രാജ്യത്തിന് ഇരുപത് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി: ലോക്ക് ഡൗൺ തുടരും; നാലാം ഘട്ടത്തിൽ പുതിയ നിയമങ്ങൾ

രാജ്യത്തിന് ഇരുപത് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി: ലോക്ക് ഡൗൺ തുടരും; നാലാം ഘട്ടത്തിൽ പുതിയ നിയമങ്ങൾ

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: ലോക്ക് ഡൗൺ നാലാം ഘട്ടമായി തുടരുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കാൻ ആറു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക് ഡൗൺ നീളുമെന്നതു വ്യക്തമാക്കിയിരിക്കുന്നത്. നാലാം ഘട്ടത്തിൽ പുതിയ നിയമങ്ങൾ ഉണ്ടാകും. ഈ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാവും ലോക്ക് ഡൗൺ നടപ്പാക്കുക. മൂന്നാം ഘട്ടം പൂർത്തിയാകുന്ന മേയ് 18 നു ഇതു സംബന്ധിച്ചുള്ള തീരുമാനം പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

നിയമം പാലിച്ച് നമ്മൾ കൊറോണയെ പരാജയപ്പെടുത്തിയെന്നു പറഞ്ഞ പ്രധാനമന്ത്രി, ഈ പോരാട്ടത്തിലൂടെ നമ്മൾ ലോകത്തിന് മുന്നിലെത്തി. ഇപ്പോൾ യുദ്ധം നമ്മുടെ നിയന്ത്രണത്തിലാണെന്നും അവകാശപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക് ഡൗണിനെ നേരിടുന്നതിനായി പുതിയ സാമ്പത്തിക പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ആത്മനിർമ്മാൺ ഭാരത് അഭിയാൻ എന്ന പുതിയ പാക്കേജ് പ്രഖ്യാപിച്ചു. ജിഡിപിയുടെ പത്തു ശതമാനം വരുന്ന സാമ്പത്തിക പാക്കേജാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജാണ് പ്രധാനമന്ത്രി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. പാക്കേജിന്റെ പത്തു ശതമാനം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മാറ്റി വച്ചിരിക്കുന്നത്. രാജ്യത്തെ എല്ലാ മേഖലകൾക്കും ഉത്തേജനം നൽകുന്നതിനായി പാക്കേജ് ഉപയോഗിക്കും.

ലോക്ക് ഡൗണിൽ കുടുങ്ങി ബുദ്ധിമുട്ട് അനുഭവിക്കുന്ന കർഷകർ, തൊഴിലാളികൾ, ചെറുകിട സംരംഭകർ, മധ്യവർഗ കുടുംബങ്ങൾ എന്നിവർക്ക് അടക്കം പാക്കേജിന്റെ ഭാഗമായി സഹായം നൽകും. പാക്കേജിന്റെ വിശദാംശങ്ങൾ നാളെ ധനമന്ത്രി നിർമ്മലാ സീതാരാമൻ വിശദമാക്കും.

കൊറോണ ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾ ആരംഭിച്ചിട്ട് നാലുമാസമായി. രാജ്യത്തെ നിരവധി ജീവനുകൾ നഷ്ടമായി. പലർക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു.. ഇത്തരമൊരു സാഹചര്യം ലോകത്ത് ആദ്യം. ഇത്തരം ഒരു സാഹചര്യം രാജ്യം ഇതുവരെ നേരിട്ടിട്ടില്ല.

വൈറസിന് എതിരായ യുദ്ധത്തിലാണ് രാജ്യം. കോവിഡിൽ നിന്നും രാജ്യം രക്ഷപെടുക തന്നെ ചെയ്യും. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെതായിരിക്കും. കോവിഡിനു ശേഷം രാജ്യത്തെ കരുത്തുറ്റതാക്കണം. കോവിഡ് ഇന്ത്യയ്ക്കു മികച്ച അവസരം ഒരുക്കും. കോവിഡിൽ നാം തോൽക്കില്ല. നമുക്ക് വേണ്ടത് സ്വയം പര്യാപ്തതയാണ്.

രാജ്യത്ത് ആവശ്യത്തിന് പിപിഇ കിറ്റുകൾ ഇപ്പോൾ ഉണ്ട്. നമ്മുടം ദൃഢനിശ്ചയം കോവിഡിനെക്കാൾ വലുതാണ്. ലോകത്തിന്റെ പ്രതീക്ഷ ഇന്ന് ഇന്ത്യയിലാണ്. ഓരോ പൗരനും ഈ ഘട്ടത്തിൽ അഭിമാനിക്കാവുന്നതാണ്. പ്രതിസന്ധിയിൽ നിന്നും അവസരങ്ങൾ കണ്ടെത്തണം. ലോകത്തെ രക്ഷിച്ചു നിർത്തുന്നത് ഇന്ന് ഇന്ത്യയുടെ മരുന്നാണ്. ഇന്ത്യയുടെ കഴിവുകളിൽ ലോകം വിശ്വസിച്ചു തുടങ്ങിയിട്ടുണ്ട്.

നിരവധി രോഗങ്ങളെ ഇന്ത്യ പ്രതിരോധിച്ചിട്ടുണ്ട്. ഒരൊറ്റ വൈറസ് ഇന്ത്യയുടെ താളം തെറ്റിച്ചു. ലോകത്തിന് യോഗ അടക്കം ഇന്ത്യ സംഭാവന ചെയ്തു. മേക്ക് ഇൻ ഇന്ത്യ വഴി രാജ്യത്ത് കൂടുതൽ സഹായം എത്തിക്കും. കൂടുതൽ തൊഴിൽ അവസരങ്ങൾ ഇതുവഴി ഒരുക്കും. സ്വയംപര്യാപ്തത കൈവരിയ്ക്കാനുള്ള ആദ്യ ചുവടുവയ്പ്പാണ് ഇത്. ആഗോള മത്സരത്തിന് രാജ്യത്തെ സജ്ജമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.