ബിഷപ്പിനെതിരായ പീഡന ആരോപണം: കന്യാസ്ത്രീയും ബിഷപ്പും ഒരേ പോലെ കുറ്റക്കാർ; ബിഷപ്പിനെ മാത്രം ശിക്ഷിക്കുന്നത് ക്രൂരത; പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പീഡനമാകുന്നത് എപ്പോൾ

സ്വന്തം ലേഖകൻ കോട്ടയം: വൈദികർക്കെതിരെ ലൈംഗിക പീഡന പരാതികൾ ആരോപിക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. വൈദികരുടെ പീഡനക്കഥകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം പറന്നു നടക്കുന്നത്. എന്നാൽ, ഈ കഥകളിൽ ഒന്ന് കണ്ണോടിച്ചാലറിയാം പരസ്പര സമ്മതത്തോടെ നടന്ന ബന്ധങ്ങളിൽ പലതുമാണ് ഇപ്പോൾ വിവാദത്തിൽ അവസാനിച്ചിരിക്കുന്നതെന്ന്. തിരുവല്ലയിൽ ഓർത്തഡോക്‌സ് സഭയിലെ വൈദികർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മൂന്നു വർഷത്തോളമാണ് വൈദികരും വീട്ടമ്മയും തമ്മിൽ അടുപ്പമുണ്ടായിരുന്നത്. കുറവിലങ്ങാട് ബിഷപ്പ് പീഡിപ്പിച്ചതായി പരാതി ഉയർന്ന സംഭവത്തിലാവട്ടെ കന്യാസ്ത്രിയും ബിഷപ്പും തമ്മിൽ രണ്ടു വർഷത്തിലേറെ നീണ്ടു നിന്ന ബന്ധമാണ് ഉണ്ടായിരുന്നത്. ബന്ധങ്ങളിലെ ഇഴയടുപ്പം […]

വി.എസിനെ മുന്നിൽ നിർത്തി ഓർത്തഡോക്‌സ് സഭ പിടിക്കാൻ സിപിഎം: വൈദിക പീഡനക്കേസിൽ സഭ അധ്യക്ഷനെയും പ്രതി ചേർത്തേക്കും; കേസ് നിർണ്ണായക വഴിത്തിരിവിലേയ്ക്ക്

തോമസ്  എബ്രഹാം കോട്ടയം: വീട്ടമ്മയെ ലൈംഗികമായി ഉപയോഗിച്ച കേസിൽ അഞ്ചു വൈദികർ പ്രതിസന്ഥാനത്ത് എത്തിയ സംഭവത്തിൽ ഓർത്തഡോസ്‌ക് സഭയെ വരുതിയിൽ നിർത്താൻ തുറുപ്പ് ചീട്ട് പുറത്തിറക്കി സിപിഎം. കോൺഗ്രസുമായി അടുപ്പത്തിൽ നിൽക്കുന്ന സഭയെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഎം പാളയത്തിൽ എത്തിക്കുന്നതിനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ വിഎസിനെ ഉപയോഗിച്ച് സിപിഎം നടത്തിയ തുറുപ്പ് ചീട്ട്. ഇതിനിടെ വിഎസിന്റെ പരാതിയിൽ ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാത്തോലിക്കാ ബാവയെയും പ്രതിചേർക്കാൻ നീക്കം നടക്കുന്നുണ്ട്. വൈദികർക്കെതിരായി ഉയർന്ന ക്രിമിനൽ സ്വഭാവമുള്ള പരാതി ഒത്തു […]

ദളിതന് വൈദികനാകാനും അയിത്തം: ദളിതന്റെ പേര് വൈദിക പട്ടികയിൽ നിന്നു വെട്ടുന്നത് ബിഷപ്പ് നേരിട്ട്; മദം പൊട്ടുന്ന ബിഷപ്പിനു മുന്നിൽ മതം മാറിയിട്ടും രക്ഷയില്ലാതെ ദളിത് ക്രൈസ്തവർ; ദളിതനെ വിറ്റ് കാശാക്കുന്ന സഭ കൊള്ളയടിക്കുന്നത് കോടികൾ

സ്വന്തം ലേഖകൻ കോട്ടയം: ചേറിലും ചെളിയിലും പണിയെടുത്ത് വളർന്നവന്റെ സത്വം ഹൈന്ദവ മേലാളൻമാർ നിഷേധിച്ചതോടെയാണ് ദളിതൻ ക്രിസ്തുവിന്റെ വഴി തേടിയെത്തിയത്. എന്നാൽ, ദളിത് ക്രൈസ്തവന് നൂറ്റാണ്ടു കഴിഞ്ഞിട്ടും ഇപ്പോഴും ഇതേ സ്വത്വം നിഷേധിക്കപ്പെടുകയാണെന്നാണ് സഭകളുടെ അയിത്തച്ചങ്ങല വ്യക്തമാക്കുന്നത്. പഠിക്കാനും, ജോലി ചെയ്യാനുമുള്ള ദളിതന്റെ അവകാശത്തിനു മേൽ കത്തി വച്ച വിജയപുരം രൂപതാ അധ്യക്ഷനും സംഘവും വൈദികനാകാനുള്ള ദളിതന്റെ അവകാശവും അടക്കിപ്പിടിച്ചിരിക്കുകയാണെന്നാണ് ദളിത് കാത്തലിക് മഹാജന സഭ പുറത്തിറക്കിയ ലഘുലേഖയിൽ വ്യക്തമാക്കുന്നത്. ഒരു ദളിതൻ പോലും വിജയപുരം രൂപതയിൽ വൈദികനാകേണ്ടെന്നു പ്രഖ്യാപിച്ച സഭാ അധ്യക്ഷൻ ദളിത് […]

കുന്നത്തുകളത്തിൽ ജ്വല്ലറി; തൊഴിലാളികൾ ധർണ്ണ നടത്തി

സ്വന്തം ലേഖകൻ കോട്ടയം: ഇടപാടുകാരെയും തൊഴിലാളികളെയും വഞ്ചിച്ച് കോടികളുമായി മുങ്ങിയ കുന്നത്തുകളത്തിൽ ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ തൊഴിലാളികളും കുടുബാംഗങ്ങളും ജ്വല്ലറിക്ക് മുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു ജില്ല സെക്രട്ടറി ടി.ആർ രഘുനാഥൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് പി.ജെ വർഗീസ്, ഏരിയ സെക്രട്ടറി സുനിൽ തോമസ്, കോമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ല സെക്രട്ടറി പി.ഐ ബോസ് എന്നിവർ സംസാരിച്ചു. വർഷങ്ങളായി കുന്നത്തുകളത്തിൽ ഗ്രൂപ്പിൽ ജോലി ചെയ്തിരുന്നവരും ഉടമ വിശ്വനാഥനെ വിശ്വസിച്ച് പലരുടെ കൈയ്യിൽ നിന്നായി […]

പട്ടാപകൽ ശാസ്ത്രി റോഡിൽ മോഷണം

സ്വന്തം ലേഖകൻ കോട്ടയം: ശാസ്ത്രി റോഡിലെ കണ്ണടക്കടയിൽ നിന്നും ബാങ്കിലടയ്ക്കാൻ നൽകിയ 16000 രൂപ മോഷണം പോയതായി പരാതി. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ശാസ്ത്രി റോഡിൽ ബാങ്ക് ഓഫ് ഇന്ത്യയ്ക്കു സമീപം മോഷണം നടന്നത്. ശാസ്ത്രി റോഡിലെ ആൽഫ ഒപ്റ്റിക്കൽസിൽ നിന്നും ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ അടയ്ക്കാൻ നൽകിയ പണമാണ് മോഷണം പോയതെന്നാണ് പരാതി. കടയിലെ ജീവനക്കാരനായ ബിജുവാണ് പണവുമായി ബാങ്കിലേയ്ക്കു പോയത്. ഇയാളുടെ കയ്യിലുണ്ടായിരുന്ന ബുക്കിലാണ് പണം സൂക്ഷിച്ചിരുന്നത്. സ്ഥാപനത്തിൽ നിന്നു ബാങ്കിലേയ്ക്കു പോകുന്നതിനിടെയും കയ്യിൽ പണമുണ്ടായിരുന്നതായി ബിജു പറയുന്നു. […]

ജില്ലയിൽ ലൈഫ്മിഷൻ പദ്ധതിയിൽ 7006 പുതിയ വീടുകൾ നിർമിക്കും: മന്ത്രി ഡോ.കെ.ടി.ജലീൽ

സ്വന്തം ലേഖകൻ കോട്ടയം ജില്ലയിൽ ലൈഫ്മിഷൻ പദ്ധതിയിൽ ഈ സാമ്പത്തിക വർഷം 7006 വീടുകൾ നിർമിച്ച് നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ. ടി ജലീൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളിൽ പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ 2018-19 വർഷത്തെ പദ്ധതി പുരോഗതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തമായി സ്ഥലമുള്ള ഭവനരഹിതരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഭവന നിർമാണ പദ്ധതികൾക്ക് ഉണ്ടാവുന്ന കാലതാമസം ഒഴിവാക്കാൻ പ്രത്യേകശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഭവന നിർമാണ പദ്ധതികളിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് അർഹതയുടെ അടിസ്ഥാനത്തിലായിരിക്കണം. വാർഡ് അടിസ്ഥാനത്തിൽ വീട് വീതം […]

പുസ്തക വണ്ടി മന്ത്രി കെ. ടി. ജലീൽ ഫ്ളാഗ് ഓഫ് ചെയ്തു

സ്വന്തം ലേഖകൻ കോട്ടയം: വായനാപക്ഷാചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പുസ്തകവണ്ടി പര്യടനം തുടങ്ങി. ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീൽ ഫ്‌ളാഗ് ഓഫ് ചെയ്തു. ഡിസി ബുക്സ് സ്പോൺസർ ചെയ്ത പുസ്തകങ്ങൾ മന്ത്രിയിൽ നിന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ സിനി കെ തോമസ് ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ശശികല നായർ, ജില്ലാ പഞ്ചായത്തംഗം സഖറിയാസ് കുതിരവേലി, ജില്ല പഞ്ചായത്തംഗം ലിസമ്മ ബേബി, എഡിസി (ജനറൽ) പി. എസ് ഷിനോ തുടങ്ങിയവർ പങ്കെടുത്തു. […]

ഓർത്തഡോക്‌സ് സഭയിലെ ലൈംഗിക വിവാദം: ക്രൈംബ്രാഞ്ച് അന്വേഷണം സ്വാഗതം ചെയ്ത് സഭ

സ്വന്തം ലേഖകൻ കോട്ടയം:വൈദികർക്കെതിരെയുള്ള ലൈംഗികാര പണ വിവാദം ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതം ചെയ്ത് ഓർത്തഡോക്‌സ് സഭ. ഇത് സംബന്ധിച്ച് സഭ ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോൺ ഇറക്കിയ പത്രക്കുറിപ്പ് ചുവടെ: ‘മലങ്കര സഭയിലെ അഞ്ചു വൈദികർക്കെതിരെ ഉയർന്ന പരാതിയിൽ ഗവൺമെൻറ് തലത്തിൽ നടത്തുവാൻ പോകുന്ന അന്വേഷണത്തെ മലങ്കര സഭ സ്വാഗതം ചെയ്യുന്നു. ഇതു സംബന്ധിച്ച് സഭയുടെ കൈകൾ ശുദ്ധമാണ്. സഭയ്ക്ക് ഒന്നും ഒളിച്ചുവെയ്ക്കാനില്ല. പരാതി ലഭിച്ചപ്പോൾ മുതൽ അതിനെ സഭ വളരെ ഗൗരവമായി തന്നെയാണ് കണ്ടിരിക്കുന്നത്. അതു കൊണ്ടാണ് അന്വേഷണത്തിന് കമ്മീഷനെ നിയമിച്ചതും വൈദികരോട് […]

മോഹൻലാലിന്റെ വീട്ടിൽ റീത്ത് വെച്ച് കരിങ്കൊടിയും കുത്തി

സ്വന്തം ലേഖകൻ കൊച്ചി: അമ്മയുടെ പ്രസിഡൻറും നടനുമായ മോഹൻലാലിൻറെ എറണാകുളം എളമക്കരയിലെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി വീടിന്റെ ഗേറ്റിൽ റീത്തും വെച്ച് കരിങ്കൊടിയും കുത്തി. നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച്. നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാർക്കൊപ്പം നിൽക്കുന്ന മോഹൻലാലും അമ്മയുടെ ഭാരവാഹികളായ ഇടത് ജനപ്രതിനിധികളും സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. അമ്മയ്ക്കും താരങ്ങൾക്കും ആദരാഞ്ജലികൾ അർപ്പിച്ചുള്ള ഫ്‌ളെക്‌സ് ബോർഡുമായാണ് പ്രതിഷേധക്കാർ എത്തിയത്. ഫ്‌ളെക്‌സ് ബോർഡ് മോഹൻലാലിൻറെ വീടിന് മുന്നിലെ […]

മയക്കു മരുന്നുമായി 22കാരൻ പിടിയിൽ

സ്വന്തം ലേഖകൻ ആലുവ: ആലുവ ടൗണിൽ മയക്കു മരുന്നുമായി യുവാവ് പിടിയിൽ. പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം മയക്കു മരുന്ന് വിൽപ്പന നടത്തുന്നതിനിടയിലാണ് വാഴക്കാട് സ്വദേശി തോണിച്ചാലിൽ വീട്ടിൽ ഹാഫിസ് (22) നെ ആലുവ എക്സൈസ് റേഞ്ചു പാർട്ടി അറസ്റ്റ് ചെയ്തത്. ഒൻപത് Lysergic acid diethylamide സ്റ്റാമ്പ് ഇയാളിൽ നിന്നും കണ്ടെടുത്തു. ആലുവ ടൗണിൽ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം LSD വിൽപ്പനയ്ക്കായി ആവശ്യക്കാരനെ കാത്തു നിൽക്കുമ്പോഴാണ് ഹാഫിസിനെ പിടികൂടിയത്. എക്സൈസ് പിടികൂടിയതിൽ ഈ ഇനത്തിലുള്ള കേസുകളിൽ ഏറ്റവും വലിയ മയക്കുമരുന്ന് കേസാണിത്. […]