play-sharp-fill

രാജ്യത്തിന് ഇരുപത് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി: ലോക്ക് ഡൗൺ തുടരും; നാലാം ഘട്ടത്തിൽ പുതിയ നിയമങ്ങൾ

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: ലോക്ക് ഡൗൺ നാലാം ഘട്ടമായി തുടരുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാൻ ആറു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക് ഡൗൺ നീളുമെന്നതു വ്യക്തമാക്കിയിരിക്കുന്നത്. നാലാം ഘട്ടത്തിൽ പുതിയ നിയമങ്ങൾ ഉണ്ടാകും. ഈ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാവും ലോക്ക് ഡൗൺ നടപ്പാക്കുക. മൂന്നാം ഘട്ടം പൂർത്തിയാകുന്ന മേയ് 18 നു ഇതു സംബന്ധിച്ചുള്ള തീരുമാനം പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. നിയമം പാലിച്ച് നമ്മൾ കൊറോണയെ പരാജയപ്പെടുത്തിയെന്നു […]

ലോക് ഡൗണില്‍ വീട്ടില്‍ ചാരായം നിര്‍മ്മിച്ച് ലിറ്ററിന് രണ്ടായിരം രൂപയ്ക്ക് വില്‍പ്പന : നാട്ടുകാരുടെ പരാതിയില്‍ അതിരമ്പുഴ സ്വദേശിയടക്കം രണ്ടുപേര്‍ എക്‌സൈസ് പിടിയില്‍

സ്വന്തം ലേഖകന്‍ കോട്ടയം : ലോക് ഡൗണ്‍ മുതലാക്കി വീട്ടില്‍ ചാരായം നിര്‍മ്മിച്ച് രണ്ടായിരം രൂപ നിരക്കില്‍ വില്‍പ്പന. രഹസ്യ വിവരത്തെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ പിടിയില്‍. അതിരമ്പുഴ വില്ലേജില്‍ പടിഞ്ഞാറ്റിന്‍ഭാഗം കരോട്ട് ഇരുപ്പേല്‍ ബാബുവും അയ്മനം  വല്യാട് നടുത്തറയില്‍ ബിജു (48) എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്. ബാബുവിന്റെ വീട്ടില്‍ നിന്നും ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 120 ലിറ്റര്‍ കോടയും ഗ്യാസ് സിലിണ്ടര്‍ അടക്കം വാറ്റുപകരണങ്ങളും എക്‌സൈസ് പിടിച്ചെടുത്തു. പ്രതിയായ ബിജു ബന്ധുവീട്ടില്‍ വന്ന് താമസമാക്കി ബാബുവിനോടൊപ്പം ചേര്‍ന്ന് ചാരായം […]

ഓട്ടോ – ടാക്‌സി സര്‍വ്വീസുകള്‍ പുനസ്ഥാപിക്കണം ജോസ് കെ.മാണി

സ്വന്തം ലേഖകൻ കോട്ടയം : ലോക്ക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തലാക്കിയ ഓട്ടോ-ടാക്‌സി സര്‍വ്വീസുകള്‍ പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍ണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു. കേരളത്തിന്റെ പൊതുഗതാഗത സംവിധാനത്തില്‍ സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന ഓട്ടോറിക്ഷയും, ടാക്‌സികളും നിരത്തുകളില്‍ ഇറങ്ങാതായിട്ട് രണ്ട് മാസം പിന്നിടുകയാണ്. ലോക്ക്ഡൗണിന്റെ പ്രത്യേക സാഹചര്യത്തില്‍ അനിവാര്യമായ ഈ നടപടിയോട് തൊഴിലാളി സമൂഹം പൂര്‍ണ്ണമായും സഹകരിക്കുകയുണ്ടായി. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ കടകളും മറ്റ് സ്ഥാപാനങ്ങളും ഭാഗികമായി തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസമായി ലക്ഷകണക്കായ തൊഴിലാളികളുടെ ജീവിതം […]

ഓൺലൈൻ മദ്യ വിൽപ്പന: മഹിളാ ഐക്യവേദിയുടെ പ്രതിഷേധം ബുധനാഴ്ച

സ്വന്തം ലേഖകൻ കോട്ടയം: ഓൺലൈൻ വഴി മദ്യം വിൽക്കാനും കള്ള് ഷാപ്പുകൾ തുറക്കാനുമുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് മെയ് 13 ബുധൻ മഹിള ഐക്യവേദിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. എല്ലാ പഞ്ചായത്ത് താലൂക്ക് കേന്ദ്രങ്ങളിലും പ്ലക്കാർഡ് ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചായിരുക്കും പ്രതിഷേധം സംഘടിപ്പിക്കുന്നത്.

സ്‌കൂള്‍ കോമ്പൗണ്ടില്‍ വ്യാജവാറ്റ് ; കരിപ്പൂത്തട്ടില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് 40 ലിറ്റര്‍ കോട : ലോക് ഡൗണിനില്‍ സ്‌കൂള്‍ അടച്ചത് വാറ്റിന് വളമാക്കി ലഹരിമാഫിയ

സ്വന്തം ലേഖകന്‍ കോട്ടയം : ആര്‍പ്പൂക്കര കരിപ്പൂത്തട്ട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കോമ്പൗണ്ടിനുള്ളില്‍ നിന്നും ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ കോട കണ്ടെടുത്തു. ആര്‍പ്പൂക്കര കരിപ്പൂത്തട്ട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ കോമ്പൗണ്ടിനുള്ളിലെ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കിടയിലെ പുല്‍പ്പടര്‍പ്പുകളില്‍ നിന്നുമാണ് 20 ലിറ്റര്‍ വീതം കൊള്ളുന്ന രണ്ടു കന്നാസുകളിലായി 40 ലിറ്റര്‍ കോട ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സ്‌കൂള്‍ അടഞ്ഞുകിടക്കുകയായിരുന്നു. എന്നാല്‍ അത്യാവശ്യ ഓഫീസ് ആവശ്യത്തിനായി സ്‌കൂള്‍ അധികൃതര്‍ ഇന്ന് സ്‌കൂളിലെത്തിയപ്പോഴാണ് സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെയും പ്രധാന കെട്ടിടത്തിന്റെയും ഇടയിലെ പുല്‍പ്പടര്‍പ്പുകള്‍ക്കിടയില്‍ […]

ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കണം ; സാമൂഹിക അകലം പാലിച്ച് ഭക്ഷണം കഴിക്കാവുന്ന രീതിയില്‍ ഹോട്ടലുകള്‍ തുറക്കാന്‍ അനുവദിക്കണം : ഇളവുകള്‍ക്കായി കേന്ദ്രത്തിന് കേരളം സമര്‍പ്പിക്കുന്ന പട്ടിക ഇങ്ങനെ

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന മൂന്നാംഘട്ട ലോക് ഡൗണ്‍ അവസാനിക്കാറായ ഘട്ടത്തില്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട ഇളവുകളുടെ പട്ടിക പൂര്‍ത്തിയായി. സംസ്ഥാനത്ത് അതാത് ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. രാജ്യത്ത് ലോക ഡൗണ്‍ അവസാനിക്കാറായ ഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു രാവിലെ വിളിച്ചു ചേര്‍ത്ത ഉന്നത തലയോഗത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നത്. ഇതിനൊപ്പം സാമൂഹിക അകലം പാലിച്ച് ഭക്ഷണം കഴിക്കാവുന്ന രീതിയില്‍ ഹോട്ടലുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. ഇതുള്‍പ്പെടെ കേന്ദ്രത്തിന് സമര്‍പ്പിക്കേണ്ട നിര്‍ദേശങ്ങളുടെ പട്ടിക […]

വിദേശത്ത് നിന്നും ആളുകള്‍ എത്തിയതോടെ സ്ഥിതിഗതികള്‍ മാറുന്നു ; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കൊറോണ വൈറസ് പ്രതിരോധത്തില്‍ കേരളം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിദേശത്ത് നിന്നും സംസ്ഥാനത്തേക്ക് ആളുകള്‍ എത്തി തുടങ്ങിയത് സ്ഥിതിഗതികള്‍ മാറുന്നതിന് കാരണമായി എന്നും പറഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നടത്തുന്ന ദൈനംദിന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറത്ത് മൂന്നും , പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളില്‍ ഒരോ കേസുകള്‍ കൂടി സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 34 മേഖലകളെ പുതിയ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ […]

സംസ്ഥാനത്ത് ഇന്ന് അഞ്ചു പേർക്കു കോവിഡ് 19 സ്ഥീരീകരിച്ചു: ആകെ കോവിഡ് ബാധിതരുടെ എണ്ണം 32 ആയി; വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ എത്തിയ രോഗ ബാധിതർ 23 ; കോട്ടയത്ത് രണ്ടു വയസുകാരന് കോവിഡ്: അമ്മയും മകനും മെഡിക്കൽ കോളേജിൽ

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ചു പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ ഇതുവരെ 32 രോഗ ബാധിതരാണ് സംസ്ഥാനത്ത് ഉള്ളത്. കോവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇതു സംബന്ധിച്ചുള്ള കണക്കുകൾ പുറത്തു വിട്ടത്. 23 പേരും വൈറസ് ബാധിച്ചത് കേരളത്തിനു പുറത്തു നിന്നാണ്. ചെന്നൈ ആറു പേർ, മഹാരാഷ്ട്ര നാല് പേർ, നിസാമുദീൻ, വിദേശത്തു നിന്നു വന്ന 11 പേർ ഇങ്ങനെയാണ് രോഗം ബാധിച്ചവരുടെ കണക്ക്. സമ്പർക്കത്തിലൂടെ ഒൻപതു പേർക്കും രോഗം […]

ഇരവികുളത്ത് പിറന്നത് 110 വരയാടിന്‍ കുഞ്ഞുങ്ങള്‍ ; ശല്യപ്പെടുത്താന്‍ ടൂറിസ്റ്റുകളില്ലാതായതോടെ തുള്ളിച്ചാടി ദേശിയ ഉദ്യാനത്തിൽ വിസ്മയം തീർക്കുന്നു : സുരക്ഷയൊരുക്കി തള്ളയാടുകളും

സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഇരവികുളത്ത് പിറന്നത് 110 വരയാടിന്‍ കുഞ്ഞുങ്ങള്‍. എന്നാല്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ശല്യപ്പെടുത്താന്‍ ടൂറിസ്റ്റുകളില്ല. ഇതോടെ ഏകാന്തതയില്‍ തുള്ളിച്ചാടുകയാണ് ഈ കുഞ്ഞുങ്ങള്‍. ഇവയ്ക്ക് സുരക്ഷയൊരുക്കി തള്ളയാടുകളും ഒപ്പമുണ്ട്. ശരാശരി 80 കുഞ്ഞുങ്ങളാണ് പ്രതിവര്‍ഷം പിറന്നിരുന്നത്. എന്നാല്‍ ഇക്കുറി പിറന്നത് 110 കുഞ്ഞുങ്ങളാണെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍.ലക്ഷ്മി അറിയിച്ചു. ഉള്‍വനത്തിലാണ് സാധാരണ വരയാടുകള്‍ പ്രസവിക്കുന്നത്. ഇക്കുറി വരയാടുകള്‍ പ്രസവത്തിനായി വനത്തിനുള്ളിലേക്ക് പോയിട്ടില്ലെന്നും ദേശീയോദ്യാനം പരിസരത്തുതന്നെയാണ് മിക്കതും പ്രസവിച്ചതെന്നും വാര്‍ഡന്‍ വ്യക്തമാക്കി. അതിനാല്‍ തന്നെ വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ കുഞ്ഞുങ്ങള്‍ കാര്യമായി […]

വയനാട്ടില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പൂജ്യത്തില്‍ നിന്നും എട്ടിലേക്ക് ; കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത് 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിന് : ഗ്രീന്‍ സോണിലായിരുന്ന വയനാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു

സ്വന്തം ലേഖകന്‍ വയനാട്: ഒരു വൈറസ് ബാധിതര്‍ പോലും ഇല്ലാതെ ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ടിരുന്ന വയനാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു. സംസ്ഥാനത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് വയനാട്ടിലാണ്. ചെന്നൈയില്‍ വന്‍തോതില്‍ രോഗവ്യാപനമുണ്ടായ കോയമ്പേട് മാര്‍ക്കറ്റില്‍ പോയി വന്നവരും, അതില്‍ ഒരാളുമായി സമ്പര്‍ക്കത്തിലായവരും ഉള്‍പ്പെടെ എട്ടുപേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ വയനാട് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 16 പേര്‍ രോഗലക്ഷണങ്ങളോടെ ആശുപത്രിയിലും നിരീക്ഷണത്തിലുണ്ട്. ഏപ്രില്‍മാസം കോയമ്പേട് മാര്‍ക്കറ്റില്‍ ചരക്കെടുക്കാന്‍ പോയ മാനന്തവാടി സ്വദേശിയായ ലോറി ഡ്രൈവറില്‍നിന്ന് ഇതുവരെ ആറ് പേരിലേക്കാണ് […]