മാസ്‌ക് ധരിക്കാത്തവർക്കെതിരെ നടപടി കർശനമാക്കാൻ പൊലീസ്: മാസ്‌കില്ലെങ്കിൽ ഇനി കേസ് വരും; മൂക്കിന് താഴെ മാസ്‌ക് വച്ചാലും കുടുങ്ങും

മാസ്‌ക് ധരിക്കാത്തവർക്കെതിരെ നടപടി കർശനമാക്കാൻ പൊലീസ്: മാസ്‌കില്ലെങ്കിൽ ഇനി കേസ് വരും; മൂക്കിന് താഴെ മാസ്‌ക് വച്ചാലും കുടുങ്ങും

തേർഡ് ഐ ബ്യൂറോ

കോട്ടയം: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ മൂന്നാം ഘട്ടം കടന്ന് നാലാം ഘട്ടത്തിലേയ്ക്കു കടക്കുന്നതോടെ നടപടികൾ കർശനമാക്കി സംസ്ഥാന സർക്കാർ. പൊതുസ്ഥലത്ത് തുപ്പുന്നവർക്കെതിരെയും, മാസ്‌ക് ധരിക്കാത്തവർക്കെതിരെയും നടപടി കർശനമാക്കുന്നതിനായാണ് ഇപ്പോൾ സംസ്ഥാന പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിക്കഴിഞ്ഞു.

പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് ധരിക്കാത്തവർക്കെതിരെ നിയമനടപടി കർശനമാക്കാൻ നിർദേശിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും അദ്ദേഹം നിർദ്ദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാസ്‌ക് ധരിക്കാത്തവർക്ക് 200 രൂപയും കുറ്റം ആവർത്തിച്ചാൽ 5000 രൂപയും പിഴ ഈടാക്കാനാണ് തീരുമാനം. വിവിധ വ്യക്തികളും സംഘടനകളും പൊലീസിന് കൈമാറിയ മാസ്‌കുകൾ പൊതുജനങ്ങൾക്ക് വിതരണ ചെയ്യും.

സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ വഴിയരികിൽ മാസ്‌കുകൾ വിൽപ്പന നടത്തുന്നത് നിരുത്സാഹപ്പെടുത്താനും വിൽപ്പനയ്ക്കുളള മാസ്‌കുകൾ അണുവിമുക്തമാക്കിയ പാക്കറ്റുകളിലാണ് സൂക്ഷിക്കുന്നതെന്ന് ഉറപ്പുവരുത്താനും നിർദ്ദേശിച്ചിട്ടുണ്ട്.

കൊറോണ വൈറസ് ബാധയെ തുടർന്നു ഇപ്പോൾ മാസ്‌ക് വിതരണവും ഉപയോഗവും സജീവമായിട്ടുണ്ട്. എന്നാൽ, ഒരു ചെറിയ വിഭാഗം ഇപ്പോഴും മാസ്‌ക് ധരിക്കാൻ തയ്യാറായിട്ടില്ല. സംസാരിക്കുമ്പോഴും മറ്റുള്ള സമയങ്ങളിലും മാസ്‌ക് മുഖത്തിന് താഴെ താഴ്ത്തി വച്ചു ഇടപെടുന്നവരും ഉണ്ട്. ഇത്തരക്കാർക്ക് എതിരെ അടക്കം നടപടിയുണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.