മകനു മുന്നിൽ നഗ്നത പ്രദർശിപ്പിച്ച് ചിത്രരചന: രഹ്നഫാത്തിമയ്‌ക്കെതിരെ കേസെടുത്തേയ്ക്കും; സോഷ്യൽ മീഡിയയിൽ കുട്ടിയ്‌ക്കൊപ്പമുള്ള നഗ്നചിത്രം പ്രചരിപ്പിച്ചത് ക്രിമിനൽക്കുറ്റം; കുട്ടികളെ സംരക്ഷിക്കുന്ന സംഘടനകൾ പരാതിയുമായി രംഗത്ത്

മകനു മുന്നിൽ നഗ്നത പ്രദർശിപ്പിച്ച് ചിത്രരചന: രഹ്നഫാത്തിമയ്‌ക്കെതിരെ കേസെടുത്തേയ്ക്കും; സോഷ്യൽ മീഡിയയിൽ കുട്ടിയ്‌ക്കൊപ്പമുള്ള നഗ്നചിത്രം പ്രചരിപ്പിച്ചത് ക്രിമിനൽക്കുറ്റം; കുട്ടികളെ സംരക്ഷിക്കുന്ന സംഘടനകൾ പരാതിയുമായി രംഗത്ത്

ക്രൈം ഡെസ്‌ക്

തിരുവനന്തപുരം: ശരീരത്തിൽ ചിത്രം വരയ്ക്കാൻ മകനു മുന്നിൽ നഗ്നയായി കിടന്നു വീഡിയോ എടുത്തു സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തിൽ രഹ്നഫാത്തിമയ്‌ക്കെതിരെ പൊലീസ് കേസെടുത്തേയ്ക്കും. കുട്ടികൾക്കെതിരെയ ലൈംഗിക അതിക്രമം തടയുന്ന വകുപ്പ് പ്രകാരവും ഇന്റർനെറ്റിലൂടെ കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്ന വകുപ്പ് പ്രകാരവുമാണ് പൊലീസ് കേസെടുക്കാനൊരുങ്ങുന്നത്.

കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനായി പ്രവർത്തിക്കുന്ന സംഘടനകളാണ് ഇപ്പോൾ കൊച്ചി സിറ്റി പൊലീസിൽ രഹ്നഫാത്തിമയ്‌ക്കെതിരെ പരാതി നൽകാൻ ഒരുങ്ങുന്നത്. പ്രായപൂർത്തിയാകാത്ത മകനു മുന്നിൽ നഗ്നത പ്രദർശിപ്പിക്കുകയും, ഈ വീഡിയോ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയുമാണ് ഇവർ ചെയ്തത്. ഇത് ക്രിമിനൽക്കുറ്റമാണ് എന്നാണ് നിയമവിദഗ്ധർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് തന്റെ ശരീരത്തിൽ ചിത്രം വരയ്ക്കുന്നതിനായി രഹ്നഫാത്തിമ മകനും മകൾക്കും മുന്നിൽ പൂർണ നഗ്നയായി കിടന്നത്. ഈ വീഡിയോ പകർത്തിയ ശേഷം രഹ്ന തന്നെ ഒരു കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുകയായിരുന്നു. ഇതിനോടകം തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.