കാശ്മീരിൽ നിന്നും അഞ്ചു തീവ്രവാദികൾ ഡൽഹിയിലേയ്ക്ക്: രാജ്യ തലസ്ഥാനത്ത് വീണ്ടും തീവ്രവാദ ആക്രമണസാധ്യതയെന്നു ഇന്റലിജൻസ്; ചൈനാ അതിർത്തിയിലെ ആക്രമണത്തിനു പിന്നാലെ രാജ്യം വീണ്ടും യുദ്ധ ഭീതിയിൽ

കാശ്മീരിൽ നിന്നും അഞ്ചു തീവ്രവാദികൾ ഡൽഹിയിലേയ്ക്ക്: രാജ്യ തലസ്ഥാനത്ത് വീണ്ടും തീവ്രവാദ ആക്രമണസാധ്യതയെന്നു ഇന്റലിജൻസ്; ചൈനാ അതിർത്തിയിലെ ആക്രമണത്തിനു പിന്നാലെ രാജ്യം വീണ്ടും യുദ്ധ ഭീതിയിൽ

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: സാമ്പത്തികമായി തകർന്ന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു കൊറോണ ഏൽപ്പിച്ച തിരിച്ചടികൾ അവസാനിക്കും മുൻപ് തന്നെ, ചൈനീസ് സൈന്യം ഇന്ത്യൻ അതിർത്തി തകർത്ത് സൈനികരെ വധിച്ചു. ഇതിനു പിന്നാലെ മറ്റൊരു ഭീകരാക്രമണ ഭീതി കൂടി ഇന്ത്യയെ ഗ്രസിക്കുന്നു. രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണത്തിനു അഞ്ചംഗ തീവ്രവാദി സംഘം വട്ടം കൂട്ടുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

രാജ്യതലസ്ഥാനത്ത് ഭീകരാക്രമണം നടത്തുകയെന്ന ലക്ഷ്യവുമായി തീവ്രവാദികൾ വരുന്നതായി രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പ് പുറത്തു വന്നതോടെയാണ് രാജ്യം വീണ്ടും ഭീകരാക്രമണ ഭീതിയിലായത്. ഇതേ തുടർന്ന ഡൽഹിയിൽ കനത്ത സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തി. നാലോ അഞ്ചോ ഭീകരവാദികൾ ട്രക്കിൽ ഡൽഹിയിലേക്ക് പുറപ്പെട്ടതായി രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭീകരവാദികളിൽ ചിലർ ജമ്മു കാശ്മീരിൽ നിന്നുളളവരാണ്. അവർ ഇതിനോടകം തന്നെ നഗരത്തിനുള്ളിൽ കടന്നുവെന്നും ബാക്കിയുള്ളവർ അതിനുള്ള ശ്രമത്തിലാണെന്നുമാണ് റിപ്പോർട്ട്. റോഡ് മാർഗം കാർ,ബസ്,ടാക്സി തുടങ്ങിയവയിലാകും ഇവർ ഡൽഹിയിലേക്ക് കടക്കുകയെന്നാണ് സൂചന. കാശ്മീർ രജിസ്ട്രേഷനുള്ള കാറുകളിൽ പരിശോധനയും നടത്തും. ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഇത് സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്.

നാലോ അഞ്ചോ ഭീകരർ ട്രക്കിൽ ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന വിവരമാണ് പുറത്തു വരുന്നത്. ചില ഭീകരർ ജമ്മു കശ്മീരിൽ നിന്നുളളവരാണ്. അവർ ഇതിനകം നഗരത്തിനുള്ളിൽ കടന്നുവെന്നും മറ്റ് ഭീകരർ നഗരത്തിനുള്ളിൽ കടക്കാനുള്ള ശ്രമത്തിലാണെന്നുമാണ് റിപ്പോർട്ട്.