സംസ്ഥാനത്ത് ഇന്ന് അഞ്ചു പേർക്കു കോവിഡ് 19 സ്ഥീരീകരിച്ചു: ആകെ കോവിഡ് ബാധിതരുടെ എണ്ണം 32 ആയി; വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ എത്തിയ രോഗ ബാധിതർ 23 ; കോട്ടയത്ത് രണ്ടു വയസുകാരന് കോവിഡ്: അമ്മയും മകനും മെഡിക്കൽ കോളേജിൽ

സംസ്ഥാനത്ത് ഇന്ന് അഞ്ചു പേർക്കു കോവിഡ് 19 സ്ഥീരീകരിച്ചു: ആകെ കോവിഡ് ബാധിതരുടെ എണ്ണം 32 ആയി; വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ എത്തിയ രോഗ ബാധിതർ 23 ; കോട്ടയത്ത് രണ്ടു വയസുകാരന് കോവിഡ്: അമ്മയും മകനും മെഡിക്കൽ കോളേജിൽ

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ചു പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ ഇതുവരെ 32 രോഗ ബാധിതരാണ് സംസ്ഥാനത്ത് ഉള്ളത്.

കോവിഡ് അവലോകന യോഗത്തിനു ശേഷം നടന്ന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇതു സംബന്ധിച്ചുള്ള കണക്കുകൾ പുറത്തു വിട്ടത്. 23 പേരും വൈറസ് ബാധിച്ചത് കേരളത്തിനു പുറത്തു നിന്നാണ്. ചെന്നൈ ആറു പേർ, മഹാരാഷ്ട്ര നാല് പേർ, നിസാമുദീൻ, വിദേശത്തു നിന്നു വന്ന 11 പേർ ഇങ്ങനെയാണ് രോഗം ബാധിച്ചവരുടെ കണക്ക്. സമ്പർക്കത്തിലൂടെ ഒൻപതു പേർക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇതിൽ ആറു പേർക്കു വയനാട്ടിൽ നിന്നാണ് രോഗം ബാധിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാടിനു പുറത്ത് സമ്പർക്കത്തിലൂടെ രോഗ ബാധ ഉണ്ടായത് മൂന്നു പേർക്കാണ്. ഇവർ ഗൾഫിൽ നിന്നും വന്നവരുടെ ബന്ധുക്കളാണ്. സമ്പർക്കത്തിലൂടെയുള്ള രോഗ ബാധയുടെ തോത് സങ്കൽപ്പത്തിന് അതീതമാണ്. ഒരാളിൽ നിന്നും 22 പേർക്കാണ് രോഗം ബാധിച്ചത്. ഈ സാഹചര്യത്തിൽ സംസ്ഥാനം അതീവ ജാഗ്രത പുലർത്തണം.

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് രണ്ടു വയസുള്ള കുട്ടിക്ക്

കോട്ടയം ജില്ലയില്‍ ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് രണ്ടു വയസുള്ള കുട്ടിക്ക്. മെയ് ഒന്‍പതിന് കുവൈറ്റ്-കൊച്ചി വിമാനത്തില്‍ അമ്മയ്ക്കൊപ്പം എത്തിയ കുട്ടി ഉഴവൂരിലെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

അമ്മയുടെ സാമ്പിള്‍ പരിശോധനാഫലം വന്നിട്ടില്ല. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു. അമ്മയ്ക്ക് ഇതുവരെ രോഗലക്ഷണങ്ങളില്ല. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

ഇതേ വിമാനത്തില്‍ കോട്ടയം ജില്ലക്കാരായ 21 പേര്‍ എത്തിയിരുന്നു. ഇതില്‍ ഒന്‍പതു പേര്‍ നിരീക്ഷണ കേന്ദ്രത്തിലും രോഗം സ്ഥിരീകരിച്ച കുട്ടിയുള്‍പ്പെടെ 12 പേര്‍ ഹോം ക്വാറന്‍റയിനിലുമായിരുന്നു. വിമാനത്തില്‍ ഇവരുടെ സഹയാത്രികനായിരുന്ന മലപ്പുറം സ്വദേശിക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു