play-sharp-fill

കുഞ്ഞായിരിക്കുമ്പോൾ ഞാൻ എഴുതിയിരുന്ന വാക്കുകളെക്കാൾ മനോഹരമാണ് അഞ്ചുവയസുള്ള അല്ലിയുടെ ഭാഷ : മകളുടെ എഴുത്തിനെ വർണ്ണിച്ച് പൃഥ്വി

സ്വന്തം ലേഖകൻ കൊച്ചി: ലോകപിതൃദിനത്തിൽ അല്ലി ഡാഡയ്ക്ക് എഴുതിയ കത്ത് പങ്കുവെച്ച് പൃഥ്വിരാജ്. പ്രിയ സുഹൃത്ത് സച്ചിയുടെ മരണത്തിൽ വിഷമിച്ചിരിക്കുന്ന അച്ഛന്റെ ദു:ഖം മാറ്റി ഉന്മേഷഭരിതനാക്കാനാക്കാനുള്ളതാണ് അല്ലിയുടെ കത്ത്. താൻ കുഞ്ഞായിരിക്കുമ്പോൾ എഴുതിയിരുന്ന വാക്കുകളേക്കാൾ മനോഹരമാണ് അവളുടെ വാക്കുകൾ എന്നാണ് പൃഥ്വി പറയുന്നത്. അല്ലി പൃഥ്വിക്കെഴുതിയ കത്തിന്റെ ഉള്ളടക്കം ‘ഹാപ്പി ഫാദേഴ്‌സ് ഡേ. പ്രിയപ്പെട്ട ഡാഡ, ഇന്ന് ഡാഡയ്ക്ക് നല്ലൊരു ദിവസമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ ദിവസമാണ് ഡാഡയ്ക്ക്ഏറ്റവും പ്രിയപ്പെട്ടതെന്ന് എനിക്കറിയാം. നല്ല ദിവസമായിരിക്കട്ടെ.’ പ്രിയസുഹൃത്തും തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ നിര്യാണത്തിൽ അതീവ ദു:ഖിതനായിരുന്നു […]

നാട്ടിലേക്ക് പ്രവാസികളെ എത്തിക്കുന്ന ചാർട്ടേഡ് വിമാനങ്ങൾക്കുള്ള കേന്ദ്ര മാർഗനിർദ്ദേശങ്ങൾ ഹാജരാക്കണം :ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾ നാട്ടിലേക്ക് എത്തിക്കുന്ന ചാർട്ടേഡ് വിമാനങ്ങൾക്കുള്ള കേന്ദ്ര മാർഗനിർദ്ദേശങ്ങൾ ഹാജരാക്കാൻ ഉത്തരവുമായി ഹൈക്കോടതി. സംസ്ഥാനം കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് ഇത് സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാൻ കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന നടപടി ചോദ്യം ചെയ്ത് പത്തനംതിട്ട സ്വദേശി റെജി താഴമൺ അടക്കം സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അധ്യക്ഷനായ ബഞ്ചിന്റെ പരിഗണനയിലുള്ളത്. കേസിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു. അതേസമയം […]

മകന് ചിത്രം വരയ്ക്കാൻ തന്റെ നഗ്നശരീരം നൽകി വിവാദ നായിക രഹ്ന ഫാത്തിമ: രഹ്നയുടെ ശരീരത്തിൽ മകൻ ചിത്രം വരയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ; വീഡിയോ പുറത്തു വിട്ടത് രഹ്ന ഫാത്തിമ തന്നെ

തേർഡ് ഐ ബ്യൂറോ കൊച്ചി: ശബരിമല വിവാദ നായിക രഹ്ന ഫാത്തിമ വീണ്ടും വിവാദവീഡിയോയുമായി രംഗത്ത്. നഗ്നയായി മത്തിക്കറിയുണ്ടാക്കിയാണ് ലോക്ക് ഡൗൺ കാലത്ത് രഹ്ന ഫാത്തിമ ആദ്യം രംഗത്ത് എത്തിയത്. ഈ വീഡിയോ വൈറലായതിനു പിന്നാലെയാണ് ഇപ്പോൾ അടുക്ക വീഡിയോയുമായി രഹ്ന ഫാത്തിമ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ നഗ്നശരീരം മകന് ചിത്രം വരയ്ക്കാനായി വിട്ടു നൽകിയാണ് ഇപ്പോൾ രഹ്ന ഫാത്തിമ രംഗത്ത് എത്തുന്നത്. പൂർണ നഗ്നയായി കിടക്കുന്ന രഹ്നയുടെ ശരീരത്തിൽ മകൻ ചിത്രം വരയ്ക്കുകയാണ്. മകളാണ് ചിത്രം വരയ്ക്കാനുള്ള നിറം കൂട്ടി നൽകുന്നത്. […]

ഒരു തരത്തിലും ജീവിക്കാൻ സമ്മതിക്കില്ല..! പതിനാറാം ദിവസവും പെട്രോൾ – ഡീസൽ വില വർദ്ധിപ്പിച്ചു; എൺപത് കടന്നു പെട്രോൾ വില

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: ഒരു തരത്തിലും ജീവിക്കാൻ സമ്മതിക്കില്ലെന്നുറപ്പിച്ച് കേന്ദ്ര സർക്കാർ. ലോക്ക് ഡൗണിനു ശേഷം തുടർച്ചയായ പതിനാറാം ദിവസവും പെട്രോൾ – ഡീസൽ വില വർദ്ധിപ്പിച്ച് എണ്ണക്കമ്പനികൾ. സാധാരണക്കാരായ ജനങ്ങൾ ലോക്ക് ഡൗണിൽ നെട്ടോട്ടം ഓടുമ്പോഴാണ് ഇപ്പോൾ തുടർച്ചയായ പതിനാറാം ദിവസവും ഇന്ധന വില വർദ്ധിപ്പിക്കുന്നത്. തിങ്കളാഴ്ച പെട്രോളിന് 33 പൈസയും, ഡീസലിനു 55 പൈസയുമാണ് എണ്ണക്കമ്പനികൾ വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് കഴി്ഞ്ഞ പതിനാറു ദിവസത്തിനിടെ 8.33 രൂപയും, ഡീസലിന് 8.98 രൂപയുമാണ് വർദ്ധിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് 81.28 രൂപയാണ് വില. ഡീസലിന് […]

കാശ്മീരിൽ നിന്നും അഞ്ചു തീവ്രവാദികൾ ഡൽഹിയിലേയ്ക്ക്: രാജ്യ തലസ്ഥാനത്ത് വീണ്ടും തീവ്രവാദ ആക്രമണസാധ്യതയെന്നു ഇന്റലിജൻസ്; ചൈനാ അതിർത്തിയിലെ ആക്രമണത്തിനു പിന്നാലെ രാജ്യം വീണ്ടും യുദ്ധ ഭീതിയിൽ

തേർഡ് ഐ ബ്യൂറോ ന്യൂഡൽഹി: സാമ്പത്തികമായി തകർന്ന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു കൊറോണ ഏൽപ്പിച്ച തിരിച്ചടികൾ അവസാനിക്കും മുൻപ് തന്നെ, ചൈനീസ് സൈന്യം ഇന്ത്യൻ അതിർത്തി തകർത്ത് സൈനികരെ വധിച്ചു. ഇതിനു പിന്നാലെ മറ്റൊരു ഭീകരാക്രമണ ഭീതി കൂടി ഇന്ത്യയെ ഗ്രസിക്കുന്നു. രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണത്തിനു അഞ്ചംഗ തീവ്രവാദി സംഘം വട്ടം കൂട്ടുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. രാജ്യതലസ്ഥാനത്ത് ഭീകരാക്രമണം നടത്തുകയെന്ന ലക്ഷ്യവുമായി തീവ്രവാദികൾ വരുന്നതായി രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പ് പുറത്തു വന്നതോടെയാണ് രാജ്യം വീണ്ടും ഭീകരാക്രമണ ഭീതിയിലായത്. ഇതേ തുടർന്ന ഡൽഹിയിൽ […]

പുത്രവാത്സല്യത്താൽ അന്ധരായി കേരള പൊലീസ്..! പൊലീസിനെ കോടികളുടെ കോഴക്കെണിയിൽ വീഴ്ത്തി ബൈജൂസ് ആപ്പ്: നാട്ടുകാരെ കുപ്പിയിലാക്കിയ ബൈജൂസ് പൊലീസിനെ ആപ്പിലാക്കുന്നു: കുട്ടികൾക്കു സൗജന്യമായി പരിശീലനം നൽകുന്നതിനാൽ ബൈജൂസിനെതിരായ പരാതി സ്വീകരിക്കാതെ പൊലീസുകാർ

തേർഡ് ഐ ബ്യൂറോ തിരുവനന്തപുരം: ‘വിവിധ ആവശ്യങ്ങൾക്ക് ഓഫിസിൽ എത്തുന്നവരിൽ നിന്നും, പണമായോ പാരിദോഷികമായോ സ്വീകരിക്കുന്നതും ആവശ്യപ്പെടുന്നതും വിജിലൻസിന്റെ കണ്ണിൽ അഴിമതിയാണ്. എന്നാൽ, ഇതേ സൗജന്യവും ആനൂകൂല്യങ്ങളും പാരിദോഷികവും പൊലീസ് ഇപ്പോൾ കൈപ്പറ്റുകയാണ്. പുത്രവാത്സല്യത്താൽ അന്ധരായി മാറിയിരിക്കുകയാണ് ഇപ്പോൾ കേരള പൊലീസ്. മക്കൾക്കായി സൗജന്യമായി ആപ്പ് നൽകാമെന്നു ബൈജൂസ് അറിയിച്ചതോടെ കേരള പൊലീസ് ബൈജൂസ് ആപ്പിനെതിരായ പരാതികളെല്ലാം മറന്നിരിക്കുകയാണ്. കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ കൈക്കൂലിയാണ് ഇപ്പോൾ കേരള പൊലീസ് കൈപ്പറ്റിയിരിക്കുന്നത്. ആഗോള ഭീമന്മാരുടെ നിക്ഷേപത്തോടെ പ്രവർത്തിക്കുന്ന മലയാളി സംരംഭകന്റെ കമ്പനിയായ ബൈജൂസ് […]

മുല്ലപ്പള്ളിയ്ക്കു പിന്നാലെ മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ സൈബർ ആക്രമണവും: മന്ത്രിയെ അശ്ലീലമായി ചിത്രീകരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

തേർഡ് ഐ ബ്യൂറോ കൊഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു പിന്നാലെ മന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ സൈബർ ആക്രമണവുമായി ഒരു വിഭാഗം രംഗത്ത്. മന്ത്രിയെ കോവിഡിന്റെയും നിപ്പയുടെയും പേരിൽ പരസ്യമായി മുല്ലപ്പള്ളി അധിക്ഷേപിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മന്ത്രിയ്‌ക്കെതിരെ സൈബർ ആക്രമണവും ഉണ്ടായിരിക്കുന്നത്. ആരോഗ്യമന്ത്രി കെ കെ ശൈലജയെ അശ്ലീല രൂപത്തിൽ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയ സംഭവത്തിലാണ് ഒടുവിൽ കേസെടുത്തിരിക്കുകയാണ്. മുക്കം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡിവൈഎഫ്ഐ മുക്കം മേഖലാ കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി. ഐ.ടി ആക്ട് […]

മാസ്‌കും അകലവും ഉറപ്പാക്കാൻ പൊലീസ്: സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ കർശന നടപടിയെന്നു സംസ്ഥാന പൊലീസ് മേധാവി

തേർഡ് ഐ ബ്യൂറോ കൊച്ചി: പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പാക്കാൻ പൊലീസ് ഇറങ്ങുന്നു. പൊതുസ്ഥലങ്ങളിൽ ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി. ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് ബസ് സ്റ്റോപ്പ്, മാർക്കറ്റ് തുടങ്ങിയ പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാതെ ജനങ്ങൾ കൂട്ടംകൂടുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും കൺട്രോൾ റൂം വാഹനങ്ങൾ ഉൾപ്പെടെ മൂന്ന് പട്രോളിംഗ് വാഹനങ്ങൾ ഇതിനായി മാത്രം ഉപയോഗിക്കും. സാമൂഹിക […]

സംസ്ഥാനത്ത് 133 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു: ഓരോ ദിവസവും രോഗ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു; ഒൻപത് പേർക്കു സമ്പർക്കത്തിലൂടെ രോഗം; ഉറവിടം വ്യക്തമാകാത്ത രോഗികളുടെ എണ്ണം വർദ്ധിക്കുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 133 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ ജില്ലയിൽ നിന്നുള്ള 16 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 15 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 13 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 11 പേർക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 10 പേർക്ക് വീതവും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 9 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 8 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 6 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 5 പേർക്കുമാണ് രോഗം […]

കോട്ടയം ജില്ലയിൽ പത്തു പേർക്ക് കൂടി കൊവിഡ്: മൂന്നു പേർ നെഗറ്റീവ്; മുത്തോലി, തലയാഴം, പായിപ്പാട്, വൈക്കം ചെമ്പ്, വെള്ളാവൂർ എന്നിവിടങ്ങളിൽ രോഗം

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ ഇന്ന് പത്തുപേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ എട്ടു പേര്‍ മുംബൈയില്‍നിന്നും ഒരാള്‍ ചെന്നൈയില്‍നിന്നും ഒരാള്‍ സൗദി അറേബ്യയില്‍നിന്നുമാണ് എത്തിയത്. കൊതവറയിലെ ഒരു കുടുംബത്തിലെ ഇരട്ടക്കുട്ടികള്‍ ഉള്‍പ്പെടെ നാലു പേരും മുത്തോലിയിലെ ഒരു കുടുംബത്തിലെ മൂന്നു പേരും രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു. ജൂണ്‍ നാലിന് മുംബൈയില്‍നിന്നെത്തിയ മുത്തോലി സ്വദേശിനി(60), ഇവരുടെ മകന്‍(37), മകന്റെ മകന്‍(6) ജൂണ്‍ അഞ്ചിന് മുംബൈയില്‍നിന്നെത്തിയ തലയാഴം കൊതവറ സ്വദേശിനി(57), ഇവരുടെ മൂന്ന് ആണ്‍ മക്കള്‍(21 വയസുകാരനും 11 വയസുള്ള ഇരട്ടകളും), ജൂണ്‍ എട്ടിന് മുംബൈയില്‍നിന്നെത്തിയ […]