play-sharp-fill

ഇടുക്കി ജില്ലയിൽ ഇന്ന് 6 പേർക്ക് കൊവിഡ് ; ഇന്ന് ആർക്കും രോ​ഗമുക്തിയില്ല ഇടുക്കി ജില്ലയിൽ ഇന്ന് 6 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ജൂൺ 23 ന് യുഎഇ യിൽ നിന്നും കൊച്ചിയിൽ എത്തിയ പാമ്പാടുംപാറ സ്വദേശി (34), ഇയാൾ നെടുങ്കണ്ടത്ത് കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇയാളുടെ കൂടെ വന്ന എറണാകുളം പുല്ലേപ്പടി സ്വദേശിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂൺ 21 ന് ഡൽഹിയിൽ നിന്നും വിമാനത്തിൽ കൊച്ചിയിൽ എത്തിയ കാമാക്ഷി […]

ഉടമയുടെ വിയോഗമറിയാതെ അപ്പു നീരിൽ..! പാമ്പാടി രാജന്റെ ഉടമ റോബിറ്റ് മരിച്ചത് അറിയാതെ കൊമ്പൻ; മദപ്പാടിനെ തുടർന്നു തളച്ചിരിക്കുന്നതിനാൽ കൊമ്പന് പ്രിയപ്പെട്ട ഉടമയെ അവസാനമായി ഒരു നോക്ക് കാണാനാവില്ല

തേർഡ് ഐ ബ്യൂറോ കോട്ടയം: നാലു വയസുമുതൽ അപ്പു, റോബിറ്റിന്റെ കൈപിടിച്ചാണ് നടന്നത്. എന്നാൽ, ഉടമയായ റോബിറ്റിന്റെ മരണം പക്ഷേ, ആനപ്രേമികളുടെ പ്രിയപ്പെട്ട അപ്പുവായ പാമ്പാടി രാജൻ അറിഞ്ഞിട്ടില്ല. മദപ്പാടിന്റെ മൂർദ്ധന്യതയിൽ കെട്ടുംതറയിൽ നിൽക്കുകയാണ് കൊമ്പൻ പാമ്പാടി രാജനിപ്പോൾ. ഹൃദയാഘാതത്തെ തുടർന്നു ശനിയാഴ്ച രാത്രിയിലാണ് പാമ്പാടി രാജന്റെ ഉടമ സൗത്ത് പാമ്പാടി മൂടൻ കല്ലുങ്കൽ റോബിറ്റ് എം.തോമസ് (48) നിര്യാതനായത്. റോബിറ്റിന്റെ ചെറുപ്പത്തിൽ ഏതാണ്ട് 1970 കളിലാണ് പാമ്പാടി മൂടങ്കല്ലിങ്കൽ കുടുംബത്തിന്റെ ഭാഗമായി രാജൻ എന്ന കുട്ടിക്കൊമ്പൻ എത്തുന്നത്. 25,000 രൂപ മാത്രം ചിലവഴിച്ച് […]

ഇടുക്കി ജില്ലയിൽ ഇന്ന് 6 പേർക്ക് കൊവിഡ് ; ഇന്ന് ആർക്കും രോ​ഗമുക്തിയില്ല

സ്വന്തം ലേഖകൻ തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് 6 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോ​ഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ജൂൺ 23 ന് യുഎഇ യിൽ നിന്നും കൊച്ചിയിൽ എത്തിയ പാമ്പാടുംപാറ സ്വദേശി (34), ഇയാൾ നെടുങ്കണ്ടത്ത് കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇയാളുടെ കൂടെ വന്ന എറണാകുളം പുല്ലേപ്പടി സ്വദേശിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂൺ 21 ന് ഡൽഹിയിൽ നിന്നും വിമാനത്തിൽ കൊച്ചിയിൽ എത്തിയ കാമാക്ഷി സ്വദേശികളായ അമ്മയും (28) മകനും (5) . ഇവർ […]

നിരീക്ഷണത്തിലിരിക്കെ പൂവൻതുരുത്തിൽ മരിച്ചയാൾക്കു കൊവിഡില്ല: പരിശോധനാ ഫലം നെഗറ്റീവ്; ആശ്വാസത്തിൽ ആരോഗ്യ പ്രവർത്തകരും നാട്ടുകാരും

സ്വന്തം ലേഖകൻ കോട്ടയം: വിദേശത്തു നിന്നും എത്തി നിരീക്ഷണത്തിൽ ഇരിക്കെ മരിച്ച കടുവാക്കുളം പൂവൻതുരുത്ത് സ്വദേശിയുടെ പരിശോധനാ ഫലം പ്രസിദ്ധീകരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിനു കൊവിഡ് രോഗമില്ലെന്നു സ്ഥിരീകരിച്ചു. ഇതോടെ നാടും നാട്ടുകാരും ആശ്വാസത്തിലായി. വിദേശത്തു നിന്നും എത്തി ഹോം ക്വാറന്റൈനിൽ കഴിയുന്നതിനിടെ മരിച്ചയാൾക്കു കൊവിഡ് ബാധയുണ്ടോയെന്നു ഉറപ്പിക്കാതിരുന്നതിനാൽ ആശങ്കയിലായിരുന്നു നാട്ടുകാർ. കൊല്ലാട് കടുവാക്കുളം നാൽക്കവല റോഡിൽ പൂവൻതുരുത്ത് ലാവണ്യത്തിൽ മധു ജയകുമാറിനെയാണ് (45) ഞായറാഴ്ച പുലർച്ചെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഭക്ഷണം കൊടുക്കുന്നതിനായി ഭാര്യ ബീനീ […]

കോട്ടയം ജില്ലയിൽ എട്ടു പേർക്കു കൊവിഡ് : അഞ്ചു പേർക്കു രോഗവിമുക്തി; എരുമേലിയിൽ ഒരു കുടുംബത്തിലെ മൂന്നു പേർക്കു രോഗം; കാഞ്ഞിരപ്പള്ളി, മാടപ്പള്ളി, ചങ്ങനാശേരി, വെള്ളൂർ, വാഴപ്പള്ളി സ്വദേശികൾക്കും രോഗം

സ്വന്തം ലേഖകൻ കോട്ടയം:ജില്ലയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ ഉൾപ്പെടെ എട്ടു പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ രണ്ടു പേർ വിദേശത്തുനിന്നും ആറു പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. ഒരാൾക്കു മാത്രമാണ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നത്. ആറു പേർ വീട്ടിലും ഒരാൾ ക്വാറന്റയിൻ കേന്ദ്രത്തിലും ഒരാൾ ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു. ഇന്ന് അഞ്ചു പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതിൽ രണ്ടു പേർ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലവിൽ കോട്ടയം ജില്ലക്കാരായ 114 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. പാലാ ജനറൽ […]

സംസ്ഥാനത്ത് 225 പേർക്കു കൊവിഡ് 19: തുടർച്ചയായ മൂന്നാം ദിവസവും കോവിഡ് നില ഇരുനൂറ് കടന്നു; ആശങ്ക വർദ്ധിക്കുന്നു; സമ്പർക്കത്തിലൂടെ 38 പേർക്കു രോഗം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 225 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 29 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 28 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 27 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 26 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 25 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 20 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 13 പേർക്കും, എറണാകുളം , തൃശ്ശൂർ ജില്ലകളിൽ നിന്നുള്ള 12 പേർക്ക് വീതവും, കൊല്ലം ജില്ലയിൽ നിന്നുള്ള 10 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള […]

ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം : എൽ.ഡി.എഫിൽ തർക്കമില്ല, ജോസ് പക്ഷത്തിന്റെ നിലപാട് അറിയാതെ തീരുമാനമില്ലെന്ന് ആവർത്തിച്ച് എം.വി ഗോവിന്ദൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളാ കോൺഗ്രസിന്റെ ഇടത് മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ജോസ് പക്ഷത്തിന്റെ നിലപാട് അറിയാതെ മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനമില്ലെന്ന് ആവർത്തിച്ച് സിപിഎം കേന്ദ്രകമ്മറ്റി അംഗം എം.വി ഗോവിന്ദൻ. കേരളാ കോൺഗ്രസിന്റെ മുന്നണി പ്രവേശനത്തിൽ സിപിഎമ്മോ ഇടതുപക്ഷ മുന്നണിയോ ഇതുവരെ ചർച്ച നടത്തിയിട്ടില്ല. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ തർക്കമില്ല. എന്നാൽ ജോസ് കെ മാണി വിഭാഗം എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമായ ശേഷം മറുപടി നൽകുമെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി. ജോസ് വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശന […]

മുക്കത്ത് ഓട്ടോ യാത്രയ്ക്കിടെ കവർച്ചയ്ക്കിരയാക്കിയ 65കാരിയെ ലൈംഗിക പീഡനത്തിനും ഇരയാക്കി ; സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

സ്വന്തം ലേഖകൻ കോഴിക്കോട്: ഓട്ടോ യാത്രയ്ക്കിടെ 65കാരിയെ ആഭരണങ്ങൾ കവർന്നതിനൊപ്പം സ്ത്രീയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മുക്കം മുത്തേരിയിൽ ഓട്ടോ യാത്രയ്ക്കിടെ 65 കാരിയായ വയോധികയെ കവർച്ച ചെയ്തത്. ഓമശ്ശേരിയിലെ ഒരു ഹോട്ടൽ ജീവനക്കാരിയാണ് ഇവർ. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണങ്ങൾ നടത്തിയതോടെയാണ് പീഡനവിവരം പുറത്തു വന്നത്. അന്വേഷണത്തിനിടയിൽ നടത്തിയ വൈദ്യപരിശോധനയിലാണ് ഇവർ പീഡനത്തിനിരയായതായി തെളിഞ്ഞത്. വയോധിക ജോലിസ്ഥലത്തേക്ക് പോകുന്നതിനായാണ് ഓട്ടോറിക്ഷയിൽ കയറിയത്. ഓട്ടോറിക്ഷാ ഡ്രൈവർ ഇവരെ സമീപത്തെ ക്രഷറിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് […]

കൊവിഡ് കാലത്ത് സ്വർണ്ണക്കടത്തിന് പുതിയ തന്ത്രം : ഡിപ്ലോമാറ്റിക് വഴിയിലൂടെ സ്വർണ്ണക്കടത്ത് : ‘ യു.എസ്. കോൺസുലേറ്റിലേയ്ക്ക് ‘ കടത്തിയ 30 കിലോ സ്വർണ്ണം തിരുവനന്തപുരത്ത് പിടിച്ചെടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം : തലസ്ഥാനത്ത് വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. സംസ്ഥാനത്ത് ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സ്വർണ്ണവേട്ടയിൽ യുഎഇ കോൺസുലേറ്റിലേക്ക് വന്ന ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്നാണ് സ്വർണം കണ്ടെത്തിയത് ഡിപ്ലോമാറ്റിക് ബാഗേജിൽ നിന്നും 30 കലോയോളം കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വിവരം. രാജ്യത്ത് ആദ്യമായാണ് ഡപ്ലോമാറ്റിക് ബാഗേജിൽ സ്വർണക്കടത്ത് നടത്തുന്നത്. മൂന്ന് ദിവസം മുമ്പാണ് വദേശത്ത് നിന്ന് കാർഗോ എത്തിയത്. ബാഗേജിൽ സ്വർണ്ണം ഉണ്ടെന്ന രഹസ്യ വിവരം അറിഞ്ഞതോടെ പ്രത്യേക കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി പരശോധിക്കുകയായിരുന്നു. ബാഗേജിൽ നിന്നും സ്വർണ്ണം പിടികൂടിയതായുള്ള വിവരം ഇന്നു […]

തലസ്ഥാനത്ത് നാല് നിയന്ത്രിത മേഖലകൾ കൂടി: അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടറുടെ നിർദേശം; സൊമാറ്റൊ ഡെലിവറി ബോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നു

സ്വന്തം ലേഖകൻ തിരുവന്തപുരം: ഉറവിടമറിയാത്ത രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തലസ്ഥാന ന​ഗരിയിൽ കർശന നിയന്ത്രണങ്ങൾ. തിരുവനന്തപുരം ജില്ലയിൽ നാല് നിയന്ത്രിത മേഖലകൾ കൂടി പ്രഖ്യാപിച്ചു. വെള്ളനാട് ​ഗ്രാമ പഞ്ചായത്തിലെ വെള്ളനാട് ടൗൺ, കണ്ണമ്പള്ളി, പാളയം മാർക്കറ്റിനടുത്തുള്ള വ്യാപാര മേഖലകൾ എന്നിവയാണ് നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്നത്. അത്യവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടർ ജനങ്ങൾക്ക് നിർദേശം നൽകി. തലസ്ഥാനത്ത് നിയന്ത്രണങ്ങളും ജാ​ഗ്രതയും ശക്തമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത കൊവിഡ് രോ​ഗികളുടെ എണ്ണം 26 ആയി. സൊമാറ്റോ ഡെലിവറി ബോയിക്ക് രോ​ഗം […]