ഒരു തരത്തിലും ജീവിക്കാൻ സമ്മതിക്കില്ല..! പതിനാറാം ദിവസവും പെട്രോൾ – ഡീസൽ വില വർദ്ധിപ്പിച്ചു; എൺപത് കടന്നു പെട്രോൾ വില

ഒരു തരത്തിലും ജീവിക്കാൻ സമ്മതിക്കില്ല..! പതിനാറാം ദിവസവും പെട്രോൾ – ഡീസൽ വില വർദ്ധിപ്പിച്ചു; എൺപത് കടന്നു പെട്രോൾ വില

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: ഒരു തരത്തിലും ജീവിക്കാൻ സമ്മതിക്കില്ലെന്നുറപ്പിച്ച് കേന്ദ്ര സർക്കാർ. ലോക്ക് ഡൗണിനു ശേഷം തുടർച്ചയായ പതിനാറാം ദിവസവും പെട്രോൾ – ഡീസൽ വില വർദ്ധിപ്പിച്ച് എണ്ണക്കമ്പനികൾ. സാധാരണക്കാരായ ജനങ്ങൾ ലോക്ക് ഡൗണിൽ നെട്ടോട്ടം ഓടുമ്പോഴാണ് ഇപ്പോൾ തുടർച്ചയായ പതിനാറാം ദിവസവും ഇന്ധന വില വർദ്ധിപ്പിക്കുന്നത്.

തിങ്കളാഴ്ച പെട്രോളിന് 33 പൈസയും, ഡീസലിനു 55 പൈസയുമാണ് എണ്ണക്കമ്പനികൾ വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് കഴി്ഞ്ഞ പതിനാറു ദിവസത്തിനിടെ 8.33 രൂപയും, ഡീസലിന് 8.98 രൂപയുമാണ് വർദ്ധിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് 81.28 രൂപയാണ് വില. ഡീസലിന് 76.12 രൂപയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂൺ 7 മുതലാണ് രാജ്യത്ത് ഇന്ധനവില ഉയരാൻ തുടങ്ങിയത്. ഇത് അടുത്ത ആഴ്ച്ചവരെ തുടർന്നേക്കുമെന്നാണ് എണ്ണ കമ്പനികൾ പറയുന്നത്.പ്രതിദിനം പരമാവധി 60 പൈസ വരെ കൂട്ടാനാണ് കമ്പനികളുടെ തീരുമാനം. കേന്ദ്രസർക്കാർ എക്സൈസ് തിരുവ കൂട്ടിയതാണ് ഇന്ധന വില വർധനവിന് കാരണമായി പറയുന്നത്.

എന്നാൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഗണ്യമായി കുറയുന്ന സാഹചര്യത്തിൽ അടുത്തയാഴ്ച്ച മുതൽ ഇന്ധന വില കുറഞ്ഞേക്കാം. രാജ്യം മൊത്തം പ്രതിസന്ധിയിലായ വേളയിൽ നികുതി കൂട്ടിയത് അനീതിയും ക്രൂരതയുമാണെന്നാണ് പ്രതിപക്ഷം വിമർശിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ 19 മാസം മുൻപ് ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കിൽ നിലവിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 45 ഡോളറിൽ താഴെയാണ് നിരക്ക്. ഡീസൽ വില കുത്തനെ ഉയരുന്നത് ചരക്ക് നീക്കത്തെ ബാധിക്കും. ലോക്ക്ഡൗൺ കാലമായതിനാൽ തന്നെ ഇന്ധന വില വർധനവിനൊപ്പം യാത്രക്കാരുടെ എണ്ണത്തിലുള്ള വലിയ കുറവും പൊതുഗതാഗത മേഖലയെ കൂടുതൽ നഷ്ടത്തിലാക്കും. ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ നഷ്ടം നികത്താനും വരും ദിവസങ്ങളിൽ ഇന്ധന വില കമ്പനികൾ കുത്തനെ ഉയർത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.