ്പോൾ ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തുന്നതിനും, മിസൈൽ പ്രയോഗിക്കുന്നതിനും വേണ്ട നിർദേശം നൽകാൻ ഇമ്രാൻഖാനെ ഉപദേശിക്കുന്നത്. ഇന്ത്യയെ ആക്രമിച്ച് കാശ്മീർ പിടിച്ചെടുത്തില്ലെങ്കിൽ 700 വർഷം കഴിഞ്ഞാലും ഇത് സാധിക്കില്ലെന്നാണ് ഇപ്പോൾ ഈ മന്ത്രിയുടെ ഉപദേശം. ഇന്ത്യയുമായി ഇനി ചർച്ചകൾ നടത്തേണ്ടതില്ലെന്നും ആക്രമണമാണ് വേണ്ടതെന്നുമാണ് പാക് അധീന കശ്മീർ മന്ത്രി രാജ ഫാറൂഖ് ഹൈദർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ചർച്ചക്ക് പകരം ഇന്ത്യയെ ആക്രമിക്കണമെന്ന് ഹൈദർ പാക് പ്രധാനമന്ത്രി ഇമ്രാൻ […]

ഇടവകയിലെ എല്ലാ കുടുംബങ്ങൾക്കും ആയിരം രൂപ സഹായവുമായി കര്യംപറമ്പ് സെന്റ് ജോസഫ് പള്ളി: സഹായം നൽകുന്നത് പള്ളിയുടെ ഫണ്ടിൽ നിന്നും

തേർഡ് ഐ ബ്യൂറോ അങ്കമാലി: കൊറോണക്കാലത്ത് ലോകം മുഴുവൻ ദുരിതം അനുഭവിക്കുന്നവർക്കു കരുതലുമായി നിൽക്കുകയാണ്. കേരളത്തിലെ ഓരോ വിഭാഗവും കരുണയുടെ കൈനീട്ടി നൽകുന്നുണ്ട്. ഇതിനിടെയാണ് അങ്കമാലി കര്യംപറമ്പ് സെന്റ് ജോസഫ്‌സ് പള്ളിയിലെ കമ്മിറ്റി അംഗങ്ങളുടെ ധനസഹായം വ്യത്യസ്തമാകുന്നത്. പള്ളിയുടെ ധനശേഖരത്തിൽ നിന്നും കണ്ടെത്തുന്ന തുകയാണ് പള്ളി അംഗങ്ങൾക്കായി വീതിച്ചു നൽകുന്നത്. ഇടവകയിലെ 532 കുടുംബങ്ങൾക്കായി ആയിരം രൂപ വീതമാണ് പള്ളി ഇപ്പോൾ വീതിച്ചു നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഇടവകയുടെ സാമ്പത്തിക സ്ഥിതിയിൽ നിന്നും നല്ലൊരു വിഭാഗമാണ് ഇത്തരത്തിൽ വീതിച്ചു നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ഈ തുകയിലെ മൂന്നു […]

നേഴ്സ്മാർക്ക് ആദരവുമായി യൂത്ത്കോൺഗ്രസ്

സ്വന്തം ലേഖകൻ മീനടം: കൊറോണ കാലത്തും ആരോഗ്യമേഖലയിൽ നിസ്വാർത്ഥസേവനം ചെയ്യുന്ന മീനടം പ്രൈമറി ഹെൽത്ത്‌ സെന്ററിലെ നഴ്സുമാരെ യൂത്ത്കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മോനിച്ചൻ കിഴക്കേടം ചടങ്ങ് ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രെസിഡന്റ് ജസ്റ്റിൻ ജോൺ, അജു മുണ്ടിയാക്കൽ, രഞ്ജിത് പ്ലാത്താനം, സന്തോഷ്‌, സോനു, അലൻ തുടങ്ങിയവർ നേതൃത്വം നൽകി