play-sharp-fill

കോവിഡിന് ഉമിനീർ പരിശോധന; ഐ സി എം ആറിനോട് നിലപാടറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം

സ്വന്തം ലേഖകൻ കൊച്ചി: ഉമിനീർ പരിശോധനയിലൂടെ കൊവിഡ് സ്ഥിരീകരിക്കാനാവുമെന്നും ഇതിനെക്കുറിച്ച് താൻ നല്കിയ റിപ്പോർട്ട് പരിഗണിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ കൗൺസിലിന് ( ഐ സി എം ആർ) നിർദേശം നല്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അരുൺ കുമാർ ഹൈക്കോടതിയിൽ ഹർജി നല്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ബിഫാം പാസായ തനിക്ക് കെറോണ വൈറസിനെ ചെറുക്കാൻ കഴിയുന്ന മരുന്നിന്റെ കോമ്പിനേഷൻ അറിയാമെന്നും ഇയാൾ അവകാശപ്പെടുന്നു. യു എസ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾ തന്റെ പ്രയത്‌നത്തെ അഭിനന്ദിച്ചിട്ടുണ്ടെന്ന് റിസർച്ച് തുടരാൻ നിർദേശിച്ചെന്നും […]

കേരളത്തിൽ വീണ്ടും കോവിഡ് മരണം: കൊല്ലത്ത് കൊവിഡ് ബാധിച്ചയാൾ മരിച്ചു; മരിച്ചത് പാരിപ്പള്ളി സ്വദേശി; രോഗം സ്ഥിരീകരിച്ച് ഏഴാം ദിവസം മരണം

തേർഡ് ഐ ബ്യൂറോ കൊല്ലം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാർ (68)ആണ് കൊവിഡ് ബാധിച്ച് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 20 പേരാണ് സംസ്ഥാനത്ത് മരിച്ചിരിക്കുന്നത്. ഡൽഹി നിസാമുദീനിൽ താമസിച്ചിരുന്ന വസന്തകുമാർ ഇവിടെ ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമാണ് കൊല്ലതെത്തിയത്. ജൂൺ പത്തിന് ഡൽഹിയിൽ നിന്നും കൊല്ലത്ത് എത്തിയ വസന്തകുമാർ, ഇവിടെ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഇതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ […]

ഉത്ര വധക്കേസ് : പ്രതി സുരേഷിന് ലഹരിമാഫിയയുമായി അടുത്ത ബന്ധം ; പാമ്പിനെ പിടികൂടുമ്പോൾ മുട്ടകളുണ്ടെങ്കിൽ വിരിയിച്ചശേഷം കുഞ്ഞുങ്ങളെ ലഹരിക്ക് അടിമയായവർക്ക് കടിപ്പിക്കാൻ നൽകിയിരുന്നുവെന്ന് വനം വകുപ്പ്

സ്വന്തം ലേഖകൻ കൊല്ലം: ഉത്ര വധക്കേസിൽ പ്രതി സുരേഷിന് കുരുക്ക് മുറുകുന്നു. സുരേഷിന് ലഹരിമാഫിയയുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തൽ. പാമ്പിനെ പിടികൂടുമ്പോൾ മുട്ടകളുണ്ടെങ്കിൽ, വിരിയിച്ചശേഷം കുഞ്ഞുങ്ങളെ ലഹരിക്ക് അടിമയായവർക്ക് നാവിൽ കടിപ്പിക്കാൻ കൈമാറുമായിരുന്നുവെന്നാണ് വനം വകുപ്പ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്. മൂർഖനെ സുരേഷ് പിടികൂടിയ ആലംകോട്ടെത്തി വനംവകുപ്പ് ഉദ്യോഗസ്ഥർ തെളിവെടുത്തു. ഇവിടെ നിന്നും മൂർഖൻ കൊഴിച്ചിട്ട പടവും കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടുതൽ പരിശോധനകൾക്കായി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്‌നോളജിയിലേക്ക് അയച്ചിരിക്കുകയാണ്. വാവാ സുരേഷും തിരുവനന്തപുരം മൃഗശാലയിലെ വെറ്ററിനറി സർജൻ ഡോ. ജേക്കബും സ്ഥലത്ത് എത്തിയിരുന്നു. […]

കൊറോണയ്ക്കിടിയിലും ഹജ്ജ് തീർത്ഥാടനം നടക്കും ; സൗദിയിൽ ഉള്ളവർക്ക് മാത്രം പങ്കെടുക്കാം : നിയന്ത്രണങ്ങൾ കടുപ്പിച്ച് ഹജ്ജ് ഉംറ മന്ത്രാലയം

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകത്ത് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ തവണത്തെ ഹജ്ജ് തീർഥാടനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സൗദി അറേബ്യ. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരിമിതമായ ആഭ്യന്തര തീർഥാടകരെ മാത്രം പങ്കെടുപ്പിച്ച് ഹജ്ജ് കർമ്മങ്ങൾ നടത്താനാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ തീരുമാനം. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സൗദിയിൽ നിലവിൽ താമസിക്കുന്ന വിവിധ രാജ്യക്കാരായ ചുരുക്കം പേർക്ക് പങ്കെടുക്കാൻ അവസരമുണ്ടാകും. ആഗോള അരോഗ്യസുരക്ഷ നിലനിർത്തുകയെന്നത് രാജ്യത്തിന്റെ കടമയായതിനാൽ പുറത്തുനിന്നുള്ളവർക്ക് ഇപ്രാവശ്യം ഹജ്ജിന് പ്രവേശനം നൽകേണ്ടെന്നാണ് തീരുമാനം. സാഹചര്യങ്ങൾ കണക്കിലെടുത്ത് ആരോഗ്യ കാര്യങ്ങൾ പരമാവധി ശ്രദ്ധിച്ചും മുൻകരുതലുകൾ […]

കൊറോണയ്ക്കിടയിൽ ചാർട്ടേഡ് വിമാനത്തിലും സ്വർണ്ണക്കടത്ത് ; അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച കണ്ണൂർ സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെ പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുന്ന ചാർട്ടേഡ് വിമാനത്തിലും സ്വർണക്കടത്തിന് ശ്രമം. കരിപ്പൂർ വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ. കണ്ണൂർ സ്വദേശി ജിതിനാണ് പിടിയിലായത്. ഇയാളിൽ നിന്നും 736 ഗ്രാം സ്വർണമാണ് പിടികൂടിയിരിക്കുന്നത്. റാസൽഖൈമയിൽനിന്ന് സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ജിതിൻ എത്തിയത്. അടിവസ്ത്രത്തിൽ സ്വർണം ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ജിതിൻ കുടുങ്ങിയത്. സമാനമായ കള്ളക്കടത്തുമായി ഇന്നലെ നാലു യാത്രക്കാർ കരിപ്പൂരിൽ പിടിയിലായിരുന്നു. […]

പ്രാർത്ഥനകൾ ഫലിക്കുന്നു..! അങ്കമാലിയിൽ പിതാവ് എറിഞ്ഞു കൊല്ലാൻ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ; കുഞ്ഞ് തനിയെ കണ്ണ് തുറന്നെന്ന് ഡോക്ടർമാർ അറിയിച്ചു

സ്വന്തം ലേഖകൻ കൊച്ചി: പിതാവ് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. കുഞ്ഞ് തനിയെ കണ്ണ് തുറന്നെന്ന് ഡോക്ടർ ാർ അറിയിച്ചു. കണ്ണുകൾ തുറന്നതിന് പുറമെ കുഞ്ഞ് കൈകാലുകൾ അനക്കാൻ ആരംഭിക്കുകയും ചെയ്തു. കുഞ്ഞിന്റെ ആരോഗ്യനിലയിൽ ഇത് പ്രതീക്ഷ നൽകുന്ന പുരോഗതിയാണെന്ന് ചികിത്സയ്ക്കുന്ന കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി ഡോ. സോജൻ ഐപ്പ് പറഞ്ഞു. അതേസമയം അടുത്ത 36 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർ പറയുന്നു. ശസ്ത്രക്രിയക്ക് ശേഷം കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. പിതാവ് വലിച്ചെറിഞ്ഞതിനെ തുടർന്ന് 55 ദിവസം […]

സംസ്ഥാനത്ത് കാലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് : ഇടുക്കിയൊഴികെ എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് ; അടുത്ത മൂന്ന് മണിക്കൂറിനിടെ കോട്ടയത്തും ആലപ്പുഴയിലും മഴയ്ക്ക് സാധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസസ്ഥാനത്ത് വരുന്ന ദിവസങ്ങളിൽ കാലവർഷം ശക്തമാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. 22 മുതൽ 26 വരെയുളള ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. കാലവർഷം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ വെളളിയാഴ്ച ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിൽ അതി തീവ്ര മഴ പെയ്യുമെന്ന പ്രവചനത്തിന്റെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതിനിടെ, അടുത്ത മൂന്ന് മണിക്കൂറിനിടെ കോട്ടയം, ആലപ്പുഴ എന്നി ജില്ലകളിൽ ചിലയിടങ്ങളിൽ മഴയ്ക്കു […]

കീഴടങ്ങാതെ കൊറോണ വൈറസ് ബാധ : ലോകത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 9179919 പേർക്ക് ; ആകെ മരണം 472461 ആയി ; മുഴുവൻ വിദേശ വിസകളും അമേരിക്ക വിലക്കി

സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകത്ത് 141222 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ലോകത്തെ വൈറസ് ബാധിതരുടെ എണ്ണം 9179919 ആയി ഉയർന്നു. ലോകത്ത് ഇതുവരെ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 473461 ആയി ഉയർന്നു. ബ്രസീലിൽ മാത്രം മരണസംഖ്യ 51,400 ആയി. അമേരിക്കയിൽ മാത്രം ഇതുവരെ 1,22,607 പേരാണ് മരിച്ചത്. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഈ വർഷം മുഴുവൻ വിദേശ തൊഴിൽ വിസകൾ അമേരിക്ക വിലക്കിയിരിക്കുകായാണ്. അതിവിദഗ്ധ തൊഴിലാളികൾക്കുള്ള H1b വിസകൾ, ഹ്രസ്വകാല തൊഴിലാളികൾക്കുള്ള H2b വീസകൾ, കമ്ബനി […]

മകനു മുന്നിൽ നഗ്നത പ്രദർശിപ്പിച്ച് ചിത്രരചന: രഹ്നഫാത്തിമയ്‌ക്കെതിരെ കേസെടുത്തേയ്ക്കും; സോഷ്യൽ മീഡിയയിൽ കുട്ടിയ്‌ക്കൊപ്പമുള്ള നഗ്നചിത്രം പ്രചരിപ്പിച്ചത് ക്രിമിനൽക്കുറ്റം; കുട്ടികളെ സംരക്ഷിക്കുന്ന സംഘടനകൾ പരാതിയുമായി രംഗത്ത്

ക്രൈം ഡെസ്‌ക് തിരുവനന്തപുരം: ശരീരത്തിൽ ചിത്രം വരയ്ക്കാൻ മകനു മുന്നിൽ നഗ്നയായി കിടന്നു വീഡിയോ എടുത്തു സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തിൽ രഹ്നഫാത്തിമയ്‌ക്കെതിരെ പൊലീസ് കേസെടുത്തേയ്ക്കും. കുട്ടികൾക്കെതിരെയ ലൈംഗിക അതിക്രമം തടയുന്ന വകുപ്പ് പ്രകാരവും ഇന്റർനെറ്റിലൂടെ കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്ന വകുപ്പ് പ്രകാരവുമാണ് പൊലീസ് കേസെടുക്കാനൊരുങ്ങുന്നത്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനായി പ്രവർത്തിക്കുന്ന സംഘടനകളാണ് ഇപ്പോൾ കൊച്ചി സിറ്റി പൊലീസിൽ രഹ്നഫാത്തിമയ്‌ക്കെതിരെ പരാതി നൽകാൻ ഒരുങ്ങുന്നത്. പ്രായപൂർത്തിയാകാത്ത മകനു മുന്നിൽ നഗ്നത പ്രദർശിപ്പിക്കുകയും, ഈ വീഡിയോ പകർത്തി സോഷ്യൽ മീഡിയ വഴി […]

മകനു മുന്നിൽ തുറന്നു കാട്ടിയത് സ്ത്രീ ശരീരം: അമ്മയുടെ ശരീരത്തെ കാണുന്ന മകൻ സ്ത്രീകളെ ആക്രമിച്ച് കീഴ്‌പ്പെടുത്തില്ല: നഗ്നയായി മകനു മുന്നിൽ നിന്നതിന് വിശദീകരണവുമായി രഹ്നഫാത്തിമ; സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയ്ക്കു പിന്നിൽ ഇങ്ങനെ

തേർഡ് ഐ ബ്യൂറോ കൊച്ചി; പൂർണ നഗ്നയായി മകന് ശരീരത്തിൽ ചിത്രം വരയ്ക്കാൻ നിന്നു കൊടുത്തതിനു വിശദീകരണവുമായി ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമ. മകനു നഗ്നമായി ചിത്രം വരയ്ക്കാൻ നിന്നതിനുള്ള വിശദീകരണമെന്ന നിലയിലാണ് രഹ്നാഫാത്തിമ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മകനെ സ്വന്തം നഗ്നശരീരം കാണിക്കുകയാണെന്നും, ഇതിൽ തെറ്റില്ലെന്നാണ് തന്റെ വിലയിരുത്തലെന്നും തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് രഹ്ന. ലൈംഗികമായി അരാജകത്വം നേരിടുന്ന ഒരു സമൂഹത്തിൽ കേവലം വസ്ത്രങ്ങൾക്കുള്ളിൽ സത്രീ സുരക്ഷിതയല്ലെന്നു രഹ്ന ഫാത്തിമ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. സ്ത്രീ ശരീരം എന്താണെന്നു തുറന്നു പറയുകയും […]