ലോക്ക് ഡൗണിന് ശേഷം മദ്യത്തിന് വലിയ വില കൊടുക്കണ്ടി വരും: വിദേശ മദ്യത്തിന് 35 ശതമാനം വില കൂടും :     ബിയറിനും വൈനിനും പത്ത് ശതമാനം അധിക വില: ക്യൂ ഓൺലൈൻ ആക്കും

ലോക്ക് ഡൗണിന് ശേഷം മദ്യത്തിന് വലിയ വില കൊടുക്കണ്ടി വരും: വിദേശ മദ്യത്തിന് 35 ശതമാനം വില കൂടും : ബിയറിനും വൈനിനും പത്ത് ശതമാനം അധിക വില: ക്യൂ ഓൺലൈൻ ആക്കും

തേർഡ് ഐ ബ്യൂറോ

കൊച്ചി: ലോക്ക് ഡൗണിന് ശേഷം ബാറുകൾ തുറക്കുമ്പോൾ മദ്യ ഉപഭോക്താക്കൾ വലിയ വില കൊടുക്കണ്ടി വരും. ലോക്ക് ഡൗണിലെ പ്രതി സന്ധി മറികടക്കാൻ സംസ്ഥാനത്ത് മദ്യ വില കൂടും. വില വർദ്ധിപ്പിക്കാൻ മന്ത്രി സഭ തീരുമാനിച്ചു.

പത്ത് മുതൽ മുപ്പത്തിയഞ്ച് ശതമാനം വരെ വില വർധിപ്പിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ഓർഡിനൻസ് ഉടൻ ഇറക്കും, ബിയറിനും വൈനിനും 10 ശതമാനം വില കൂട്ടുവാനാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെയ് 17-ന് മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിച്ച ശേഷം സംസ്ഥാനത്ത് മദ്യവിൽപന ആരംഭിക്കാൻ സ‍ർക്കാ‍ർ തലത്തിൽ ധാരണയായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ മദ്യവിൽപന ആരംഭിച്ച ശേഷമുണ്ടായ കനത്ത തിരക്ക് കണക്കിലെടുത്ത് ഓൺലൈൻ മദ്യവിൽനപനയ്ക്കുള്ള സാധ്യത സ‍ർക്കാ‍ർ പരിശോധിച്ചു വരികയാണ്. ഇതിനായുള്ള മൊബൈൽ ആപ്പും വെബ്സൈറ്റും തയ്യാറാക്കാനുള്ള കമ്പനിയെ കണ്ടെത്താൻ കേരള സ്റ്റാ‍ർട്ടപ്പ് മിഷന് സ‍ർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

ബാറുകൾ വഴി മദ്യം പാഴ്സലായി നൽകാൻ അനുമതി നൽകാൻ സർക്കാരിൽ ധാരണയായിട്ടുണ്ട്. ഇതിനായി അബ്കാരി ചട്ടഭേദ​ഗതിക്ക് എക്സൈസ് വകുപ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്. ബെവ്കോ, കൺസ്യൂമ‍ർഫെഡ് ഔട്ട്‍ലെറ്റുകൾ മദ്യവിൽപന ആരംഭിക്കുന്നതിനോടൊപ്പം തന്നെ സ്വകാര്യ ബാറുകളിലെ കൗണ്ടറുകളിലൂടേയും മദ്യവിൽപന തുടങ്ങും. ബെവ്കോ മദ്യം വിൽക്കുന്ന അതേ നിരക്കിൽ വേണം ബാറുകളിലും മദ്യവിൽപന നടത്താൻ. ബാറുകളുടെ കൌണ്ടറുകളിലും ഓൺലൈൻ ടോക്കൺ സംവിധാനം നടപ്പാക്കും. അതേസമയം വെയർഹൌസുകളിൽ മദ്യം വിൽക്കുക ഇരുപത് ശതമാനം അധിക നിരക്ക് ഈടാക്കിയാവും.

പുതുക്കിയ വില

മാക്ഡവൽ ബ്രാണ്ടി- ഫുൾ: പഴയ വില- 560 രൂപ, പുതിയ വില 620 രൂപ

ഹണി ബീ ബ്രാണ്ടി -ഫുൾ: പഴയ വില- 560 രൂപ, പുതിയ വില 620 രൂപ

സെലിബ്രേഷൻ റം ഫുൾ – പഴയ വില 520 രൂപ, പുതിയ വില 580 രൂപ

ഓൾഡ് മങ്ക് റം ഫുൾ – പഴയ വില 770 രൂപ, പുതിയ വില 850 രൂപ

ഗ്രീൻ ലേബൽ വിസ്കി – ഫുൾ പഴയ വില 660 രൂപ, പുതിയ വില 730 രൂപ

മാജിക് മൊമന്റ്സ് വോഡ്ക – ഫുൾ പഴയ വില 910 രൂപ, പുതിയ വില 1010 രൂപ

എംഎച്ച് ബ്രാണ്ടി – ഫുൾ പഴയ വില 820 രൂപ, പുതിയ വില 910 രൂപ

എംജിഎം വോഡ്ക – ഫുൾ പഴയ വില 550 പുതിയ വില 620 രൂപ

സ്മിർനോഫ് വോഡ്ക – ഫുൾ പഴയ വില 1170 രൂപ, പുതിയ വില 1300 രൂപ

ബെക്കാഡി റം: ഫുൾ പഴയ വില 1290 രൂപ, പുതിയ വില 1440 രൂപ