മാസ്‌കും അകലവും ഉറപ്പാക്കാൻ പൊലീസ്: സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ കർശന നടപടിയെന്നു സംസ്ഥാന പൊലീസ് മേധാവി

മാസ്‌കും അകലവും ഉറപ്പാക്കാൻ പൊലീസ്: സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ കർശന നടപടിയെന്നു സംസ്ഥാന പൊലീസ് മേധാവി

തേർഡ് ഐ ബ്യൂറോ

കൊച്ചി: പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പാക്കാൻ പൊലീസ് ഇറങ്ങുന്നു. പൊതുസ്ഥലങ്ങളിൽ ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദ്ദേശം നൽകി.

ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് ബസ് സ്റ്റോപ്പ്, മാർക്കറ്റ് തുടങ്ങിയ പൊതുസ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാതെ ജനങ്ങൾ കൂട്ടംകൂടുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും കൺട്രോൾ റൂം വാഹനങ്ങൾ ഉൾപ്പെടെ മൂന്ന് പട്രോളിംഗ് വാഹനങ്ങൾ ഇതിനായി മാത്രം ഉപയോഗിക്കും. സാമൂഹിക അകലം പാലിക്കാതെ ജനങ്ങൾ കൂട്ടം കൂടുന്ന സ്ഥലങ്ങളിൽ മൈക്ക് അനൗൺസ്‌മെൻറ് നടത്തി പൊതുജനങ്ങളെ ബോധവൽക്കരിക്കും. പട്രോളിംഗ് വാഹനങ്ങളിൽ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും.

തിരുവനന്തപുരം സിറ്റിയിൽ കോവിഡ് രോഗബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ പോലീസ് പരിശോധന കർശനമാക്കാനും നിയന്ത്രണങ്ങൾ നടപ്പിലാക്കാനും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കും ക്രമസമാധാന വിഭാഗം ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്കും പ്രത്യേക നിർദ്ദേശവും നൽകിയിട്ടുണ്ട്.